കുടുംബശീ സമരക്കാര്‍ക്കൊപ്പം സഖാവ് വൃന്ദ. |
മുത്തൂറ്റും മണപ്പുറവും പോലെയുള്ള എം എം ഹസന്ടെ ബ്ലേഡ് കമ്പനിക്കു സര്‍ക്കാര്‍ വക പതിനാലു കോടി.!!
ഇത് വെള്ളരിക്കാപട്ടണം ആണോ എന്ന് ഇനിയര്ക്കാ സംശയം.?
ഹസന്ടെ ബ്ലേഡ് കമ്പനിയുടെ പേരാണ് ജനശ്രീ..!!!
പേര് കേട്ടാല്‍ കുടുംബശ്രീ പോലെ തോന്നുമെങ്കിലും രണ്ടും തമ്മില്‍ അജ ഗജാന്തരം ദൂരമുണ്ട്.ഒന്ന് ജാതി മത രാഷ്ട്രീയ വെത്യാസമില്ലാതെ നാട്ടിലെ സകല പെണ്ണുങ്ങളും അംഗങ്ങള്‍ ആയ സര്‍ക്കാര്‍ സ്ഥാപനം മറ്റേതു ആദ്യം പറഞ്ഞപോലെ കൊള്ള പലിശക്ക് കടം കൊടുക്കുന്ന ബ്ലേഡ് കമ്പനി.
ഈ തലതിരിഞ്ഞ നടപടിക്കെതിരെ കുടുബശ്രീ സഹോദരിമാര്‍ സമരത്തിനിറങ്ങി,ചരിത്രത്തില്‍ കാണാത്ത വിധം സെക്രട്ടറിയറ്റ് പടിക്കല്‍ കാല്‍ലക്ഷത്തോളം സ്ത്രീകള്‍ ഒരാഴ്ചക്കാലം രാവും പകലും സമരം ചെയ്തു.
കാര്യം കൈവിടുമെന്നായപ്പോള്‍ മുനീറും തിരുവഞ്ചൂര്‍ നായരും പെണ്പടയുമായി ചര്ച്ചക്കിറങ്ങി.അവര്‍ മുന്നോട്ട് വച്ച പത്തു കാര്യങ്ങളില്‍ എട്ടും അന്ഗീകരിക്കുകയും വട്ടിപ്പലിശക്കമ്പനിക്ക് കൊടുക്കാമെന്നു പറഞ്ഞ പണം കേന്ദ്രന് പറഞ്ഞിട്ടേ കൊടുക്കൂ എന്നും സമ്മതിക്കുകയും ചെയ്തു.കരാര്‍ പത്രക്കാരുടെയും ചാനലുകാരുടെയും മുന്നില്‍ മുനീര്‍ സാഹിബു പരസ്യമായി വായിച്ചു കേള്‍പ്പിച്ച് ഒപ്പിട്ടു പിരിഞ്ഞു.എന്നിട്ടും കേസി ജോസപ്പിനും കൂട്ടര്‍ക്കും കലി തീര്ന്നിട്ടില്ലാ കുടുബശ്രീ പൂട്ടിച്ചേ അടങ്ങൂ എന്ന വാശിയിലാണവര്‍.നടക്കട്ടെ.
പിന്നെ പെട്രോളും ഡീസലും കരണ്ടും എന്തിനു അരിപോലും വാങ്ങാന്‍ പറ്റാതെ ജനം ബ്ലേഡ് കമ്പനി തേടുന്ന കാലത്ത് പതിനാലു കോടി വട്ടിക്ക് കൊടുത്ത് ഹസനും കൂട്ടരുമെങ്കിലും രക്ഷപ്പെടട്ടെ.അല്ലാ പിന്നെ..!!
ഗ്യാസ് കൊല്ലത്തില്‍ ആറെണ്ണം മാത്രമേ തരൂ അത് കരുതി
ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിച്ചാല്‍ പോലീസ് പിടിക്കും.
അതാണ് കാലം.!!
അതൊക്കെ അവിടെ നില്ക്കട്ടെ ലീഗിനെ ആളുകള്‍ കൂട്ടം ചേര്‍ന്നാക്രമിക്കുന്നു എന്നാണ് മഞ്ചേരിയില്‍ തോറ്റ മജീദ് സാഹിബു പറയുന്നത്.അതില്‍ ഇച്ചിരി കാര്യമില്ലേ..?
പച്ച ബ്ലൌസ് ഇട്ടു വരാന്‍ കല്പ്പിച്ചതും മന്ത്രി മന്ദിരത്തിടെ പേര് ഗംഗ എന്നത് മാറ്റിയതും നിലവിളക്ക് കൊളുത്താന്‍ പറ്റില്ലാന്നു പറഞ്ഞതും ഒക്കെ കഴിഞ്ഞപ്പോള്‍ ആണ് മുപ്പത്തഞ്ചു സ്കൂള്‍ മലബാറില്‍ എയിടെഡ് ആക്കാന്‍ തീരുമാനിച്ചത്.
എന്ടെ നാട്ടിലെ ഒരു ലീഗുകാരന് പറയുന്നത് കേട്ടു മലബാറിലെ സ്കൂള്‍ ഒന്ന് നന്നാക്കിയാല്‍ ആര്‍ക്കാണിത്ര ചൊറിച്ചില്‍ എന്ന്..ആശാന് കരുതിയത് എയിടെഡ് ആക്കാന്നു പറഞ്ഞാ ഏസി പിടിപ്പിക്കുന്ന പോലെ എന്തോ ആണ് എന്നാണ്. പാവത്തിന് ഇത് പ്രൈവറ്റ് ആക്കുകയാണ് എന്ന് മനസ്സിലായപ്പോളെക്കും സര്‍ക്കാര്‍ അതില്‍ നിന്നും പിന്മാറിയിരുന്നു.
പിന്നെയാണ് സര്‍വകലാ ശാല ഭൂമി കയ്യേറാന്‍ നോക്കിയത്.
അതിനിടക്ക് സമുദായ രക്ഷക്ക് അഞ്ചാം മന്ത്രി അവതരിച്ച കഥ നാട്ടില്‍ പാട്ടാണ്.അന്നാണ് പാണക്കാട്ടു നിന്നും പാലയിലേക്ക് ഇടക്കിടെ വണ്ടികള്‍ ഓടിയത്.പണ്ടൊക്കെ ഇങ്ങോട്ടായിരുന്നു ഇറക്കം.അതോടെ മാപ്പിള സമുദായത്തിണ്ടേ മൊത്തം പ്രശ്നങ്ങളും തീര്‍ന്നു...!!!!!
അതും തീര്‍ന്നപ്പോള്‍ അടുത്ത വെടി..സുല്ലമുസ്സലാം കോളേജില്‍ അദ്ധ്യാപികമാര്‍ പച്ചക്കോട്ടു ധരിക്കണം..!!ശരീരം മറക്കാന്‍ വെള്ളക്കോട്ടായാലും പോരെ എന്ന് ചോദിയ്ക്കാന്‍ പാടില്ലാ..കാസര്‍ക്കോട്ട് പട്ടാളക്കാരുടെ വേഷത്തില്‍ മാര്‍ച്ച് ചെയ്യുക.ഇടയ്ക്കിടെ ദേശീയ പതാക സ്ഥലം മാറി കെട്ടുക പോലുള്ള സ്ഥിരം കളികള്‍ അതിനിടയിലും നടക്കുന്നുണ്ടായിരുന്നു.പിന്നെ അരീക്കോട് ഒരു കുടുംബത്തിലെ രണ്ടു പേരെ വെട്ടി കൊന്ന കേസില്‍ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ ഇരുപതു ഞമ്മണ്ടേ ആള്ക്കാര് ജയിലില്‍ ആണ്.സമാധാന പാര്‍ട്ടി ആകുപോള്‍ അങ്ങിനെയാണ് സമാധാനമായി കൊല്ലും സമാധാനമായി ജയിലില്‍ പോകും വിപ്ലവപാര്ട്ടിക്കാരെപ്പോലെ ഒച്ചപ്പാടും ബഹളവും ഒന്നും ഉണ്ടാക്കില്ലാ..!!
അവസാന നാടകം കള്ളിന്ടെ പേരില്‍ ആയിരുന്നു.കള്ള് നിരോധിക്കണം അത്രേ..!!ബിയറും വിദേശ മദ്യവും നിരോധിക്കണ്ടാ ചെത്ത് കള്ളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പോലും.കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ച് പോയി..!!
ആരെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ അപ്പൊ തൊടങ്ങും പടച്ചോന്ടെ ദീന് പൊളിക്കാന്‍ വരുന്നെന്നു പറഞ്ഞു കരയാന്‍.മുസ്ലിം ലീഗ് പലതും കയ്യേറുന്നു എന്ന് പരാതി പറഞ്ഞാല്‍ അപ്പൊ പറയും മുസ്ലിം സമുദായം ഒന്നും കയ്യെരിയിട്ടില്ലാ എന്ന്.ഈ അസുഖത്തിനു എന്താണൊരു മരുന്ന്.മുസ്ലിം ലീഗും മുസ്ലിമും തമ്മില്‍ നെയ്യപ്പവും നെയ്യും തമ്മിലുള്ള ബന്ധമേ ഉള്ളൂ...!!
എമെര്‍ജിംഗ് കേരള കൊണ്ട് വന്ന പാര്‍ട്ടിയാ എന്നിട്ടും ഇങ്ങനെ ക്രൂശിക്കണോ..?സ്വപനത്തില്‍ ഫോക്സ് വാഗണ്‍ കമ്പനി നാട്ടില്‍ വരുന്നതാണ് ഇതിലെ ഹൈലൈറ്റ്.പിന്നെ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ കണ്ടത് നാലായിരം പേര് പണിയെടുക്കുന്ന കിറ്റെക്സ് കമ്പനി പൂട്ടി ചൈനക്ക് പോകാനൊരുങ്ങുന്നതാണ്.!!
പടച്ചോന്ടെ കൃപ കൊണ്ട് ലീഗ് വിചാരിച്ചതെ നടക്കൂത്രേ..!!
ഒടുക്കം കട്ടക്ക് പണി കിട്ടി.
സാക്ഷാല്‍ പാണക്കാട്ടു തങ്ങള്‍ അടക്കം നേതാക്കള്‍ സര്‍വകലാ ശാല ഭൂമി കക്കാന്‍ നോക്കിയ കേസില്‍ പ്രതി ആയി..!!!
പാണക്കാട് കൊടപ്പനക്കല്‍ തറവാട് ഒരു മിനി കോടതി കൂടിയാണ്.
പാണക്കാട് കൊടപ്പനക്കല്‍ തറവാട് |
അവിടെ പല കേസുകള്‍ക്കും തീര്‍പ്പുകല്‍പ്പിക്കും പരിഹാരം കാണലും ഒക്കെ പതിവാണ്.
സത്യം ചെയ്യിക്കല്‍ മദ്ധ്യം പറയല്‍ ഉരുക്കും ഏലസ്സും ഊതി കെട്ടല്‍ തുടങ്ങി അല്ലറ ചില്ലറ പണികള്‍ വേറെയും ഉണ്ടെന്നത് വേറെ,എന്നാലും ജാതി മത രാഷ്ട്രീയ ഭേതമന്യേ നാട്ടുകാര്‍ ആദരിക്കുന്ന ഒരു തറവാടാണ് കൊടപ്പനക്കല്‍ തറവാട്.അത് കൊണ്ട് തന്നെ അങ്ങിനെയുള്ള കൊടപ്പനക്കല്‍ തറവാട്ടിലേക്ക് ഭൂമി കയ്യേറിയ പ്രതിയെ തേടി പോലീസ് കയറുന്നത് ഞങ്ങള്‍ മലപ്പുറത്തെ സാധാരണക്കാര്‍ക്ക് ചിന്തിക്കാനെ പാടാണ്.
ലീഗ് അധ്യക്ഷന്‍, സര്‍വകലാശാലാ പ്രോ-ചാന്‍സലര്‍കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്, പഞ്ചായത്ത്-സാമൂഹ്യ ക്ഷേമമന്ത്രി എം കെ മുനീര്‍ എന്നിവര്‍ അധികാരസ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്ത് അനധികൃത ഇടപാടിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നാണ് പ്രധാന ആരോപണം. സര്‍വകലാശാലയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി ലീഗ് നിയന്ത്രണത്തിലുള്ള കടലാസ് സംഘങ്ങള്‍ക്ക് ദാനംചെയ്യാനാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്(നിലവില്‍ ഉണ്ടായിരുന്ന തിരഞ്ഞെടുത്ത സിന്‍ഡിക്കേറ്റ് പിരിച്ചു വിട്ടു ഞമ്മള് തിരുകി കയറ്റിയ ഞമ്മന്ടെ കുണ്ടന്മാര് ആണ് ഇപ്പോളത്തെ സിന്‍ഡിക്കേറ്റ്) ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് മന്ത്രിമാരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകള്‍ നല്കിയ അപേക്ഷയില്‍ പരിശോധനപോലും നടത്താതെയായിരുന്നു സിന്‍ഡിക്കേറ്റിന്റെ അനുകൂല തീരുമാനം. ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന്, മന്ത്രി മുനീറിന്റെ സഹോദരീ ഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കലിക്കറ്റ് ഡിസ്ട്രിക്ട് ഒളിമ്പിക് അസോസിയേഷന്, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റ് തുടങ്ങിയവയുടെ പേരിലാണ് ഭൂമി പതിച്ചുനല്‍കിയത്.
സി എച്ച് മുഹമ്മദ് കോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റി എന്ന സ്ഥാപനം തുടങ്ങാന്‍ അപേക്ഷ നല്കിയ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് രജിസ്ട്രേഷന് പോലുമില്ല. അസോസിയേഷന്റെ അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ്. സി എച്ച് ചെയറിനായി ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് 20 ഏക്കര്‍, ഒളിമ്പിക് അസോസിയേഷന് 25 ഏക്കര്‍, ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്നേക്കര്‍ എന്നിങ്ങനെ ഭൂമി പതിച്ചു നല്‍കാനാണ് സിന്‍ഡിക്കറ്റ് തീരുമാനിച്ചത്. മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെ സംഭവം വിവാദമായി. തുടര്‍ന്ന് ഭൂമിദാന നീക്കം വൈസ്ചാന്‍സലറുടെ തലയില്‍ കെട്ടിവച്ച് തടിയൂരാന്‍ ലീഗ് ശ്രമിച്ചു. വി സിക്ക് തെറ്റുപറ്റിയെന്ന ആക്ഷേപവുമായി ലീഗ് നേതാക്കള്‍ ഒന്നിച്ച് രംഗത്തെത്തുകയും വിവാദ തീരുമാനം മരവിപ്പിക്കുകയുംചെയ്തു.
കാലം തെറ്റി കെട്ടിയ കൊടികളില്‍ ഒന്ന്..!! |
സംഗതി ഇതിലും വലിയ ഐസ്ക്രീം കേസ് ഒതുക്കിയ ആള്‍ക്കാര്‍ക്ക് ഇതൊരു പുതുമയെ ആകില്ലെന്നറിയാം.എന്നാല്‍, ലീഗിന്‍െറ പരമാധികാരിയും 400ലേറെ മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കേസിലുള്‍പ്പെട്ടത് ഞെട്ടല്‍ ഉളവാക്കുന്ന ഒന്ന് തന്നെയാണ്.കാരണം ലീഗുകാര്‍ക്ക് പ്രസിടണ്ട് എന്നതില്‍ ഉപരി ആത്മീയ നേതാവ് കൂടിയാണ് പലര്‍ക്കും അദ്ദേഹം.
മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് വിധി . ഭൂമിദാനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലാ മുന്‍ രജിസ്ട്രാര്‍ ടി കെ നാരായണന്, അഡ്വ. എം സി ആഷി മുഖേനയാണ് ഹര്‍ജി നല്‍കിയത്. ഭൂമി പതിച്ചുനല്കാന് തീരുമാനിച്ച സിന്‍ഡിക്കറ്റിലെ നോമിനേറ്റഡ് അംഗങ്ങള്‍, സി എച്ച് മുഹമ്മദ് കോയ ചെയറിലെ ഗവേണിങ് ബോഡി അംഗങ്ങള്‍, സി എച്ച് ചെയറിന് പണം നല്കിയ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറി, പ്രസിഡന്റ്, മേയര്‍, ചെയര്മാന് എന്നിവര്‍ കേസില്‍ പ്രതികളാണ്.മലബാര്‍ ഇന്നും പിന്നോക്കമാണ് പലതിലും..!!അല്ലേല്‍ ലീഗിനെക്കൊണ്ട് മലബാറിന് കിട്ടിയ എന്തെങ്കിലും ഒരു ഗുണം പറയട്ടെ...ഗുണമൊന്നും ചെയ്തില്ലേലും വേണ്ടില്ലാ..ദയവു ചെയ്തു കൊള്ളക്കും കൊലക്കും ദീനുല്‍ ഇസ്ലാമിനെ മറയാക്കി നാറ്റിക്കരുത്.!!
അടിവര * ദിവസത്തില്‍ ഒന്ന് വീതം മൂന്നു നേരം ടീപ്പീയെ വെട്ടിയവര്‍ക്ക് മറു പടി കൊടുക്കണം അവരെ തോല്‍പ്പിക്കണം എന്ന് വീട് കേറി പറഞ്ഞിട്ടും വടകരയില്‍ ജനം അരിവാള്‍ ചുറ്റികക്കെ വോട്ടു ചെയ്തുള്ളൂത്രേ..നെയ്യാറ്റിന്കരക്കാരോളം വടകരക്കാര്‍ക്ക് ടീപ്പീയെ അറിയില്ലാന്ന് തോന്നുന്നു..!!