Tuesday 22 January 2013

പീഡനം ജന്മാവകാശമാണ്..??



കടപ്പാട്-മാതൃഭൂമി.

നാട്ടിലെ പ്രഥാന ചര്‍ച്ചകളില്‍ ഒന്ന് പെണ്ണിനെ തുണിയെടുപ്പിക്കാനുള്ള
ശ്രമം ആണെന്ന് തോന്നുന്നു.!പീഡനം നടക്കുന്നത് പെണ്ണിന്ടെ കോലം കൊണ്ടാണ് വസ്ത്ര ധാരണ കൊണ്ടാണ് അല്ല ഹോര്‍മോണ്‍ കൊണ്ടാണ് എന്നൊക്കെ പലരും പറഞ്ഞും എഴുതിയും സ്ഥാപിക്കാന്‍ മത്സരിക്കുന്നു.!സത്യത്തില്‍ പീഡിതര്‍ കുറ്റക്കാര്‍ ആകുകയും പീഡകര്‍ക്ക് വക്കാലത്ത് പിടിക്കാന്‍ ആളുകള്‍ ഓടി കൂടുകയും ചെയ്യുന്നതില്‍ എന്തോ ഒരു അതില്ലേ എന്ന തോന്നല്‍ ആണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ഇവിടെ ഈ വാദക്കാര്‍ ഒന്നാകെ പറഞ്ഞു പരത്താന്‍ ശ്രമിക്കുന്നത് പെണ്ണ് കുറഞ്ഞ(?) വേഷം ധരിക്കുന്നത് ആണ് സകല പ്രശ്നങ്ങള്‍ക്കും കാരണം എന്നും അത് മാറ്റിയാല്‍ പീഡനം കുറയും എന്നൊക്കെയാണ്.ഇക്കാര്യത്തില്‍ ഒരു കാര്യത്തിലും കാണാത്ത ഒരു യോജിപ്പുണ്ട്.അതാണ്‌ ബഹുരസം.!!ആര്‍എസഎസ്സും ജമാഅത്തെ ഇസ്ലാമിയും പിന്നെ കാന്തപുരവും ഒക്കെ ഇക്കാര്യത്തില്‍ ഒരു വണ്ടിയിലെ യാത്രക്കാര്‍ ആണ്.!!

അതാണ്‌ പ്രശസ്ത ബ്ലോഗറും മൂത്ത കാന്തപുരം വിരോധിയുമായ വള്ളിക്കുന്നിനും കാന്തപുരത്തിനും ഈ വിഷയത്തില്‍ ഒരേ വാക്കുകള്‍ ആയത്.!വള്ളിക്കുന്ന് ചിലരീതിയില്‍ വസ്ത്രധാരണം നടത്തിയ സ്ത്രീകള്‍ "എന്നെ വന്നു റേപ് ചെയ്യൂ.." എന്ന് നെഞ്ചത്ത് എഴുതി വച്ചപോലെയാണ് നടക്കുന്നത് തുടങ്ങി കാടന്‍ ന്യായങ്ങളുമായി തകര്‍ത്താടുകയായിരുന്നു.ഒടുക്കം നാനാ ഭാഗത്ത് നിന്നും വന്ന വിമര്‍ശനങ്ങള്‍ കാരണം പിടിച്ചു നില്‍ക്കാന്‍ വായുഗുളിക പോലും ഇറക്കി ആശാന്‍.!!
പുതുച്ചേരി സര്‍ക്കാര്‍ കോട്ട് ഇടീക്കണം എന്നും വേറെ ചിലര്‍ ചുരിദാര്‍ ആണ് ഇടേണ്ടതെന്നും ചിലര്‍ പര്‍ദ്ദയാണ് ശരിയെന്നു ഇപ്പൊ തിരിഞ്ഞില്ലേ എന്നും പറയുമ്പോള്‍ പെണ്ണ് എന്തെടുക്കണം എങ്ങിനെ എടുക്കണമെന്നും ഞങ്ങള്‍ തീരുമാനിക്കും എന്ന കാടന്‍ ആണത്തം അതിന്ടെ പിന്നില്‍ ഇല്ലേ ..?
ഇതൊരു പര്‍ദ്ദവിരുദ്ദ ചര്‍ച്ചയാക്കി കാണരുത്. ഞാന്‍ പര്ദ്ധക്ക് യോജിപ്പില്ലാത്ത ഒരാളാണ് പക്ഷെ പര്‍ദ്ദ ഇടാനും ഇടാതിരിക്കാനും ഉള്ള പെണ്ണിന്ടെ സ്വാതന്ത്രത്തെ ഞാന്‍ മാനിക്കുന്നു.അത് രണ്ടും അവരുടെ അവകാശമാണ് എന്നാണ് എന്ടെ മതം.

മര്യാദിക്ക് അല്ലാതെ വേഷം ധരിച്ചു റോട്ടില്‍ ഇറങ്ങിയാല്‍ പോലീസ് പിടിക്കുന്ന നാടാണ് നമ്മുടേത്‌ ഉദാ, അടിവസ്ത്രം മാത്രം ഇട്ടു ഒരാള്‍ റോട്ടില്‍ ഇറങ്ങിയാല്‍ പോലീസ് പിടിക്കും.പക്ഷെ ഈ പെണ്ണുങ്ങളെ ചാക്കില്‍ മൂടി പീഡനം തടയാന്‍ കച്ചക്കെട്ടിയ കൂട്ടര്‍ പറയുന്ന വസ്ത്ര ധാരണം ഏത് വരെയാകാം എന്ന് ഇത് വരെ എനിക്ക് തിരിഞ്ഞിട്ടില്ലാ..!!മാന്യമായി മാന്യമായി എന്നിങ്ങനെ പറഞ്ഞു കേള്‍ക്കുന്നു എന്താണ് അവര്‍ ഉദ്ദേശിക്കുന്നത് എന്നറിയാന്‍ കുറച്ചൂടെ അവരിലേക്ക്‌ ഇറങ്ങണം അപ്പൊ അറിയാം അവര്‍ പറയുന്നത് അവര്‍ക്ക് കണ്ട്രോള്‍ പോകാത്ത വിതത്തില്‍ പെണ്ണ് പുറത്തിറങ്ങണം എന്നാണു അവര്‍ പറയുന്നതെന്ന്.!!അതായത് അവരുടെ സൂക്കെടിനു പെണ്ണിന് മരുന്ന് കൊടുക്കണം എന്ന്..!!ഇനി നാളെ നാട്ടിലെ പെണ്ണുങ്ങള്‍ ഒക്കെ ആണുങ്ങള്‍ പാന്ടിടരുത് അത് ഞങ്ങളുടെ കണ്ട്രോള്‍ കളയുമെന്ന് പറഞ്ഞു ഇറങ്ങിത്തിരിച്ചാല്‍ ആണുങ്ങള്‍ അന്ഗീകരിക്കുമോ..ആവൊ.?
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളില്‍ തൊണ്ണൂറ്റിഒന്‍പതു ശതമാനവും മാന്യമായി വസ്ത്രം ധരിച്ചവര്‍ ആയിരുന്നു എന്നത് വേറെകാര്യം.വേഷം ഒന്നുമല്ലാ..കേസുകളൊക്കെ ഐസ്ക്രീം പോലെ അലിഞ്ഞു പോകുന്നു എന്നതാണ് പ്രഥാന പ്രശനം.മുക്കാല്‍ പങ്കും പിടിക്കുന്നില്ലാ..അഥവാ പിടിച്ചാല്‍ തന്നെ എത്രപേര്‍ ശിക്ഷിക്കപെടുന്നു എന്ന് അറിയാന്‍ ഇതിലെ പോയാല്‍ മതി..!!പിന്നെ ഇത് എവിടെ നില്‍ക്കാനാ..!!അതായത് പിരാന്തു ഉള്ളവരുടെ ആക്രമണം ഭയന്ന് അവരെ ചങ്ങലക്കു ഇടുന്നതിനു പകരം ബാക്കിയുള്ളവരെ ഒക്കെ മുറിയിലിട്ട് പൂട്ടണം എന്ന് പറയുന്നപോലെ..!!അല്ലേലും കൌമാരക്കാരായ ആണ്‍കുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത ഇക്കാലത്ത് ഉടുത്ത തുണിയാണ് പീഡനത്തിന്ടെ മെയിന്‍ കാരണമെന്ന് പറയുന്നവരോട് സഹതപിക്കാനേ കഴിയൂ..! ജനനേന്ത്രിയത്തില്‍ ഇരുമ്പ് കമ്പി കേറ്റുകയും തല കല്ല്‌ കൊണ്ട് കുത്തി പൊളിക്കുകയും ഒക്കെചെയ്യുന്ന പീഡനക്കാര്‍ക്ക് എന്ത് ലൈന്ഗികതയാണ് ഉള്ളത്? വല്ലാതെ കടിമൂത്തവര്‍ക്ക് അതിനുള്ള സൗകര്യം നാട്ടില്‍ ലഭ്യമാണ് താനും.!!   

വസ്ത്രവും പീഡനവും ഒന്നുമല്ല ഇവരുടെ പ്രശ്നം,പിന്നെ ഇവരുടെ സൂക്കേട്‌ എന്താണ്.? പെണ്ണാകുമ്പോള്‍ ചിലതൊക്കെ നടക്കും അല്ലെങ്കില്‍ കരുതി നടന്നോണം എന്നതില്‍ വേറെയാണ് കാര്യം. കുടുങ്ങീട്ടു അംഗീകരിച്ചു കൊടുത്ത സ്ത്രീ സ്വതന്ത്രത്തില്‍ പുറത്തു പറയാതെ ഉള്ളില്‍ ഒതുക്കി വച്ച ഇവന്മാരുടെ കുയിന്താണ് ഇവിടെ അറിയാതെ പുറത്തു വരുന്നത്.
അതാണ്‌ പെണ്ണ് ഒരു കാലത്തും സ്വതന്ത്രം അര്‍ഹിക്കുന്നില്ലാ എന്ന മനുസ്മൃതിയുടെ വാക്താക്കള്‍ ആയ ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സങ്കടന സങ്കപരിവാര്‍ മൂപ്പന്‍ പെണ്ണുങ്ങള്‍ അടുക്കളയില്‍ ഭര്‍ത്താവിനെയും നോക്കിയിരുന്നാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ കാന്തപുരം ചില വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി അതുതന്നെ പറയുന്നത്.!
ലക്ഷ്മണരേഖ ലങ്കിച്ചതാണ് ആദി കാവ്യത്തിലെ നായിക സീതയെ തട്ടിക്കൊണ്ടു പോകാന്‍ കാരണമെന്ന് പറഞ്ഞു പഠിപ്പിക്കുന്ന നാട്ടില്‍, ഇതേ പ്രതീക്ഷിക്കേണ്ടതുള്ളൂ..!
അതാണല്ലോ സീത ചോദിച്ചത്.
'പടുരാക്ഷസ ചക്രവര്‍ത്തിയെന്‍
ഉടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ?'
പിന്നെ പെണ്‍കുട്ടികളെ മടിയില്‍ ഇരുത്തി മോക്ഷമാര്‍ഗം പഠിപ്പിക്കുന്ന ബാപ്പു സാമി പറഞ്ഞത് മന്ത്രം ചൊല്ലാതെ നടന്നതാണ് പീഡനത്തിന് കാരണം എന്നാണ്.അതെ പെണ്‍കുട്ടിക്കാണ്‌ കുറ്റം.!!!


ഇനി നമ്മുടെ കാന്തപുരം സാഹിബ് പറഞ്ഞതോ..?വെട്ടിയിട്ട മുടിയുടെ വിലപോലും അതിനു സമുദായം കൊടുക്കില്ലാ എങ്കിലും വിമര്ശിക്കപെടാതിരുന്നുകൂടാ..!പെണ്ണുങ്ങള്‍ പുറത്തിറങ്ങരുത് അത്രേ..!!അല്ല പണ്ടേ അങ്ങിനെയാണ് ജോലിക്കും പഠിക്കാനും ഒന്നും പുറത്തു പോകരുത് എന്തിനു പട്ടാപ്പകല്‍ നടക്കുന്ന സമ്മേളനങ്ങളില്‍ പോലും സ്ത്രീക്ക് പ്രവേശനം ഇല്ലാ..!!പക്ഷെ നട്ടപ്പാതിരക്കു പാടത്തും പറമ്പിലും നടക്കുന്ന സ്വലാത്തിനു പെണ്ണിന് പോകാം..!
അല്ലാ ചിലത് അങ്ങിനെയാണ് ചുണ്ടിനു താഴെ ഇറങ്ങിയ മീശ വെട്ടണമെന്ന് നബി പറഞ്ഞപ്പോ മീശ തന്നെ വടിച്ച കൂട്ടര്‍ തന്ടെ സ്വത്തിണ്ടേ രണ്ടര ശതമാനം പാവപ്പെട്ടവണ്ടേ അവകാശമാണെന്ന് പടച്ചോന്‍ പറഞ്ഞത് കേട്ട ഭാവം നടിക്കുന്നെ ഇല്ലാ..!വിരോധാഭാസം.!!
പണ്ട് പെണ്ണുങ്ങള്‍ അക്ഷരാഭ്യാസം പഠിക്കരുതെന്ന് പറഞ്ഞ കൂട്ടരാണ് ഇവര്‍ എന്നും ഓര്‍ക്കണം.മണ്ണാര്‍ക്കാട് നടന്ന സമസ്ത സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ഇങ്ങനെ പറയുന്നു.
“സ്ത്രീകള്ക്ക് കയ്യെഴുത്ത് പഠിക്കല്‍ ശറഇല്‍ മക്റൂഹാണെന്നും മറ്റും പലേ മഹാന്മാരായ ഉലമാക്കള്‍ മുമ്പ് തിരുമാനിച്ചിട്ടുള്ളതാകയാല്‍ അവര്ക്ക് കയ്യെഴുത്ത് പഠിപ്പിക്കല്‍ പ്രത്യേകം പാടില്ലാത്തതാണെന്ന് ഈ യോഗം തീരുമാനിക്കുന്നു.” (സി കെ മുഹമ്മദ് മൌലവി അവതരിപ്പിച്ചു. എ പി അഹമ്മദ്കുട്ടി മൌലവി പിന്താങ്ങി.അല്‍ ബയാന്‍ അറബി മലയാള മാസിക. 1930. മാര്ച്ച് . പുസ്തകം. ഒന്ന്. ലക്കം. 4.5. പേ. 28)
അപ്പൊ തോന്നും ഇത് ഭൌതിക അറിവിന്‌ മാത്രമാണെന്ന് അല്ലാ..!!
വിശുദ്ധ ഖുറാന്‍ പോലും ഇവര്‍ പഠിക്കാന്‍ അനുവദിച്ചിരുന്നില്ലാ..!!
സമസ്തയുടെ പ്രമുഖ നേതാവായിരുന്ന ഇ.കെ.ഹസന്‍ മുസ്ല്യാര്‍ തന്റെ കുപ്രസിദ്ധമായ ‘തഹ്ദീറുല്‍ ഇഖ്വാന്‍ മിന്‍ തര്ജമതില്‍ ഖുര്ആന്‍’ എന്ന ക്ഷുദ്രകൃതിയിലൂടെ മുസ്ലിം സമൂഹത്തെ പഠിപ്പിക്കാന്‍ ശ്രമിച്ചത് ഇങ്ങനെയായിരുന്നു: “ഖുര്ആനില്‍ നിന്ന് ഒറ്റ ആയത്തിന്റെയും അര്ത്ഥം പഠിക്കല്‍ പൊതുജനങ്ങള്ക്ക് നിര്ബയന്ധമില്ല. ഓതല്‍ നിര്ബന്ധമായത് ഫാതിഹ മാത്രമാണ്. അതും അര്ത്ഥം പഠിക്കല്‍ നിര്ബ്ന്ധമില്ല. പ്രത്യേക സുന്നത്തുമില്ല.” (പുറം. 16) അതെ ജനം പലവഴിക്ക് പഠിച്ചു കഴിഞ്ഞപ്പോള്‍ ആണ് തിരിഞ്ഞത് ഇവറ്റകള്‍ പറയുന്ന ദീനും യഥാര്‍ത്ഥ ദീനും കടലും കടലാടിയും തമ്മിലുള്ള മാറ്റമുണ്ടെന്ന്.
പിന്നെ പതുക്കെ പലതും മാറി വന്നു..!!
1958 ആയപ്പോള്‍ എഴുത്ത് പാടില്ലാ പഠിക്കാം എന്നായി ഒരു അറിയിപ്പ് നോക്കുക “വരുന്ന ശഅബാന്‍ ആദ്യത്തില്‍ അംഗീകൃത മദ്രസകളിലെ അഞ്ചാം തരത്തില്‍ നടത്താന്‍ പോകുന്ന പോതു പരീക്ഷ അതാത് മദ്രസകളില്‍ വെച്ച് തന്നെ ആണ്‍കുട്ടികള്‍ക്ക് എഴുത്ത് മുഖേനയും പെണ്‍കുട്ടികള്‍ക്ക് ‘വാക്ക്’ മൂലവും നടത്താന്‍ തീരുമാനിച്ചു.” (അല്‍ബയാന്‍ 1958 ഡിസംബര്‍)
ഇത് അന്നത്തെ പൊതു നിലപാട് ആയിരുന്നു എന്ന് ധരിക്കരുത് അന്നും വിവരമുള്ള നല്ല പണ്ഡിതര്‍ ഉണ്ടായിരുന്നു..!!അതുകൊണ്ടും കൂടിയാണ് സമസ്ത ഇന്നുള്ള നിലയിലേക്കെങ്കിലും മാറിയത്..!ഇന്നോ..സമസ്ത ആകെ മാറി ആണിനും പെണ്ണിനും പഠിക്കാനുള്ള കോളേജുകള്‍ നടത്തുന്നതില്‍ വരെ എത്തി.ഇനിയും ആ ഇരുണ്ട കാലത്തിലേക്ക് തിരിച്ചു കൊണ്ട് പോകാന്‍ ചിലര്‍ കൊതിക്കുന്നു എന്നത് കാണാതിരുന്നു കൂടാ..!!

ഇസ്ലാമില്‍ സ്ത്രീക്കോ പുരുഷനോ യാതൊരു വിധ വെത്യാസവും കല്പ്പിച്ചിട്ടില്ലെന്നും രണ്ടു പേര്‍ക്കും ദൈവത്തിന്ടെ അടുത്തു തുല്യ സ്ഥാനമാണെന്നും ഉള്ളപ്പോള്‍ സ്ത്രീക്ക് പുരുഷന്‍ ഔദാര്യങ്ങളൊന്നും കൊടുക്കേണ്ടതില്ലാ..!!അവകാശങ്ങള്‍ അംഗീകരിച്ചു കൊടുത്താല്‍ മാത്രം മതി..!!  ഈ കാന്തപുരം ഇതിനു മുന്‍പ് പറഞ്ഞത് ഇപ്പളും ചൂടാരിയിട്ടില്ലാ..!!
ആര്‍ത്തവ കാലത്ത് സുഖം നേടാന്‍ ആണിന് വേറെ പെണ്ണ് കെട്ടാം എന്നായിരുന്നല്ലോ അത്. ഈ ജാതി സാധനങ്ങളെ സത്യവിശ്വാസികള്‍ തിരിച്ചറിയണം ഇമ്മാതിരി സംസ്കാരശൂന്യ കാമവെറി നിലപാടുകള്‍ക്ക് എതിരെ ശതമായി രംഗത്ത് വരണം  അല്ലേല്‍ ഇവറ്റകളൊക്കെ നാളെ പീഡനം ജന്മാവകാശമാണെന്നും പറഞ്ഞേക്കും..!!

അടിവര * ഉടുപ്പിയില്‍ ബ്രാഹ്മണര്‍ തിന്ന എച്ചിലില്‍ താഴ്ന്ന(?) ജാതിക്കാരെ കൊണ്ട് ഉരുളിക്കുന്ന വൃത്തികേടിനെതിരെ സമരം ചെയ്തതിനു എംഎ ബേബിക്കെതിരെ കേസ്. കേസില്‍ അഭിമാനിക്കുന്നു എന്ന് സഖാവ് ബേബി പറഞ്ഞതില്‍ ഞാനും അഭിമാനിക്കുന്നു.!!
ആദ്യത്തിലേക്ക്...