Tuesday 4 December 2012

നെഞ്ചിലെ തീ..അടുപ്പിലെ പുക.!!




ഒരിക്കല്‍ കേളത്തിലെ ഒരു എമണ്ടന്‍ യുവജന സങ്കടന  കാസര്‍ക്കോട് മുതല്‍ പാറശാല വരെ ഒരു ജാഥ നടത്താന്‍ തീരുമാനിച്ചു,ജാഥ കോഴിക്കൊടെത്തിയപ്പോള്‍ സംഗതി പാറശാല പോയിട്ട് പാലക്കാടു പോലും എത്തില്ലെന്ന് മനസ്സിലാക്കി ജാഥ പാതിവഴിയില്‍ പൊതുയോഗം ചേര്‍ന്ന് പിരിച്ചു വിട്ടു.എന്താ ഇപ്പൊ ഇതൊക്കെ പറയാന്‍ എന്ന് തോന്നുന്നത് സ്വാഭാവികം.സാക്ഷാല്‍ അഹലു ബൈത്ത് കൊടപ്പനക്കല്തരവാട്ടിലെ സാദിക്കലി ശിഹാബായിരുന്നു ജാഥ ലീഡര്‍.എറണാകുളം വിട്ടാല്‍ ജാഥ സ്വീകരിക്കാന്‍ മലപ്പുറത്തുനിന്നും ആളെ കൊണ്ട് പോകേണ്ടി വരും എന്നത് തന്നെയാണ് പാതിവഴിയില്‍ ദുആ ഇരുന്നു പിരിയാന്‍ തങ്ങളെയും കൂട്ടരെയും പ്രേരിപ്പിച്ചത്. ആ കൂട്ടരുടെ ദേശീയ പത്രത്തില്‍ കേരളത്തിന്‍റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയും ഇടുക്കി പത്തനംതിട്ട വയനാട് ജില്ലകളില്‍ വേറിട്ടും മുപ്പതു ലക്ഷത്തില്‍ അതികം പേര്‍ ഒരേ സമയം അണിനിരന്ന ഒരു ഐതിഹാസിക സമരത്തില്‍ ജനപങ്കാളിത്തം കുറവായിരുന്നു എന്നൊരു വാര്‍ത്ത വന്നത്രേ.ആദ്യം ചിരിയാണ് വന്നത് പിന്നെ   സഹതാപം കാരണം ചിരിയടക്കി.


സമരങ്ങള്‍ പലവിധത്തില്‍ കേരളത്തില്‍ നടക്കാറുണ്ട്,ചിലസമരങ്ങള്‍ പക്ഷെ ചിലര്‍ക്കെ നടത്താന്‍ കഴിയൂ..!പണ്ട് കേരളത്തിന്‍റെ വടക്കുമുതല്‍ തെക്കുവരെ കണ്ണി മുറിയാതെ ആളുകളെ കൈകള്‍ ചേര്‍ത്തു പിടിച്ചു സമരം ചെയ്തപ്പോള്‍ അതൊരു ചരിത്രം ആയിരുന്നു.അന്ന് എവിടേലും കണ്ണി മുറിയുന്നോ എന്ന് നോക്കാന്‍ മനോരമാദികള്‍ പറന്നു നടന്നു ഒടുക്കം പൂര്‍ണ്ണമെന്ന് കണ്ടപ്പോള്‍ വാര്‍ത്ത ഇങ്ങനെ "മനുഷ്യചങ്ങലയില്‍ നൂറു കണക്കിന് പേര്‍ അണിനിരന്നു."എത്ര നൂറുകള്‍ ചേരേണ്ടിവരും കേരളത്തിന്‍റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ എന്ന് അവര്‍ക്ക് അറിയാത്തതല്ലാ..പഷേ അങ്ങിനെ ലക്ഷങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ അത് സമരം നടത്തിയ പാര്‍ട്ടിക്ക് ഒരു വെയിറ്റ് ആകും അത് മാമ്മന്‍ മാപ്പിളക്കും കൂട്ടര്‍ക്കും ഒട്ടും സഹിക്കൂലാ..കാരണം ആ സമരം നടത്തിയത് സീപീഎം ആണ്.


അരിക്ക് വിലകൂടി കൂടി അര്‍ദ്ധ സെഞ്ചുറി തികയാറായി,
പച്ചക്കറിക്ക് പൊന്നും വിലയായി,ബസ്ചാര്‍ജും കരണ്ട്ചാര്‍ജും വെള്ളക്കരവും പാല്‍വിലയും കൂട്ടാവുന്നതിന്‍റെ പരമാവധി കൂട്ടി അതിവേഗം ബഹുദൂരം മുന്നേറുന്നു. വിലകൂടാത്ത ഒരു വസ്തു നാട്ടിലെ ജനം മാത്രമായി. ഇനി ഇതൊക്കെയാണേലും പട്ടിണി കിടന്നാ ചത്തു പോകൂലെ? കിട്ടാവുന്നതിന്ടെ പരമാവധി ഒരുക്കുകൂട്ടി വല്ലതും വാങ്ങികൊണ്ട് വന്നു വേവിച്ചു കഴിക്കാം എന്ന് കരുതിയാലോ.ഗ്യാസിനു വിലയും കൂടി കിട്ടുന്നത് റേഷനും ആയി,മണ്ണെണ്ണ തീരെ കിട്ടാതെയായി.കരണ്ടിന്ടെ അടുപ്പ് കത്തിച്ചാല്‍ പോലീസും പിടിക്കും.
വിറകിനും ഒടുക്കത്തെ വിലയാണ്.അപ്പൊ പിന്നെ എന്തോ ചെയ്യും എന്ന് കരുതി ഇരിക്കുന്ന സമയത്താണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഈ കിരാത നയങ്ങള്‍ക്കെതിരെ സമരത്തിനു പോകുന്നത് അപ്പൊ പിന്നെ ഒന്നും നോക്കാതെ പലരും രാഷ്ട്രീയം പോലും മറന്നു അതില്‍ കണ്ണിയായി.അങ്ങിനെ അത് ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന ഒരു   സമരമായി മാറി.സമരം കണ്ടു നാളെ ഈ നയം തിരുത്തുമെന്ന് ആരും കരുതുന്നില്ലാ.അത്രയ്ക്ക് അലിവുള്ള ഹൃദയമുള്ള ആരെങ്കിലുമാണോ നമ്മെ ഭരിക്കുന്നത്‌.?

കഴിഞ്ഞ ഭരണകാലത്ത് തക്കാളി ഉഴിഞ്ഞു വാങ്ങി കറിവെക്കാന്‍ ഉമ്മാനോട് പറഞ്ഞെന്നും മറ്റും ഉളുപ്പില്ലാതെ കാച്ചിയ ഒരു ലീഗ് മാന്യന്‍റെ പ്രസംഗം യൂടൂബില്‍ കറങ്ങി നടക്കുന്നുണ്ട് അയാളെ കണ്ടാല്‍ നിങ്ങളൊന്നു ചോദിക്കണം ഇപ്പൊ മുത്തു ഹബീബ് കുഞ്ഞാപ്പാന്‍റെ ഭരണത്തില്‍ നാട്ടില്‍ തക്കാളി മുതല്‍ പാല്‍പ്പായസം വരെ ഫ്രീ ആയി കിട്ടുന്നില്ലേ എന്ന്.പിന്നെ കട്ട് എപ്പളാന്നു ചോദിക്കണ്ടാ കട്ടില്ലാത്തത് എപ്പളാന്നുകൂടി ചോയ്ക്കണം.

ഭരിക്കുന്ന പാര്‍ട്ടിക്കാണേല്‍ സെക്രട്ടറി നാല്പ്പതെണ്ണം മതിയോ ഗ്രൂപ്പ് തല്ലു എവിടെയൊക്കെ നടത്തണം.തുടങ്ങിയ വല്യ വല്യ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉണ്ട് അതിനിടക്കെന്തോന്നു അരിവില.?


സമരം കഴിഞ്ഞ ഉടനെ പലര്‍ക്കും ചൊറിച്ചില്‍ തുടങ്ങി.
അല്ലേലും കുയിന്തുള്ള  ആര്‍ക്കും ചൊറിച്ചില്‍ വരും.കേരളത്തിന്‍റെ വടക്ക് മഞ്ചേശ്വരം മുതല്‍ തെക്ക് പാറശാല വരെ 750 കിലോമീറ്റെരില്‍ അധികം ദൂരമാണ് റോഡരികില്‍ ഒരേ സമയം തുടങ്ങി ഒരേ സമയം തീരുന്ന വിധത്തില്‍ ജാതി മത ലിങ്ക വെത്യാസങ്ങള്‍ക്കതീതമായി ഒരു മണിക്കൂര്‍ നേരം പത്തുലക്ഷത്തില്‍ അതികം അടുപ്പുകള്‍ കൂട്ടി ഭക്ഷണം പാകംചെയ്തു പ്രതിഷേധിച്ചത്. കൂടാതെ പത്തനംതിട്ട ഇടുക്കി വയനാട് എന്നീ ജില്ലകളിലും ഇതേ സമയം സമരം നടന്നു.സ്വപ്നത്തില്‍ പോലും തങ്ങള്‍ക്കു നടത്താന്‍ കഴിയാത്ത സമരം കണ്ടപ്പോള്‍ പലര്‍ക്കും സഹിക്കാന്‍ പറ്റാതായി.
"ഞാന്‍ ദേശീയപാതയിലൂടെ കുറെ യാത്ര ചെയ്തു അവിടെ ഒരു സമരവും കണ്ടില്ലാ.." എന്നാണ് വിഷ്ണുനാഥ്‌ ആദ്യം പൊട്ടിച്ച വെടി.
പിന്നെയാണ് ആശാന് കാലം മാറിയതും സമരം നടക്കുന്നത് അവിടെ പോകാതെ തന്നെ ജനം ലൈവായി വീട്ടിലിരുന്നു കാണുന്നവിവരവും  ഓടിയത്.അപ്പൊ പിന്നെ ഉരുണ്ടു. സമരത്തില്‍ പങ്കെടുത്തവര്‍ കുടുബശ്രീക്കാര്‍ ആണത്രേ അതെന്താണാവോ അവര്‍ ഈ നാട്ടുകാര്‍ അല്ലെ? അതോ അവരെ മനുഷ്യരായി കാണുന്നില്ലേ ആവൊ..?
സമരക്കാര്‍ ചിരിച്ചു എന്നും.അടിയൊന്നും ഉണ്ടാക്കീലാ എന്നും ചൂട് പോരാര്‍ന്നു എന്നുമൊക്കെയാണ് ആശാന്‍റെ മറ്റു പരാതികള്‍.അല്ലേലും സമരം എന്താണെന്ന് ഇടതുപക്ഷം നടത്തുന്നത് കണ്ടുള്ള പരിചയമേ ഈ കെട്ടിയിറക്കിയ യൂത്ത് നേതാവിനുള്ളൂ..!!
കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ...


ചിലര്‍ക്ക് പരാതി പൊങ്കാല ആയിപ്പോയി എന്നാണ്. റോട്ടില്‍ ഭക്ഷണം വെക്കുന്നതൊക്കെ പോങ്കാലയാണോ എന്നാല്‍ ഇതും പൊങ്കാല തന്നെയാണ്.കിരാത ഭരണത്തിനെതിരെ നാടിന്ടെ പൊങ്കാല.!!!!
അപ്പൊ ഇനി ഭക്ഷണം വിതരണം ചെയ്‌താല്‍ അത് നേര്ച്ച!!കുരുത്തോല കെട്ടിയാല്‍ പള്ളിപ്പെരുന്നാള്‍ പടക്കം പൊട്ടിച്ചാല്‍  വേല!! കരിമരുന്നു പ്രയോഗിച്ചാല്‍  പൂരം.!!!എന്നൊക്കെ പറയേണ്ടി വരുമല്ലോ..??  എന്തായാലും വെള്ളക്കാച്ചിത്തുണിയും മൊക്കനയും ഇട്ട മലബാറിലെ ഉമ്മമാരും കോട്ടയത്തെ നല്ല ഒന്നാന്തരം അച്ചായനും ഒക്കെ പൊങ്കാല ഇട്ടതു ബീജേപീ മുരളീയേട്ടന്‍റെ മതവികാരം വൃണപ്പെടുത്താത്തത് ഭാഗ്യം.അല്ല ഇപ്പൊ അതിന്ടെ സീസണാണല്ലോ..?
നമ്മുടെ ഓട്ടോ പാര്‍ട്ടി വരെ സമരത്തെ ഒന്ന് തോണ്ടി നോക്കി ഇമ്മാതിരി സമരം നടത്താന്‍ ഒരു നൂറു ജന്മം എടുത്താലും നടക്കൂലാ..അപ്പൊ ചൊറിഞ്ഞ് വാര്‍ത്തയില്‍ കേറാം.അങ്ങിനെ ജനയുഗം എന്നൊരു പത്രം നാട്ടില്‍ ഉണ്ട് എന്ന് നാലാളെ അറിയിക്കുകയും ചെയ്യാം.വാട്ട് ആന്‍ ഐഡിയ ?


ചിലര്‍ക്ക് പറയാനുണ്ടായിരുന്നത് പാര്‍ട്ടി, തിരുവഞ്ചൂരിനെ പേടിച്ചു സമരത്തിന്ടെ രൂപമൊക്കെ മാറ്റി എന്നാണ്.കേസെടുക്കും ജയിലില്‍ ഇടും എന്നൊക്കെ പേടിച്ചേ..!!! പിണറായി പണ്ട് പറഞ്ഞത് എത്ര ശരിയാണ് ഇവറ്റകള്‍ക്ക് ഒരു ചുക്കും അറിയില്ലാ..!!എണ്‍പതുകളില്‍ മനുഷ്യ ചങ്ങല തീര്‍ത്ത പാര്‍ട്ടി പിന്നീടെന്നും അങ്ങിനെ മാത്രമാണോ സമരം ചെയ്തെ.?ഇനി സഹിക്കാന്‍ പറ്റുന്നില്ലേല്‍ ജനുവരി ഒന്ന് വരെ കാത്തിരിക്കൂ..അന്ന് ലക്ഷങ്ങള്‍ ഭൂമി പിടിച്ചെടുക്കും ജയിലില്‍ പോകും.ഇത് പാര്‍ട്ടി വേറെയാണ്.
അടുക്കളകള്‍ പൂട്ടാതിരിക്കാന്‍ സമരം തുടര്‍ന്നേ പറ്റൂ..കാരണം ഇത് ഭരണം അട്ടിമറിക്കാനുള്ള സമരമല്ലാ ജീവിക്കാനുള്ള പോരാട്ടമാണ്. നിങ്ങള്‍ക്ക് പലര്‍ക്കും ചെയ്യാന്‍ സാധിക്കാത്തത് പാര്‍ട്ടി ചെയ്യുമ്പോള്‍ ചൊറിയാതിരിക്കുക.കാരണം ഇത് ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്,  അവര്‍ നിങ്ങളെ കാണുന്നുണ്ട്.സമരങ്ങള്‍ ഇനി നിങ്ങള്‍ കാണാന്‍ പോകുന്നതെ ഉള്ളൂ..!!



അടിവര * മനോരമയുടെ "വാര്‍ത്ത ഉണ്ടാക്കിയ ആളെ" കണ്ടെത്തുന്ന മത്സരത്തില്‍ നിന്നും ഒഞ്ചിയം രമ ആദ്യ റൌണ്ടില്‍ തന്നെ പുറത്തായി.!!!പടച്ചോനെ ഊതി വീര്‍പ്പിച്ച മനോരമ ഫാന്‍സും അവരെ കൈവിട്ടോ..??


*
ആദ്യത്തിലേക്ക്...