Tuesday 4 December 2012

നെഞ്ചിലെ തീ..അടുപ്പിലെ പുക.!!




ഒരിക്കല്‍ കേളത്തിലെ ഒരു എമണ്ടന്‍ യുവജന സങ്കടന  കാസര്‍ക്കോട് മുതല്‍ പാറശാല വരെ ഒരു ജാഥ നടത്താന്‍ തീരുമാനിച്ചു,ജാഥ കോഴിക്കൊടെത്തിയപ്പോള്‍ സംഗതി പാറശാല പോയിട്ട് പാലക്കാടു പോലും എത്തില്ലെന്ന് മനസ്സിലാക്കി ജാഥ പാതിവഴിയില്‍ പൊതുയോഗം ചേര്‍ന്ന് പിരിച്ചു വിട്ടു.എന്താ ഇപ്പൊ ഇതൊക്കെ പറയാന്‍ എന്ന് തോന്നുന്നത് സ്വാഭാവികം.സാക്ഷാല്‍ അഹലു ബൈത്ത് കൊടപ്പനക്കല്തരവാട്ടിലെ സാദിക്കലി ശിഹാബായിരുന്നു ജാഥ ലീഡര്‍.എറണാകുളം വിട്ടാല്‍ ജാഥ സ്വീകരിക്കാന്‍ മലപ്പുറത്തുനിന്നും ആളെ കൊണ്ട് പോകേണ്ടി വരും എന്നത് തന്നെയാണ് പാതിവഴിയില്‍ ദുആ ഇരുന്നു പിരിയാന്‍ തങ്ങളെയും കൂട്ടരെയും പ്രേരിപ്പിച്ചത്. ആ കൂട്ടരുടെ ദേശീയ പത്രത്തില്‍ കേരളത്തിന്‍റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയും ഇടുക്കി പത്തനംതിട്ട വയനാട് ജില്ലകളില്‍ വേറിട്ടും മുപ്പതു ലക്ഷത്തില്‍ അതികം പേര്‍ ഒരേ സമയം അണിനിരന്ന ഒരു ഐതിഹാസിക സമരത്തില്‍ ജനപങ്കാളിത്തം കുറവായിരുന്നു എന്നൊരു വാര്‍ത്ത വന്നത്രേ.ആദ്യം ചിരിയാണ് വന്നത് പിന്നെ   സഹതാപം കാരണം ചിരിയടക്കി.


സമരങ്ങള്‍ പലവിധത്തില്‍ കേരളത്തില്‍ നടക്കാറുണ്ട്,ചിലസമരങ്ങള്‍ പക്ഷെ ചിലര്‍ക്കെ നടത്താന്‍ കഴിയൂ..!പണ്ട് കേരളത്തിന്‍റെ വടക്കുമുതല്‍ തെക്കുവരെ കണ്ണി മുറിയാതെ ആളുകളെ കൈകള്‍ ചേര്‍ത്തു പിടിച്ചു സമരം ചെയ്തപ്പോള്‍ അതൊരു ചരിത്രം ആയിരുന്നു.അന്ന് എവിടേലും കണ്ണി മുറിയുന്നോ എന്ന് നോക്കാന്‍ മനോരമാദികള്‍ പറന്നു നടന്നു ഒടുക്കം പൂര്‍ണ്ണമെന്ന് കണ്ടപ്പോള്‍ വാര്‍ത്ത ഇങ്ങനെ "മനുഷ്യചങ്ങലയില്‍ നൂറു കണക്കിന് പേര്‍ അണിനിരന്നു."എത്ര നൂറുകള്‍ ചേരേണ്ടിവരും കേരളത്തിന്‍റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ എന്ന് അവര്‍ക്ക് അറിയാത്തതല്ലാ..പഷേ അങ്ങിനെ ലക്ഷങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ അത് സമരം നടത്തിയ പാര്‍ട്ടിക്ക് ഒരു വെയിറ്റ് ആകും അത് മാമ്മന്‍ മാപ്പിളക്കും കൂട്ടര്‍ക്കും ഒട്ടും സഹിക്കൂലാ..കാരണം ആ സമരം നടത്തിയത് സീപീഎം ആണ്.


അരിക്ക് വിലകൂടി കൂടി അര്‍ദ്ധ സെഞ്ചുറി തികയാറായി,
പച്ചക്കറിക്ക് പൊന്നും വിലയായി,ബസ്ചാര്‍ജും കരണ്ട്ചാര്‍ജും വെള്ളക്കരവും പാല്‍വിലയും കൂട്ടാവുന്നതിന്‍റെ പരമാവധി കൂട്ടി അതിവേഗം ബഹുദൂരം മുന്നേറുന്നു. വിലകൂടാത്ത ഒരു വസ്തു നാട്ടിലെ ജനം മാത്രമായി. ഇനി ഇതൊക്കെയാണേലും പട്ടിണി കിടന്നാ ചത്തു പോകൂലെ? കിട്ടാവുന്നതിന്ടെ പരമാവധി ഒരുക്കുകൂട്ടി വല്ലതും വാങ്ങികൊണ്ട് വന്നു വേവിച്ചു കഴിക്കാം എന്ന് കരുതിയാലോ.ഗ്യാസിനു വിലയും കൂടി കിട്ടുന്നത് റേഷനും ആയി,മണ്ണെണ്ണ തീരെ കിട്ടാതെയായി.കരണ്ടിന്ടെ അടുപ്പ് കത്തിച്ചാല്‍ പോലീസും പിടിക്കും.
വിറകിനും ഒടുക്കത്തെ വിലയാണ്.അപ്പൊ പിന്നെ എന്തോ ചെയ്യും എന്ന് കരുതി ഇരിക്കുന്ന സമയത്താണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഈ കിരാത നയങ്ങള്‍ക്കെതിരെ സമരത്തിനു പോകുന്നത് അപ്പൊ പിന്നെ ഒന്നും നോക്കാതെ പലരും രാഷ്ട്രീയം പോലും മറന്നു അതില്‍ കണ്ണിയായി.അങ്ങിനെ അത് ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന ഒരു   സമരമായി മാറി.സമരം കണ്ടു നാളെ ഈ നയം തിരുത്തുമെന്ന് ആരും കരുതുന്നില്ലാ.അത്രയ്ക്ക് അലിവുള്ള ഹൃദയമുള്ള ആരെങ്കിലുമാണോ നമ്മെ ഭരിക്കുന്നത്‌.?

കഴിഞ്ഞ ഭരണകാലത്ത് തക്കാളി ഉഴിഞ്ഞു വാങ്ങി കറിവെക്കാന്‍ ഉമ്മാനോട് പറഞ്ഞെന്നും മറ്റും ഉളുപ്പില്ലാതെ കാച്ചിയ ഒരു ലീഗ് മാന്യന്‍റെ പ്രസംഗം യൂടൂബില്‍ കറങ്ങി നടക്കുന്നുണ്ട് അയാളെ കണ്ടാല്‍ നിങ്ങളൊന്നു ചോദിക്കണം ഇപ്പൊ മുത്തു ഹബീബ് കുഞ്ഞാപ്പാന്‍റെ ഭരണത്തില്‍ നാട്ടില്‍ തക്കാളി മുതല്‍ പാല്‍പ്പായസം വരെ ഫ്രീ ആയി കിട്ടുന്നില്ലേ എന്ന്.പിന്നെ കട്ട് എപ്പളാന്നു ചോദിക്കണ്ടാ കട്ടില്ലാത്തത് എപ്പളാന്നുകൂടി ചോയ്ക്കണം.

ഭരിക്കുന്ന പാര്‍ട്ടിക്കാണേല്‍ സെക്രട്ടറി നാല്പ്പതെണ്ണം മതിയോ ഗ്രൂപ്പ് തല്ലു എവിടെയൊക്കെ നടത്തണം.തുടങ്ങിയ വല്യ വല്യ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉണ്ട് അതിനിടക്കെന്തോന്നു അരിവില.?


സമരം കഴിഞ്ഞ ഉടനെ പലര്‍ക്കും ചൊറിച്ചില്‍ തുടങ്ങി.
അല്ലേലും കുയിന്തുള്ള  ആര്‍ക്കും ചൊറിച്ചില്‍ വരും.കേരളത്തിന്‍റെ വടക്ക് മഞ്ചേശ്വരം മുതല്‍ തെക്ക് പാറശാല വരെ 750 കിലോമീറ്റെരില്‍ അധികം ദൂരമാണ് റോഡരികില്‍ ഒരേ സമയം തുടങ്ങി ഒരേ സമയം തീരുന്ന വിധത്തില്‍ ജാതി മത ലിങ്ക വെത്യാസങ്ങള്‍ക്കതീതമായി ഒരു മണിക്കൂര്‍ നേരം പത്തുലക്ഷത്തില്‍ അതികം അടുപ്പുകള്‍ കൂട്ടി ഭക്ഷണം പാകംചെയ്തു പ്രതിഷേധിച്ചത്. കൂടാതെ പത്തനംതിട്ട ഇടുക്കി വയനാട് എന്നീ ജില്ലകളിലും ഇതേ സമയം സമരം നടന്നു.സ്വപ്നത്തില്‍ പോലും തങ്ങള്‍ക്കു നടത്താന്‍ കഴിയാത്ത സമരം കണ്ടപ്പോള്‍ പലര്‍ക്കും സഹിക്കാന്‍ പറ്റാതായി.
"ഞാന്‍ ദേശീയപാതയിലൂടെ കുറെ യാത്ര ചെയ്തു അവിടെ ഒരു സമരവും കണ്ടില്ലാ.." എന്നാണ് വിഷ്ണുനാഥ്‌ ആദ്യം പൊട്ടിച്ച വെടി.
പിന്നെയാണ് ആശാന് കാലം മാറിയതും സമരം നടക്കുന്നത് അവിടെ പോകാതെ തന്നെ ജനം ലൈവായി വീട്ടിലിരുന്നു കാണുന്നവിവരവും  ഓടിയത്.അപ്പൊ പിന്നെ ഉരുണ്ടു. സമരത്തില്‍ പങ്കെടുത്തവര്‍ കുടുബശ്രീക്കാര്‍ ആണത്രേ അതെന്താണാവോ അവര്‍ ഈ നാട്ടുകാര്‍ അല്ലെ? അതോ അവരെ മനുഷ്യരായി കാണുന്നില്ലേ ആവൊ..?
സമരക്കാര്‍ ചിരിച്ചു എന്നും.അടിയൊന്നും ഉണ്ടാക്കീലാ എന്നും ചൂട് പോരാര്‍ന്നു എന്നുമൊക്കെയാണ് ആശാന്‍റെ മറ്റു പരാതികള്‍.അല്ലേലും സമരം എന്താണെന്ന് ഇടതുപക്ഷം നടത്തുന്നത് കണ്ടുള്ള പരിചയമേ ഈ കെട്ടിയിറക്കിയ യൂത്ത് നേതാവിനുള്ളൂ..!!
കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ...


ചിലര്‍ക്ക് പരാതി പൊങ്കാല ആയിപ്പോയി എന്നാണ്. റോട്ടില്‍ ഭക്ഷണം വെക്കുന്നതൊക്കെ പോങ്കാലയാണോ എന്നാല്‍ ഇതും പൊങ്കാല തന്നെയാണ്.കിരാത ഭരണത്തിനെതിരെ നാടിന്ടെ പൊങ്കാല.!!!!
അപ്പൊ ഇനി ഭക്ഷണം വിതരണം ചെയ്‌താല്‍ അത് നേര്ച്ച!!കുരുത്തോല കെട്ടിയാല്‍ പള്ളിപ്പെരുന്നാള്‍ പടക്കം പൊട്ടിച്ചാല്‍  വേല!! കരിമരുന്നു പ്രയോഗിച്ചാല്‍  പൂരം.!!!എന്നൊക്കെ പറയേണ്ടി വരുമല്ലോ..??  എന്തായാലും വെള്ളക്കാച്ചിത്തുണിയും മൊക്കനയും ഇട്ട മലബാറിലെ ഉമ്മമാരും കോട്ടയത്തെ നല്ല ഒന്നാന്തരം അച്ചായനും ഒക്കെ പൊങ്കാല ഇട്ടതു ബീജേപീ മുരളീയേട്ടന്‍റെ മതവികാരം വൃണപ്പെടുത്താത്തത് ഭാഗ്യം.അല്ല ഇപ്പൊ അതിന്ടെ സീസണാണല്ലോ..?
നമ്മുടെ ഓട്ടോ പാര്‍ട്ടി വരെ സമരത്തെ ഒന്ന് തോണ്ടി നോക്കി ഇമ്മാതിരി സമരം നടത്താന്‍ ഒരു നൂറു ജന്മം എടുത്താലും നടക്കൂലാ..അപ്പൊ ചൊറിഞ്ഞ് വാര്‍ത്തയില്‍ കേറാം.അങ്ങിനെ ജനയുഗം എന്നൊരു പത്രം നാട്ടില്‍ ഉണ്ട് എന്ന് നാലാളെ അറിയിക്കുകയും ചെയ്യാം.വാട്ട് ആന്‍ ഐഡിയ ?


ചിലര്‍ക്ക് പറയാനുണ്ടായിരുന്നത് പാര്‍ട്ടി, തിരുവഞ്ചൂരിനെ പേടിച്ചു സമരത്തിന്ടെ രൂപമൊക്കെ മാറ്റി എന്നാണ്.കേസെടുക്കും ജയിലില്‍ ഇടും എന്നൊക്കെ പേടിച്ചേ..!!! പിണറായി പണ്ട് പറഞ്ഞത് എത്ര ശരിയാണ് ഇവറ്റകള്‍ക്ക് ഒരു ചുക്കും അറിയില്ലാ..!!എണ്‍പതുകളില്‍ മനുഷ്യ ചങ്ങല തീര്‍ത്ത പാര്‍ട്ടി പിന്നീടെന്നും അങ്ങിനെ മാത്രമാണോ സമരം ചെയ്തെ.?ഇനി സഹിക്കാന്‍ പറ്റുന്നില്ലേല്‍ ജനുവരി ഒന്ന് വരെ കാത്തിരിക്കൂ..അന്ന് ലക്ഷങ്ങള്‍ ഭൂമി പിടിച്ചെടുക്കും ജയിലില്‍ പോകും.ഇത് പാര്‍ട്ടി വേറെയാണ്.
അടുക്കളകള്‍ പൂട്ടാതിരിക്കാന്‍ സമരം തുടര്‍ന്നേ പറ്റൂ..കാരണം ഇത് ഭരണം അട്ടിമറിക്കാനുള്ള സമരമല്ലാ ജീവിക്കാനുള്ള പോരാട്ടമാണ്. നിങ്ങള്‍ക്ക് പലര്‍ക്കും ചെയ്യാന്‍ സാധിക്കാത്തത് പാര്‍ട്ടി ചെയ്യുമ്പോള്‍ ചൊറിയാതിരിക്കുക.കാരണം ഇത് ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്,  അവര്‍ നിങ്ങളെ കാണുന്നുണ്ട്.സമരങ്ങള്‍ ഇനി നിങ്ങള്‍ കാണാന്‍ പോകുന്നതെ ഉള്ളൂ..!!



അടിവര * മനോരമയുടെ "വാര്‍ത്ത ഉണ്ടാക്കിയ ആളെ" കണ്ടെത്തുന്ന മത്സരത്തില്‍ നിന്നും ഒഞ്ചിയം രമ ആദ്യ റൌണ്ടില്‍ തന്നെ പുറത്തായി.!!!പടച്ചോനെ ഊതി വീര്‍പ്പിച്ച മനോരമ ഫാന്‍സും അവരെ കൈവിട്ടോ..??


*

Thursday 1 November 2012

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം.!!!



ലോകത്തില്‍ തൊണ്ണൂറ്റി രണ്ടു കോടി ഹിന്ദുക്കള്‍ ഉണ്ടത്രേ..! അതില്‍ എണ്‍പത്തി ഒന്‍പതും ഇന്ത്യയില്‍ ആണ് ..!!!സത്യത്തില്‍ ആരാണ് ഹിന്ദു എന്ന് ഇന്ന് വരെ തീരുമാനമായിട്ടില്ലാ...!!!കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്നത് പോലെ പെട്ടന്ന് ഉത്തരം പറയാന്‍ കഴിയാത്ത കുഴക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ആരാണ് ഹിന്ദു എന്നത്.
ചരിത്ര വിദ്യാര്‍ഥി ആയ ഞാന്‍ സിന്ധു നദീതീര ചരിത്രത്തില്‍ നിന്നുള്ള ഹിന്ദുവിന്ടെ നിര്‍വചനമാണ് വിശ്വസിക്കുന്നത്.ഹിന്ദു മതത്തിലെ ആചാരങ്ങള്‍  പോലെതന്നെ തോന്നിയ പോലെ നിങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിങ്ങളുടെ വിശ്വാസം തിരഞ്ഞെടുക്കാം.!
കൊണ്ഗ്രെസ്സുകാരുടെ സമ്മേളനം പോലെ ദൈവങ്ങളാണ് വിശ്വാസികളെക്കാള്‍ കൂടുതല്‍ എന്ന് ചിലര്‍ പറയാറുണ്ട്‌.തൊണ്ണൂറ്റി രണ്ടു കോടി വിശ്വാസിക്ക് മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ആണല്ലോ.?ഇതില്‍ ആരെ വിശ്വസിച്ചാല്‍ ആണ് യഥാര്‍ത്ഥ ഹിന്ദു ആകുക എന്ന് ഒരു പിടിയും ഇല്ലാ..!!അതില്‍ മുള്ള് മുരട്‌ മൂര്‍ക്കന്‍ പാമ്പ് മുതല്‍ കല്ല്‌ മുരട്‌ കാഞ്ഞിരകുറ്റി വരെ ഉണ്ട്.!

അത് കൊണ്ടാണ് നമ്മള്‍ ആരെ വിശ്വസിക്കുന്നു എന്ന് നോക്കിയല്ലാതെ ആര്‍ക്കു ജനിച്ചു എന്ന് നോക്കി ഇത് വരെ ഒരാളുടെ മതവും ജാതിയും തീരുമാനിക്കുന്നത്.
ആണുങ്ങളുടെ മുണ്ട് പൊക്കിനോക്കിയാല്‍ മുസ്ലിമാണോ എന്ന് ഒരു പരിധി വരെ തിരിച്ചറിയാം. ഇക്കാലത്ത് പക്ഷെ ഹിന്ദുവാണോ എന്ന് തിരിച്ചറിയാന്‍ ഒരു യന്ത്രവും മന്ത്രവും ലഭ്യമല്ലാ.!!അല്ലേലും കാലമിത്രയും ഒരാള്‍ക്കും അത് തിരിച്ചറിയേണ്ട ആവശ്യവും വന്നിട്ടില്ലാ എന്നതാണ് സത്യം.

കാലം മാറുകയാണ് ഇനിയിപ്പോ വെറുതെ ഹിന്ദുവാണെന്ന് പറഞ്ഞാലൊന്നും പോരാ..അതിനു തെളിവ് വേണം.!അമ്പലത്തില്‍ പോകുന്നവനാണ് ഹിന്ദു വെന്ന് ഒരു വേദത്തിലും പറഞ്ഞത് കേട്ടിട്ടില്ലാ..!അല്ലേലും പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളില്‍ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല..!!
അത് കൊണ്ട് ഹിന്ദു ആരെന്നോ എന്താണ് ഹിന്ദു മതമെന്നോ തര്‍ക്കിച്ചു സമയം കളയാതിരിക്കുകയാണ് നല്ലത്.ഇത് തന്നെയാണ് മഹാനായ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞത്,"ഒരു മനുഷ്യായുസ്സു മുഴുവനും ചെലവാക്കിയാലും ഹിന്ദുമതത്തെ നിര്‍വചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതല്‍ വെളിച്ചം വീശാന്‍ വേണ്ടി നടന്നു കൊണ്ടിരിക്കുകയാണ്‌. എന്നാലും ഒരു അന്തിമരൂപം നല്‍കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്‌-"
വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും മഹാവൈവിധ്യം മൂലം ആരാണ് ഹിന്ദു എന്നതിന് ഒരു എല്ലാവരാലും അംഗീകരിക്കപ്പെടുന്ന നിര്‍വചനം
നല്‍കുക സാധ്യമല്ല. 1995 ല്‍ മുഖ്യന്യായാധിപന്‍ പി. ബി. ഗജേന്ദ്രഗാഡ്കര്‍  പരമോന്നത നീതിപീഠം മുന്‍പാകെ ഇപ്രകാരം ഉദ്ധരിച്ചു:
    "നാം ഹിന്ദുമതത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, ലോകത്തിലെ മറ്റ് മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഹിന്ദു മതം ഒരു പ്രത്യേക പ്രവാചകനെ അവകാശപ്പെടുന്നില്ല; ഒരു പ്രത്യേക ദൈവത്തെ മാത്രം ആരാധിക്കുന്നില്ല; ഒരു പ്രത്യേക സിദ്ധാന്തമോ തത്ത്വമോ പിന്തുടരുന്നില്ല; ഒരു പ്രത്യേക ദാര്‍ശനിക ആശയത്തി  ‍  മാത്രം വിശ്വസിക്കുന്നില്ല; ഒരു പ്രത്യേകരീതിയില്‍   മാത്രമുള്ള മതപരമായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പിന്തുടരുന്നില്ല; യഥാര്‍ഥത്തില്‍ , അത് ഒരു മതത്തിന്റെ പരമ്പരാഗത സ്ങ്കുചിത ലക്ഷണങ്ങള്‍ ഒന്നുംതന്നെ പൂര്‍ത്തീകരിക്കുന്നില്ല. അതിനെ വളരെ വിശാലമായി ഒരു ജീവിത രീതി എന്ന് വിശദീകരിക്കാം, അതിലപ്പുറം ഒന്നുമല്ല."
ആരും പേടിക്കണ്ടാ പുതിയ ഒരു വഴി കണ്ടെത്തിയിട്ടുണ്ട് വെള്ള പേപ്പറില്‍
"ഞാന്‍ ഹിന്ദുവാണ്" എന്ന് എഴുതി തിരുവഞ്ചൂര്‍ നായര്‍ക്കോ ഉമ്മന്‍ ചാണ്ടിക്കോ കൊടുത്താല്‍ ഹിന്ദുവാകുമത്രേ.അഥവാ ആരേലും ഇത് കൊടുത്തില്ലേല്‍ അവന്‍ ഹിന്ദുവല്ലാതാകുകയും ചെയ്യും ഇത് തുടക്കത്തില്‍ എംഎല്ലെമാര്‍ക്കിടയില്‍ ആണ് നടപ്പില്‍ വരുത്തുന്നത്. അങ്ങിനെയാണേല്‍ ദാസേട്ടന് ഒരു വെള്ളപ്പേപ്പര്‍ പൂരിപ്പിച്ചു ചാണ്ടിക്ക് കൊടുത്ത് ഗുരു വായൂരില്‍ പോയി തൊഴാലോ..?
ഏയ്‌ അത് പറ്റൂല..!!!
അപ്പൊ ഇത് ഹിന്ദു ആക്കാനുള്ള വഴി അല്ലാ ഹിന്ദു അല്ലാതാക്കാനുള്ള വഴിയാണ്.എന്തിനാണ് ഈ ഹിന്ദു അല്ലാതാക്കല്‍ നാടകം നടത്തുന്നത്.?

പാലാ ഭാഗത്തെ  നസ്രാണികളും മലപ്പുറത്തെ മാപ്പിളമാരും രാഷ്ട്രീയത്തിന് മേലെ മതം കണ്ടപ്പോളാണ്തിരുവഞ്ചൂര്‍ നായര്‍ക്കും ചാണ്ടിക്കും സെക്രട്ടേറിയറ്റില്‍
കസേര തരപ്പെട്ടത്.ഒടുക്കം കഷ്ട്ടിച്ച്ചു കരകേറിയപ്പോ ഹിന്ദുക്കള്‍ കൂട്ടത്തില്‍ നന്നേ കുറവ്.അപ്പോളാണ് ദേവസ്വം ബോഡ് തിരഞ്ഞെടുപ്പിന് കാലമാകുന്നത്.ജന്മം കൊണ്ട് ഹിന്ദുവായവരുടെ കണക്കു നോക്കിയാല്‍ ഇടതന്മാര്‍ ആ സീറ്റില്‍ കേറിക്കൂടും അപ്പോളാണ് ഏതോ ഒടുക്കത്തെ മഹാന്‍ ഈ ഐഡിയ പുറത്തെടുക്കുന്നത്.സഖാക്കളെ എല്ലാം ഹിന്ദു അല്ലാതാക്കുക.പണ്ട് മലബാറില്‍ കാഫിറാക്കല്‍ മഹോത്സവം തന്നെ നടന്നിരുന്നു.സഖാക്കള്‍ക്ക് പെണ്ണ് കൊടുക്കില്ലാ മരിച്ചാല്‍ പള്ളിക്കാട്ടില്‍ അടക്കില്ലാ സ്വത്തവകാശം ഉണ്ടാകില്ലാ എന്തൊക്കെയായിരുന്നു.
ഒടുക്കം സഖാക്കള്‍ക്ക് മുന്നില്‍ കാഫിറാക്കല്‍ കമ്മറ്റി തോറ്റോടി.!
പണ്ട് അമ്പലമുറ്റത്തേക്ക് പോലും ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുവിന് പ്രവേശനം ഉണ്ടായിരുന്നില്ലാ..അന്ന് തിരുവന്ചൂരിണ്ടേ ആള്‍ക്കാര്‍ അമ്പലം വിഴുങ്ങിയും
ദൈവത്തിന്ടെ സ്വത്തുകള്‍ നക്കിത്തുടച്ചും ചീര്‍ത്തു ജീവിക്കുകയായിരുന്നു എല്ലാം നക്കി മയക്കം വരുമ്പോള്‍ അടുത്തവീട്ടില്‍ പോയി പാവം സ്ത്രീകളുടെ മാനത്തിനുമെലെ ഓട്ടു കിണ്ടി കമിഴ്ത്തിയും അറ്മാന്ധിച്ച ആകാലം തിരുവചൂരണ്ടേ ഉള്ളില്‍ അവശേഷിക്കുന്നുണ്ടാകും.
അതാണ്‌ അമ്പല ഭരണം വീണ്ടും പോക്കറ്റിലാക്കാന്‍ ഈ നാടകം.ഇവിടെ ഹിന്ദു, മൂപ്പരും കൂട്ടരുമേ ഉള്ളൂ എന്നാകും. അപ്പൊ പിന്നെ പഴേ കാലത്തിലേക്ക് തിരിച്ചു പോകാം.


ദൈവത്തെ തൂക്കി വില്‍ക്കുന്നത് ഒരു പരിധി വരെ തടയാന്‍ ആണ് ദേവസ്വം നിയമനം പീഎസ്സിക്ക് വിടാന്‍ ഇടതു സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.ഇപ്പൊ അതും പൊളിച്ചടുക്കി സ്വന്തം ജാതി മൂത്തകള്ളന്മാരെ ഇനി തിരുകി കേറ്റാം..!ആരും ചോദിക്കില്ലാ അഥവാ ചോദിച്ചാലോ ഹിന്ദുക്കളുടെ കാര്യത്തില്‍ വിശ്വാസം ഇല്ലാത്തവര്‍ക്ക് എന്താ കാര്യം എന്നും ചോദിച്ചു കളയാം.അമ്പലത്തില്‍ ദര്‍ശനത്തിനു വരുന്നവരില്‍ മുക്കാല്‍ പങ്കും സ്ത്രീകള്‍ ആണ് അവരുടെ പ്രതിനിധിയെ പട്ടികജാതിയുമായി ലോപിപ്പിച്ചു രണ്ടു കൂട്ടരെയും ഒരു മൂലക്കലാക്കി.ഇനി കക്കാന്‍ ഇറങ്ങുകയെ വേണ്ടൂ...!!അതോടെ പെരുന്നയില്‍ മൈക്കിനു റെസ്റ്റും കിട്ടും.
എനിക്ക് മനസ്സിലാകാത്തത് ഇതാണ്
ഈ തിരു-ചാണ്ടി നിയമപ്രകാരം.
മദ്യം കുടിക്കാത്ത മന്ത്രിക്കു മദ്യവകുപ്പെങ്ങനെ ഭരിക്കാന്‍ പറ്റും.?മദ്യപാനികളുടെ കാര്യം മദ്യപാനി അല്ലാത്ത ആളുകള്‍ എന്തിനു തീരുമാനിക്കണം.?
അതുപോലെ തന്നെ തിരുവഞ്ചൂരില്‍ കേരളത്തില്‍ എത്ര പേര്‍ക്ക് വിശ്വാസം ഉണ്ട് ?അത് പോട്ടെ ആശാന്ടെ സ്വന്തം മണ്ഡലമായ കോട്ടയത്ത് എത്രപേര്‍ക്ക് പുള്ളിയില്‍ വിശ്വാസമുണ്ട്‌.?
നമുക്ക് കണക്കൊന്നു നോക്കാം.
അവിടെ ആകെ വോട്ട് 147990
പോള്‍ചെയ്ത വോട്ട് 114901 നായര്‍ക്കു ആകെ കിട്ടിയ വോട്ട് 53825
നായര്‍ക്കെതിരെ കുത്തിയ വോട്ട് 61016 (CPIM *53114 +BJP*5449 +BSP *1737 +SUCI* 276 +IND*500)
ഇനി പറയൂ കോട്ടയത്തെ ജനതയ്ക്ക് തിരുവഞ്ചൂരില്‍ വിശ്വാസം ഉണ്ടോ അപ്പൊ അവരെ എങ്ങിനെയാണ് നായര് ഭരിക്കുക..?ഭരണ ഘടനയുടെ വകുപ്പ് പ്രകാരം ഒരു തിരഞ്ഞെടുക്കുന്ന ജനപ്രതിനിധിക്ക് ദൈവ നാമത്തിലോ ദൃഢപ്രതിജ്ഞയെടുത്തോ സത്യപ്രതിക്ഞ്ഞ ചെയ്യാം.അങ്ങിനെ രണ്ടു വിധത്തില്‍ വരുന്നവര്‍ക്കും യാതൊരു വിധ വിവേചനവും ഉണ്ടാകാന്‍ പാടില്ലാ എന്നിരിക്കെ അമ്പലം വിഴുങ്ങാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് സൗകര്യം ഒരുക്കാന്‍ ഈ അവകാശത്തില്‍ വെള്ളം ചേര്‍ക്കുകയാണ്.വഖഫ് ബോര്‍ഡിലെക്കും ഹജ്ജു കമ്മറ്റിയിലേക്കും ആളുകളെ തിരഞ്ഞെടുക്കുന്നത് എമ്മെല്ലെമാര്‍ മൊത്തം ചേര്‍ന്നാണ്.

വര്‍ഗീയ വാദികള്‍ മാത്രം പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമായിരുന്നു വിശ്വാസികളുടെ കാര്യം വിശ്വാസികള്‍ നോക്കിയാല്‍ മതി എന്ന് അത് ചാണ്ടി നായര്‍ കൂട്ട് കെട്ട്
ഏറ്റു പറയുമ്പോള്‍ സങ്കികള്‍ ചിരിക്കുന്നുണ്ടാകും.
അവരുടെ ഹിന്ദു വേറെയാണ് ദൈവ വിശ്വാസി ആയ ഭൂരിപക്ഷ ഹിന്ദുവിന് പശുവിന്ടെ വിലപോലും ഇവര്‍ കല്‍പ്പിക്കുന്നില്ലാ..!അതാണ്‌ പശുവിനെ കൊന്നു എന്നപേരില്‍ ഹരിയാനയില്‍  അഞ്ചു ദളിതുകളെ കൂട്ടക്കൊല ചെയ്തത്..പശുവിനെ ഒരു മൂത്തജാതിഹിന്ദു  ബാലാത്സങ്കം ചെയ്തു കൊന്നാലും അവര്‍ക്ക് പ്രശ്നവുമല്ലാ അപ്പൊ അവരുടെ സൂക്കേട്‌ വേറെയാണ്.
കേരളം പിന്നോട്ട് പോകുകയാണ്
നിരവധി ധീരന്മാര്‍  ജീവന്‍ കൊടുത്ത് പോരാടി നേടിയ നേട്ടങ്ങള്‍ ഓരോന്നായി ചവിട്ടി അരക്കപ്പെടുന്നു നമ്മള്‍ ഇനിയും പ്രതികരിക്കാനുള്ള കാലം വരുന്നതും കാത്തു കുത്തിയിരിക്കണോ..??







അടിവര:*രാമന്‍ ജനിച്ച സ്ഥലം കോടതി കറക്കി കുത്തി കണ്ടെത്തി ഒപ്പിച്ചതാണ് അല്ലേലും വിശ്വാസത്തില്‍ തെളിവെന്തിനു? ഇപ്പൊ കേരളത്തില്‍ ഒരു പണ്ഡിതന്‍ പറഞ്ഞത് മഹാഭാരത യുദ്ധം നടന്നെന്നു പറയുന്നവര്‍ വിഡ്ഢികള്‍ ആണ് എന്നാണ്.!! കണ്ഫ്യൂഷന്‍ തീര്‍ക്കാന്‍  അക്ഷൈ കുമാറിന്‍ടെ  "ഓ മൈ ഗോഡ്.!" സിനിമ ഞാന്‍ ഒന്ന് കൂടെ കാണട്ടെ.!

Monday 15 October 2012

കൊടപ്പനയില്‍ പോലീസ് കേറുമോ...???




കുടുംബശീ സമരക്കാര്‍ക്കൊപ്പം സഖാവ് വൃന്ദ.

മുത്തൂറ്റും മണപ്പുറവും പോലെയുള്ള എം എം ഹസന്ടെ ബ്ലേഡ് കമ്പനിക്കു സര്‍ക്കാര്‍ വക പതിനാലു കോടി.!!
ഇത് വെള്ളരിക്കാപട്ടണം ആണോ എന്ന് ഇനിയര്‍ക്കാ സംശയം.?
ഹസന്ടെ ബ്ലേഡ് കമ്പനിയുടെ പേരാണ് ജനശ്രീ..!!!
പേര് കേട്ടാല്‍ കുടുംബശ്രീ പോലെ തോന്നുമെങ്കിലും രണ്ടും തമ്മില്‍ അജ ഗജാന്തരം ദൂരമുണ്ട്.ഒന്ന് ജാതി മത രാഷ്ട്രീയ വെത്യാസമില്ലാതെ നാട്ടിലെ സകല പെണ്ണുങ്ങളും അംഗങ്ങള്‍ ആയ സര്‍ക്കാര്‍ സ്ഥാപനം മറ്റേതു ആദ്യം പറഞ്ഞപോലെ കൊള്ള പലിശക്ക് കടം കൊടുക്കുന്ന  ബ്ലേഡ് കമ്പനി.
ഈ തലതിരിഞ്ഞ നടപടിക്കെതിരെ കുടുബശ്രീ സഹോദരിമാര്‍ സമരത്തിനിറങ്ങി,ചരിത്രത്തില്‍ കാണാത്ത വിധം സെക്രട്ടറിയറ്റ് പടിക്കല്‍ കാല്‍ലക്ഷത്തോളം സ്ത്രീകള്‍ ഒരാഴ്ചക്കാലം രാവും പകലും സമരം ചെയ്തു.
കാര്യം കൈവിടുമെന്നായപ്പോള്‍ മുനീറും തിരുവഞ്ചൂര്‍ നായരും പെണ്പടയുമായി ചര്ച്ചക്കിറങ്ങി.അവര്‍ മുന്നോട്ട് വച്ച പത്തു കാര്യങ്ങളില്‍ എട്ടും അന്ഗീകരിക്കുകയും വട്ടിപ്പലിശക്കമ്പനിക്ക് കൊടുക്കാമെന്നു പറഞ്ഞ പണം കേന്ദ്രന്‍ പറഞ്ഞിട്ടേ കൊടുക്കൂ എന്നും സമ്മതിക്കുകയും ചെയ്തു.കരാര്‍ പത്രക്കാരുടെയും ചാനലുകാരുടെയും മുന്നില്‍ മുനീര്‍ സാഹിബു പരസ്യമായി വായിച്ചു കേള്‍പ്പിച്ച് ഒപ്പിട്ടു പിരിഞ്ഞു.എന്നിട്ടും കേസി ജോസപ്പിനും കൂട്ടര്‍ക്കും കലി തീര്‍ന്നിട്ടില്ലാ കുടുബശ്രീ പൂട്ടിച്ചേ അടങ്ങൂ എന്ന വാശിയിലാണവര്‍.നടക്കട്ടെ.
പിന്നെ പെട്രോളും ഡീസലും കരണ്ടും എന്തിനു അരിപോലും വാങ്ങാന്‍ പറ്റാതെ ജനം ബ്ലേഡ് കമ്പനി തേടുന്ന കാലത്ത് പതിനാലു കോടി വട്ടിക്ക് കൊടുത്ത് ഹസനും കൂട്ടരുമെങ്കിലും രക്ഷപ്പെടട്ടെ.അല്ലാ പിന്നെ..!!
ഗ്യാസ് കൊല്ലത്തില്‍ ആറെണ്ണം മാത്രമേ തരൂ അത് കരുതി
ഇന്ഡക്ഷന്‍ കുക്കര്‍ ഉപയോഗിച്ചാല്‍ പോലീസ് പിടിക്കും.
അതാണ് കാലം.!!


അതൊക്കെ അവിടെ നില്‍ക്കട്ടെ ലീഗിനെ ആളുകള്‍ കൂട്ടം ചേര്‍ന്നാക്രമിക്കുന്നു എന്നാണ് മഞ്ചേരിയില്‍ തോറ്റ മജീദ്‌ സാഹിബു പറയുന്നത്.അതില്‍ ഇച്ചിരി കാര്യമില്ലേ..?
പച്ച ബ്ലൌസ് ഇട്ടു വരാന്‍ കല്‍പ്പിച്ചതും മന്ത്രി മന്ദിരത്തിടെ      പേര് ഗംഗ എന്നത് മാറ്റിയതും നിലവിളക്ക് കൊളുത്താന്‍ പറ്റില്ലാന്നു പറഞ്ഞതും ഒക്കെ കഴിഞ്ഞപ്പോള്‍ ആണ് മുപ്പത്തഞ്ചു സ്കൂള്‍ മലബാറില്‍ എയിടെഡ് ആക്കാന്‍ തീരുമാനിച്ചത്.

എന്ടെ നാട്ടിലെ ഒരു ലീഗുകാരന്‍ പറയുന്നത് കേട്ടു മലബാറിലെ സ്കൂള്‍ ഒന്ന് നന്നാക്കിയാല്‍ ആര്‍ക്കാണിത്ര ചൊറിച്ചില്‍ എന്ന്..ആശാന്‍ കരുതിയത്‌ എയിടെഡ് ആക്കാന്നു പറഞ്ഞാ ഏസി പിടിപ്പിക്കുന്ന പോലെ എന്തോ ആണ് എന്നാണ്. പാവത്തിന് ഇത് പ്രൈവറ്റ് ആക്കുകയാണ് എന്ന് മനസ്സിലായപ്പോളെക്കും സര്‍ക്കാര്‍ അതില്‍ നിന്നും പിന്മാറിയിരുന്നു.
പിന്നെയാണ് സര്‍വകലാ ശാല ഭൂമി കയ്യേറാന്‍ നോക്കിയത്.
അതിനിടക്ക് സമുദായ രക്ഷക്ക് അഞ്ചാം മന്ത്രി അവതരിച്ച കഥ നാട്ടില്‍ പാട്ടാണ്.അന്നാണ് പാണക്കാട്ടു നിന്നും പാലയിലേക്ക് ഇടക്കിടെ വണ്ടികള്‍ ഓടിയത്.പണ്ടൊക്കെ ഇങ്ങോട്ടായിരുന്നു ഇറക്കം.അതോടെ മാപ്പിള സമുദായത്തിണ്ടേ മൊത്തം പ്രശ്നങ്ങളും തീര്‍ന്നു...!!!!!
അതും തീര്‍ന്നപ്പോള്‍ അടുത്ത വെടി..സുല്ലമുസ്സലാം കോളേജില്‍ അദ്ധ്യാപികമാര്‍ പച്ചക്കോട്ടു ധരിക്കണം..!!ശരീരം മറക്കാന്‍ വെള്ളക്കോട്ടായാലും പോരെ എന്ന് ചോദിയ്ക്കാന്‍ പാടില്ലാ..കാസര്‍ക്കോട്ട് പട്ടാളക്കാരുടെ വേഷത്തില്‍ മാര്‍ച്ച് ചെയ്യുക.ഇടയ്ക്കിടെ ദേശീയ പതാക സ്ഥലം മാറി കെട്ടുക പോലുള്ള സ്ഥിരം കളികള്‍ അതിനിടയിലും നടക്കുന്നുണ്ടായിരുന്നു.പിന്നെ അരീക്കോട് ഒരു കുടുംബത്തിലെ രണ്ടു പേരെ വെട്ടി കൊന്ന കേസില്‍ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ ഇരുപതു ഞമ്മണ്ടേ ആള്‍ക്കാര്‍ ജയിലില്‍ ആണ്.സമാധാന പാര്‍ട്ടി ആകുപോള്‍ അങ്ങിനെയാണ് സമാധാനമായി കൊല്ലും സമാധാനമായി ജയിലില്‍ പോകും വിപ്ലവപാര്ട്ടിക്കാരെപ്പോലെ ഒച്ചപ്പാടും ബഹളവും ഒന്നും ഉണ്ടാക്കില്ലാ..!!
അവസാന നാടകം കള്ളിന്ടെ പേരില്‍ ആയിരുന്നു.കള്ള് നിരോധിക്കണം അത്രേ..!!ബിയറും വിദേശ മദ്യവും നിരോധിക്കണ്ടാ ചെത്ത് കള്ളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പോലും.കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ച് പോയി..!!


ആരെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ അപ്പൊ തൊടങ്ങും പടച്ചോന്ടെ ദീന് പൊളിക്കാന്‍ വരുന്നെന്നു പറഞ്ഞു കരയാന്‍.മുസ്ലിം ലീഗ് പലതും കയ്യേറുന്നു എന്ന് പരാതി പറഞ്ഞാല്‍ അപ്പൊ പറയും മുസ്ലിം സമുദായം ഒന്നും കയ്യെരിയിട്ടില്ലാ എന്ന്.ഈ അസുഖത്തിനു എന്താണൊരു മരുന്ന്.മുസ്ലിം ലീഗും മുസ്ലിമും തമ്മില്‍ നെയ്യപ്പവും നെയ്യും തമ്മിലുള്ള ബന്ധമേ ഉള്ളൂ...!!

എമെര്‍ജിംഗ് കേരള കൊണ്ട് വന്ന പാര്‍ട്ടിയാ എന്നിട്ടും ഇങ്ങനെ ക്രൂശിക്കണോ..?സ്വപനത്തില്‍ ഫോക്സ് വാഗണ് കമ്പനി നാട്ടില്‍ വരുന്നതാണ് ഇതിലെ ഹൈലൈറ്റ്.പിന്നെ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ കണ്ടത് നാലായിരം പേര്‍ പണിയെടുക്കുന്ന കിറ്റെക്സ് കമ്പനി പൂട്ടി ചൈനക്ക് പോകാനൊരുങ്ങുന്നതാണ്.!!
പടച്ചോന്ടെ കൃപ കൊണ്ട് ലീഗ് വിചാരിച്ചതെ നടക്കൂത്രേ..!!



ഒടുക്കം കട്ടക്ക് പണി കിട്ടി.

സാക്ഷാല്‍ പാണക്കാട്ടു തങ്ങള്‍ അടക്കം നേതാക്കള്‍ സര്‍വകലാ ശാല ഭൂമി കക്കാന്‍ നോക്കിയ കേസില്‍ പ്രതി ആയി..!!!
പാണക്കാട് കൊടപ്പനക്കല്‍ തറവാട് ഒരു മിനി കോടതി കൂടിയാണ്.

പാണക്കാട് കൊടപ്പനക്കല്‍ തറവാട്

അവിടെ പല കേസുകള്‍ക്കും തീര്‍പ്പുകല്‍പ്പിക്കും പരിഹാരം കാണലും ഒക്കെ പതിവാണ്.
സത്യം ചെയ്യിക്കല്‍  മദ്ധ്യം പറയല്‍ ഉരുക്കും ഏലസ്സും ഊതി കെട്ടല്‍ തുടങ്ങി അല്ലറ ചില്ലറ പണികള്‍ വേറെയും ഉണ്ടെന്നത് വേറെ,എന്നാലും ജാതി മത രാഷ്ട്രീയ ഭേതമന്യേ നാട്ടുകാര്‍ ആദരിക്കുന്ന ഒരു തറവാടാണ് കൊടപ്പനക്കല്‍ തറവാട്.അത് കൊണ്ട് തന്നെ അങ്ങിനെയുള്ള കൊടപ്പനക്കല്‍ തറവാട്ടിലേക്ക് ഭൂമി കയ്യേറിയ പ്രതിയെ തേടി പോലീസ് കയറുന്നത് ഞങ്ങള്‍ മലപ്പുറത്തെ സാധാരണക്കാര്‍ക്ക് ചിന്തിക്കാനെ പാടാണ്.
ലീഗ് അധ്യക്ഷന്‍, സര്‍വകലാശാലാ പ്രോ-ചാന്‍സലര്‍കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്, പഞ്ചായത്ത്-സാമൂഹ്യ ക്ഷേമമന്ത്രി എം കെ മുനീര്‍ എന്നിവര്‍ അധികാരസ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്ത് അനധികൃത ഇടപാടിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നാണ് പ്രധാന ആരോപണം. സര്‍വകലാശാലയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി ലീഗ് നിയന്ത്രണത്തിലുള്ള കടലാസ് സംഘങ്ങള്‍ക്ക് ദാനംചെയ്യാനാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്(നിലവില്‍ ഉണ്ടായിരുന്ന തിരഞ്ഞെടുത്ത സിന്‍ഡിക്കേറ്റ് പിരിച്ചു വിട്ടു ഞമ്മള്‍ തിരുകി കയറ്റിയ ഞമ്മന്ടെ കുണ്ടന്മാര്‍ ആണ് ഇപ്പോളത്തെ സിന്‍ഡിക്കേറ്റ്)  ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് മന്ത്രിമാരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകള്‍ നല്‍കിയ അപേക്ഷയില്‍ പരിശോധനപോലും നടത്താതെയായിരുന്നു സിന്‍ഡിക്കേറ്റിന്റെ അനുകൂല തീരുമാനം. ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന്‍, മന്ത്രി മുനീറിന്റെ സഹോദരീ ഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കലിക്കറ്റ് ഡിസ്ട്രിക്ട് ഒളിമ്പിക് അസോസിയേഷന്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റ് തുടങ്ങിയവയുടെ പേരിലാണ് ഭൂമി പതിച്ചുനല്‍കിയത്.
സി എച്ച് മുഹമ്മദ് കോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റി എന്ന സ്ഥാപനം തുടങ്ങാന്‍ അപേക്ഷ നല്‍കിയ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് രജിസ്ട്രേഷന്‍ പോലുമില്ല. അസോസിയേഷന്റെ അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ്. സി എച്ച് ചെയറിനായി ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് 20 ഏക്കര്‍, ഒളിമ്പിക് അസോസിയേഷന് 25 ഏക്കര്‍, ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്നേക്കര്‍ എന്നിങ്ങനെ ഭൂമി പതിച്ചു നല്‍കാനാണ് സിന്‍ഡിക്കറ്റ് തീരുമാനിച്ചത്. മാധ്യമങ്ങളില്‍  വാര്‍ത്തവന്നതോടെ സംഭവം വിവാദമായി. തുടര്‍ന്ന് ഭൂമിദാന നീക്കം വൈസ്ചാന്‍സലറുടെ തലയില്‍ കെട്ടിവച്ച് തടിയൂരാന്‍ ലീഗ് ശ്രമിച്ചു. വി സിക്ക് തെറ്റുപറ്റിയെന്ന ആക്ഷേപവുമായി ലീഗ് നേതാക്കള്‍ ഒന്നിച്ച് രംഗത്തെത്തുകയും വിവാദ തീരുമാനം മരവിപ്പിക്കുകയുംചെയ്തു.


കാലം തെറ്റി കെട്ടിയ കൊടികളില്‍ ഒന്ന്..!!

സംഗതി ഇതിലും വലിയ ഐസ്ക്രീം കേസ് ഒതുക്കിയ ആള്‍ക്കാര്‍ക്ക് ഇതൊരു പുതുമയെ ആകില്ലെന്നറിയാം.എന്നാല്‍, ലീഗിന്‍െറ പരമാധികാരിയും 400ലേറെ മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കേസിലുള്‍പ്പെട്ടത് ഞെട്ടല്‍ ഉളവാക്കുന്ന ഒന്ന് തന്നെയാണ്.കാരണം ലീഗുകാര്‍ക്ക് പ്രസിടണ്ട് എന്നതില്‍ ഉപരി ആത്മീയ നേതാവ് കൂടിയാണ് പലര്‍ക്കും അദ്ദേഹം.
മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് വിധി . ഭൂമിദാനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലാ മുന്‍ രജിസ്ട്രാര്‍ ടി കെ നാരായണന്‍, അഡ്വ. എം സി ആഷി മുഖേനയാണ് ഹര്‍ജി നല്‍കിയത്. ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ച സിന്‍ഡിക്കറ്റിലെ നോമിനേറ്റഡ് അംഗങ്ങള്‍, സി എച്ച് മുഹമ്മദ് കോയ ചെയറിലെ ഗവേണിങ് ബോഡി അംഗങ്ങള്‍, സി എച്ച് ചെയറിന് പണം നല്‍കിയ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറി, പ്രസിഡന്റ്, മേയര്‍, ചെയര്‍മാന്‍ എന്നിവര്‍ കേസില്‍ പ്രതികളാണ്.മലബാര്‍ ഇന്നും പിന്നോക്കമാണ് പലതിലും..!!അല്ലേല്‍ ലീഗിനെക്കൊണ്ട് മലബാറിന് കിട്ടിയ എന്തെങ്കിലും ഒരു ഗുണം പറയട്ടെ...ഗുണമൊന്നും ചെയ്തില്ലേലും വേണ്ടില്ലാ..ദയവു ചെയ്തു കൊള്ളക്കും കൊലക്കും ദീനുല്‍ ഇസ്ലാമിനെ മറയാക്കി നാറ്റിക്കരുത്.!! 

അടിവര * ദിവസത്തില്‍ ഒന്ന് വീതം മൂന്നു നേരം ടീപ്പീയെ വെട്ടിയവര്‍ക്ക് മറു പടി കൊടുക്കണം അവരെ തോല്‍പ്പിക്കണം എന്ന് വീട് കേറി പറഞ്ഞിട്ടും വടകരയില്‍ ജനം അരിവാള്‍ ചുറ്റികക്കെ വോട്ടു ചെയ്തുള്ളൂത്രേ..നെയ്യാറ്റിന്‍കരക്കാരോളം വടകരക്കാര്‍ക്ക് ടീപ്പീയെ അറിയില്ലാന്ന് തോന്നുന്നു..!!

Friday 14 September 2012

എമെര്‍ജിംഗ് വിവാദം അഥവാ സബ്മെര്‍ജിംഗ് കേരളം..!


കേരളത്തില്‍ സുനാമി വരാന്‍ പോകുന്നു..?
വികസനത്തിന്ടെ സുനാമി...??
ആളുകള്‍ എല്ലാം ഉറ്റുനോക്കുന്നത് കൊച്ചിയിലെ നമ്മുടെ യൂസഫലി കാക്കാന്ടെ ഹോട്ടലിലേക്ക് ആണ്..അവിടെ ലോകത്തിണ്ടേ നാനാ ഭാഗത്തുനിന്നു വന്ന കുറെ വിദേശികളും സ്വദേശികളും ആയ കച്ചവടക്കാര്‍ ഭൂലോക ചര്‍ച്ചയില്‍ ആണ്...
വിഷയം കേരളം എങ്ങിനെ ഉയര്‍ത്താം..!!
നല്ല കാര്യം കേരളം നമുക്കൊന്ന് ഉയര്‍ത്തണം.
കൊറേ കാലമായി മുരടിച്ചു കിടക്കുന്ന നാട് ഉയരാന്‍ പോകുന്നത് കേട്ട് കേരള ജനത ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്ന സന്തോഷത്തിലാണ്...!!
ഇന്ത്യയില്‍ ഏറ്റവും വിവരമുള്ള ജനത മലയാളികള്‍ ആണെന്നാണ് എന്ടെ അറിവ്.അത് കൊണ്ട് തന്നെ അവര്‍ ഇടയ്ക്കു ചോദിക്കുന്നു ഈ സുനാമി വന്നാല്‍ നമ്മുടെ കാടും വീടും പുഴയും വെള്ളവും തിരയെടുത്തു പോകില്ലേ..? എന്ന്."ഒരിഞ്ചു ഭൂമി പോലും ഒരാള്‍ക്കും വിട്ടു കൊടുക്കില്ലാ...ഇത് എന്ടെ ഉറപ്പാണ്‌..!"നമ്മുടെ ഉറക്കമില്ലാത്ത മുഖ്യന്ടെ വെക്തമായ ഉറപ്പുണ്ട്.!ഇതില്‍ കൂടുതല്‍ എന്ത് വേണം.അപ്പൊ പ്രശ്നമൊക്കെ തീര്‍ന്നു ഇനി ആളുകള്‍ ഒക്കെ കേരളം ആപ്പ് വെച്ച് ഉയര്‍ത്താന്‍ വരുന്ന സായിപ്പിന്ടെ ചുറ്റും നിന്ന് ഹോ ഹോയ് വിളിച്ചു ഹരം പകരണം.സംഗതി ഒക്കെ കൊള്ളാം പക്ഷെ നടക്കുന്നത് വേറെയാണ്.
കേരളത്തില്‍ വികസനം വേണ്ട എന്ന് പറയുന്ന ഒരാളും നമ്മുടെ നാട്ടില്‍ ഇല്ലാ.!!പിന്നെയും എന്താണീ ഉയര്‍ത്തല്‍ മഹോത്സവത്തില്‍ കേരളത്തിന്ടെ നല്ലൊരു പങ്കിനും വിശ്വാസം പോരാത്തത്.?കഴിഞ്ഞ വലതു സര്ക്കാര് കാലത്ത് നടന്ന ജിം ആണ് ഒന്നാമത്തെ വില്ലന്‍. അന്ന് ഇത് കേരളത്തിണ്ടേ ലാസ്റ്റ് ബസ് ആണെന്നും ഇതില്‍ കയറിയില്ലേല്‍ പിന്നെ നടന്നു പോകേണ്ടി വരുമെന്നുമൊക്കെ ആരൊക്കെയോ വിളിച്ചു പറയുന്നത് കേള്‍ക്കാമായിരുന്നു..!
അന്ന് ജോലി കിട്ടാന്‍ പോകുന്ന  ലക്ഷങ്ങളുടെ കണക്കു കേട്ട് ഞാനടക്കമുള്ള വിദ്യാര്‍ഥികള്‍ എന്തൊക്കെ കനവു കണ്ടു.
ഒടുക്കം ഒരു പെട്ടിക്കട പോലും നാട്ടില്‍ വന്നില്ലാ.!അവിടെ ചന്തക്കു വന്ന കുത്തകകള്‍ക്ക്  തിന്നാന്‍ കൊടുത്ത കാശുണ്ടേല്‍ നാട്ടില്‍ എല്ലാവര്ക്കും കോഴിബിരിയാണി വാങ്ങി കൊടുക്കാമായിരുന്നില്ലേ.?
ഒടുക്കം ഉദ്ഘാടിക്കാന്‍ വന്ന അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് പ്രക്യാപിച്ച പതിനായിരം കോടിയുടെ പദ്ദതികള്‍ ആണ് കോടികള്‍ മുടിച്ച ആകോമാളി ജിമ്മിണ്ടേ മാനം കാത്തത്.
ഇക്കുറിയാണേല്‍ നമ്മുടെ പ്രധാന മന്ത്രി മൌനി ബാബ ഒരു കുന്തവും നമുക്ക് വേണ്ടി പ്രഖ്യാപിച്ചില്ല...!!

ദേശീയ പാതയിലെ കുണ്ടുകളില്‍ മണ്ണിടാന്‍ കഴിയാത്തവര്‍ എക്സ്പ്രെസ്സ് ഹൈവെ ഉണ്ടാക്കാന്‍ ഇറങ്ങിയതും അക്കാലത്താണ്.അന്നാണ് സുന്ദരനായ മന്ത്രി കേരളത്തിന്ടെ ഭൂമിശാസ്ത്രം ശരിക്കും പഠിച്ചത്.അന്ന് കരാറുകള്‍ ഒപ്പിട്ടു കുഞാപ്പാന്ടെ കൈ കടഞ്ഞിരുന്നു.ഇന്നിപ്പോ കരാറോ ഒപ്പിടാലോ ഒന്നുമില്ലാ വെറും ഷോ മാത്രം.വെറുതെ എന്തിനാ ഒരിക്കലും നടക്കാത്ത കുറെ കരാറുകള്‍ ഒപ്പിട്ടു മാനം കളയുന്നത്.
പിന്നെ സത്യത്തില്‍ ഈ പരിപാടി ആലോചിക്കാന്‍ തുടങ്ങിയിട്ട് കാലം കൊറേ ആയി പക്ഷെ സ്വന്തം പാര്‍ട്ടിക്കാരോട് പോലും പറഞ്ഞിട്ടില്ലെന്ന് മാത്രം. കണ്ണ് വെക്കും അതോണ്ടാവും.ഭരണ കക്ഷി എംഎല്ലെമാര്‍ക്കു പോലും എന്താണ് നടക്കാന്‍ പോണതെന്ന് ഒരു പിടിയും ഇല്ലാ..അറിഞ്ഞവര്‍ മൊത്തം പരാതിക്കാര്‍..ഒടുക്കത്തെ മണിക്കൂറുകളില്‍ ചീഫ് സെക്രട്ടറിയെ പരിപാടി പരിശോധിക്കാന്‍ ആക്കി ആശാന്‍ മണിക്കൂര്കൊണ്ട് നൂറിനടുത്ത്‌ പദ്ദതികള്‍ വെട്ടിക്കളഞ്ഞു അപ്പൊ ഒരാഴ്ച ഇരുന്നു നോക്കിയിരുന്നെലോ...??
വെട്ടിയവ വീണ്ടും ബൂമാറങ്ങ് പോലെ തിരിച്ചു വന്നു. ചീഫ് സെക്രറ്ററിയും ഹാപ്പി എമ്മെല്ലെമാരും ഹാപ്പി. അപ്പൊ ആരെ പറ്റിക്കാന്‍ ആണീ നാടകം.?യാതൊരു പ്ലാനും ഇല്ലാതെ ഒരു ലോക പരിപാടി...!!


പണ്ട് കുഞ്ഞാലി സാഹിബു കരിമണല്‍ കോരാന്‍ വേണോ എന്ന് ആര്‍ത്തു വിളിച്ചു. കൊറേ കുത്തകകള്‍ കൈക്കോട്ടും പിക്കാസുമായി ഓടി വന്നു. നാടുകാര്‍ ഓടിച്ചു വിട്ടപ്പോളാണ് കുഞ്ഞാലിക്കു നാട്ടില്‍ ഉള്ള വില കുത്തകകള്‍ അറിഞ്ഞത്.
അതാണ്‌ മറ്റൊരു പ്രശ്നം നാട്ടില്‍ ഒരു ചര്‍ച്ചയും നടത്താതെ കൊറേ സായിപിനെ കൊണ്ട് വന്നു അത് വേണോ ഇത് വേണോ എന്നൊക്കെ ചോദിക്കുക ഒടുക്കം നാട്ടുകാര്‍ ഇളകുമ്പോള്‍ സോറി ഇതിപ്പോ തരാന്‍ പറ്റില്ലാന്നു പറയുക. ഇങ്ങിനെയാണോ വികസന സൌഹൃദ സംസ്ഥാനം ഉണ്ടാക്കുന്നത്‌.??
വേറൊരുകാര്യം കൊണ്ടുവരുന്ന പരിപാടികള്‍ നാട്ടുകാര്‍ക്ക് ആവശ്യമുള്ളതാണോ എന്നാണ്.നെല്ലിയാമ്പതിയിലെയും വാഗമണ്‍,വയനാട് പോലുള്ളിടത്തെയും  സര്‍ക്കാര്‍ ഭൂമിയില്‍ സ്വകാര്യ റിസോര്‍ട്ട് വന്നാല്‍ നാട്ടുകാര്‍ക്ക് എന്താണ് ഗുണം.?
ഒരു ചാനല്‍ ചര്‍ച്ചയില്‍  അബ്ദുള്ള കുട്ടി പറയുന്നത് കേട്ടു തോട്ടത്തില്‍ പണി കുറവാണ് അവിടുത്തെ തൊഴിലാളികളെ സംരക്ഷിക്കാന്‍ ആണ് അഞ്ചു ശതമാനം സ്ഥലത്ത് സ്വകാര്യ റിസോര്‍ട്ട് വരുന്നത് എന്ന്.എന്താ റിസോര്‍ട്ടില്‍ നിന്നും പട്ടിണിയായ തോട്ടം തൊഴിലാളിക്ക് ഫുഡ് ഫ്രീ ആയിരിക്കുമോ..??
അതോ അവര്‍ക്ക് അവിടെ പണി കൊടുക്കുമോ..???
വെറുതെ ആളെ പൊട്ടനാക്കുന്ന ഡയലോഗുകള്‍ പറയുക.
അതും ഈ വിശ്വാസകുറവിന് കാരണമാണ്.
വെത്യാസം കണ്ടു പഠിക്കുക..!
ചോദിക്കുന്നതൊക്കെ വാരി കൊടുത്ത് വികസിപ്പിക്കാന്‍ നോക്കിയാല്‍ നാളെ നമ്മുടെ നാട്ടില്‍ ഒന്നും ബാക്കിയുണ്ടാകില്ല...
നമ്മുടെ നാടിന്ടെ താത്പര്യവും സ്വഭാവവും നോക്കിയാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്.അതാണ്‌ സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തില്‍ നമ്മള്‍ കണ്ട വെത്യാസം.വികസനം നാടിനു വേണ്ടിയാകണം അല്ലാതെ കുത്തകകള്‍ക്ക് വേണ്ടി മാത്രമാകരുത്.
മറ്റൊരു കാര്യം നോക്കാം കേരളത്തില്‍ കൂണ് പോലെയാണ് സ്വാശ്രയ എന്ജിനിയരിംഗ് കോളേജുകള്‍.അരലക്ഷത്തോളം സീറ്റുകള്‍ അവിടെ ഒഴിഞ്ഞു കിടക്കുന്നു.അവിടെ പഠിക്കുന്നവരില്‍ ഒട്ടുമുക്കാലും തോല്‍ക്കുന്നു അത് വേറെകാര്യം.എന്നിട്ട് വീണ്ടും കോളേജുകള്‍ തുടങ്ങാന്‍ പോകുന്നത്രേ. മലപ്പുറത്ത് ഒരു കോളേജും..!!മലബാരിന്ടെ പ്രഥാന പ്രശനം സ്വാശ്രയ കോളേജ് ഇല്ലാത്താണോ...??
നാടിന്ടെ ആവശ്യമല്ലാ ഇവരുടെ പ്രശ്നം പണചാക്കുകള്‍ക്ക് ഒത്താശ ചെയ്യല്‍ ആണെന്ന് വെക്തം.അതിനി സ്വന്തം ജനതയെ വിഷം തളിച്ചുകൊന്നിട്ടായാലും ശരി ചെയ്തു കൊടുത്തിരിക്കും.

കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു ലക്ഷത്തോളം ഏക്കര്‍ തരിശു ഭൂമി നെല്‍ വയല്‍ ആക്കി.അപ്പോളാണ് നെല്‍വയല്‍ നികത്തി വിമാനത്താവളം പണിയാന്‍ പോകുന്നത്.നാളെ ചോറ് തിന്നാന്‍ വിദേശത്തു പോയിവരാന്‍ വേണ്ടിയാകും.ഒരു കേന്ദ്രന്‍ പറഞ്ഞത് കേരളത്തില്‍ ഇനി നെല്‍ കൃഷിയൊന്നും വേണ്ട എന്നാണ്.
ആദ്യം കൊല്ലം കുറെയായി തുടങ്ങി വച്ച പദ്ദതികളുടെ അവസ്ഥ ജനങ്ങളോട് തുറന്നു പറയണം.അമ്പതു കൊല്ലം മുന്‍പ് തറക്കല്ലിട്ട വിഴിഞ്ഞം തുറമുഖം എന്തായി..?
സ്മാര്‍ട്ട്‌ സിറ്റി യുടെ ദുബായ് മുതലാളി പറഞ്ഞത് ഇക്കൊല്ലം പണിതുടങ്ങും എന്നാണ്...!!വേണേല്‍ ഒരു കൊല്ലം മുന്‍പേ പണി തുടങ്ങാം എന്ന് പറയാത്തത് ഭാഗ്യം.ഉദ്ഘാടനം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് സമാധാനമായിക്കാണും.കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പാലക്കാടു മൈതാനത്ത് തറക്കല്ലിട്ടവരാണല്ലോ നിങ്ങള്‍ ഇപ്പൊ അതിന്ടെ സ്ഥിതി എന്താണ്...?പിന്നെ കണ്ണൂര്‍ വിമാനത്താവളം, കോഴിക്കോട് സൈബര്‍ പാര്‍ക്ക്, അങ്ങിനെ എത്ര എണ്ണമാണ് കാട് പിടിച്ചിരിക്കുന്നത്.
എന്നിട്ടും നിങ്ങള്‍ പറയുന്ന എളപ്പടി ഞങ്ങള്‍ വിശ്വസിക്കണോ..??
ചീമേനി പദ്ദതിക്ക് ആയിരത്തിനാനൂര്‍ ഏക്കര്‍ ഭൂമിയാണ്‌ ആദ്യം പ്രഖ്യാപിച്ചത് പിന്നീട് ജനം ഇളകുമെന്നു കണ്ടപ്പോള്‍ അത് വെറും ഇരുനൂര്‍ ആയി സത്യത്തില്‍ ഈ ഇരുനൂര്‍ ഏക്കര്‍ തന്നെ  വേണോ..??
ഇതൊരു തരം പെണ്ണുകാണല്‍ ആണെന്നാണ് കള്ളു മന്ത്രി ബാബു പറഞ്ഞത്..കുറെ ആളുകള്‍ കൂട്ടമായി വരിക നമ്മുടെ എല്ലാ പെണ്ണുങ്ങളെയും നിരത്തി നിര്‍ത്തുക അവരില്‍ ആര്‍ക്ക് ആരെ പറ്റുന്നോ ബാക്കി പിന്നെ സംസാരിക്കുക.ഇങ്ങനെയും ഒരു പെണ്ണ് കാണാലോ..??
ബാബുവേട്ടാ ഇതെന്താ ഗുണ്ടല്‍പേട്ടോ..??

ഇടയ്ക്കു നെല്ലിയാമ്പതി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും പറഞ്ഞു പച്ച എംഎല്ലെമാര്‍ (ഞമ്മന്ടെ പച്ച അല്ലാ..)എന്തെല്ലാം ബഹളമാണ് ഉണ്ടാക്കിയത് ഇപ്പൊ അവിടെ സര്‍ക്കാര്‍ ഭൂമിയില്‍ കുത്തകയുടെ റിസോര്‍ട്ട് വരുന്നു. എന്തെ അണ്ണാക്കില്‍ മുള്ള് കുടുങ്ങിയോ ഒരെണ്ണവും ഒന്നും പറയുന്നില്ലാല്ലോ..???അതോ നാടന്‍ മൊതലാളി കയ്യേരിയാലെ പ്രശമോള്ളൂ..??മലക്കം മറിച്ചിലിന് നല്ല നംസ്കാരം..!മഹോത്സവത്തിന്ടെ ലോഗോ തന്നെ ഒരു മിസോറിക്കാരിയുടെ ചിത്രം അടിച്ചുമാറ്റിയത് ആണ് ഒടുക്കം കളവു പൊളിഞ്ഞപ്പോ പണം കൊടുത്ത് ഒതുക്കി.പിന്നെയാണ് മൂന്നും രണ്ടും അഞ്ചു എമ്മെല്ലെമാര്‍.കിട്ടേണ്ടത് കിട്ടിയാല്‍ ഒതുങ്ങാത്തവരോ..? ചിത്രത്തിന്‍ടെ പച്ചക്കളര്‍ മാറ്റി നീലയാക്കാനുള്ള ബുദ്ധിയെങ്കിലും കാണിച്ചത് നന്നായി.


അടിച്ചുമാറ്റിയത്

റിസോര്‍ട്ടുകളും നക്ഷത്ര ഹോട്ടലുകളും ഡാന്‍സ് ബാറുകളും മാത്രമാണ് വികസനം എന്ന് ധരിച്ചുവച്ചവര്‍ക്ക് എന്നോട് കലിപ്പ് തോന്നാം അവരോടുള്ള സഹതാപം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ.കേരളത്തില്‍ കേരളത്തിനു ഉതകുന്നതരത്തില്‍ വികസന വിപ്ലവം തന്നെ വരണം.അതിനു എല്ലാ വിഭാഗം ആളുകളുമായി ചര്‍ച്ച ചെയ്യാനും വെക്തമായ പ്ലാനുണ്ടാക്കാനും സര്‍ക്കാര്‍ ആദ്യം തയ്യാര്‍ ആകണം.പ്രതിപക്ഷം അടച്ചു വിമര്‍ശിക്കാതെ ക്രിയാത്മകമായി അഭിപ്രായം പറയുകയും,സഹകരിക്കുകയും വേണം.പിന്നെയല്ലേ പണം കണ്ടെത്തല്‍ അപ്പൊ വിളിച്ചാല്‍ പോരെ ഈ കുത്തകകളെ...?





അടിവര.*

ബ്രിട്ടീഷ് പാര്‍ലിമെന്റ് മന്ദിരത്തിന്ടെ ഹാള്‍ വാടകക്കെടുത്തു ഒരു കൂട്ടം ആള്‍ക്കാര്‍ പാലാ മാണിക്ക് സ്വീകരണം ഒരുക്കി(ച്ചു).എന്നിട്ട് ബ്രിട്ടീഷ് പാര്‍ലിമെന്റ് മാണിയെ സ്വീകരിച്ചു എന്നും അദ്വാനവര്‍ഗ  സിദ്ദാന്തം അവതരിപ്പിക്കാന്‍ ക്ഷണിച്ചു എന്നും അടിച്ചു വിട്ടു.
തിരുവഞ്ചൂര്‍ പുലിക്കളിയും ചാണ്ടിച്ചായന്‍ ഉറക്കം കളയലും കുഞ്ഞാലിക്കുട്ടി ഉയര്‍ത്തല്‍ ഉത്സവവും നടത്തി ആളാകുമ്പോള്‍ നമ്മളായിട്ട് കുറയരുതല്ലോ..?
പ്രാഞ്ചിയേട്ടന്‍ കീ..

Monday 10 September 2012

പുലിപിടിക്കാത്ത ആടിന്ടെ കഥ..!


ഞാനൊരു കഥ പറയാം..
സമയം ഏകദേശം മൂന്നുമണി..!
നട്ടപ്പാതിര നേരം...!
പത്തു മുപ്പതു പോലീസുകാര്‍ യന്ത്രത്തോക്കും പിടിച്ചു ഇടിവണ്ടിയില്‍ കേറി.
ഒരു ചാക്കില്‍ ഗ്രനേഡും മറ്റു ആയുധങ്ങളും കരുതിവച്ചിട്ടുണ്ട്‌...
ഗജപോക്കിരികളായ ഡീവൈഎസ്പിമാര്‍ വഴികാട്ടികളായി  മുന്നിലുള്ള സ്കോര്‍പ്പിയോയില്‍..!
പയ്യന്നൂരില്‍ നിന്നും തിരിയാന്‍ നേരം ഒരു മൂത്ത ഏമാന്‍ ചാടി ഇറങ്ങി എന്തൊക്കെയോ നിര്‍ദേശങ്ങള്‍ കൊടുക്കുന്നു.
(പോലീസ് രഹസ്യം പുറത്തു വിടുന്നില്ലാ...!)
വണ്ടി നേരെ കണാരേട്ടന്ടെ വീട്ടു പടിക്കല്‍ ബ്രേക്കിട്ടു.
നിറുത്തിയ പാതി നിറുത്താത്ത പാതി പോലീസ് കുണ്ടന്മാര്‍ ചാടി ഇറങ്ങി വീട് വളഞ്ഞു.കൂട്ടത്തില്‍ സീനിയര്‍ ഏമാന്‍ വാതിലില്‍ മുട്ടി.
ഡും ഡും ഡും.
ആരും വാതില്‍ തുറക്കുന്നില്ലാ...
വീണ്ടും മുട്ടി ഡും ഡും ഡും ...
നോ രക്ഷ..!!
പിന്നെ രണ്ടു ഏമാന്‍മാരും അരമിനുട്ടു നേരം എന്തോ ചര്ച്ചിച്ചു.
നേരെ വന്നു ചവിട്ടിത്തുറക്കാന്‍ കല്‍പ്പന പാസ്സാക്കി.
സര്‍ക്കാര്‍ കാശു കൊണ്ട് പണ്ട് കാലത്ത് വച്ച വീടായതിനാലാകണം ചവിട്ടു കൊള്ളേണ്ട താമസം വാതില്‍ നാലായി പിളര്‍ന്നു..!
പുരക്കുള്ളിലാകെ രേഷന്കടയില്‍ എലിയോടും പോലെ പോലീസുകാര്‍ പാഞ്ഞു നടക്കുന്നു..!
ഒന്നും തിരിയാതെ കണ്ണും തിരുമ്മി നാണിയമ്മ എണീറ്റ്‌ വന്നു ലൈറ്റ് ഇട്ടു.
ആരാ...?
നാണിയമ്മയുടെ ഇടറിയ ശബ്ധത്തോട് ചുള്ളന്‍ ഡീവൈഎസ്പിയുടെ പരുക്കന്‍ മറുപടി
"ഇത് മിസ്ടര്‍ കണാരന്ടെ വീടല്ലേ.?"
നിങ്ങളൊക്കെ ആരാ..??
നാണിയമ്മ അലറാന്‍ തുടങ്ങി..
കണാരനെവിടെ ഇപ്പൊ പറയണം
ഞങ്ങള്‍ കണാരനെ അറെസ്റ്റ്‌ ചെയ്യാന്‍ വന്നതാണ് നിങ്ങള്‍ ഇനിയും അയാളെ ഒളിപ്പിക്കരുത്...!
ഒളിപ്പിക്കെ ഞാനോ ഏട്ടന്‍ ദാ..അവിടെ കെടക്കണണ്ട്..!
ഏട്ടാ വിടെ കൊറേ പോലീസുകാരോക്കെ വന്നീക്ണ് ഒന്നിങ്ങട്ടു വന്നെ..!
മൂപ്പര്‍ക്ക് കിടന്നാ പിന്നെ എനീക്കനിത്തിരി പാടാണ് വയസ്സായതല്ലേ..?
നാണിയമ്മ ആരോടെന്നില്ലാതെ..
പക്ഷെ ഞമ്മടെ പോലീസ് പുള്ളികള്‍ക്ക് കാത്തുനില്‍ക്കാനൊന്നും സമയമില്ലാ അവര്‍ നേരെ കിടപ്പ് മുറിയിലേക്ക് കേറി ചെന്ന് എണീക്കാന്‍ പാട് പെടുന്ന കണാരേട്ടന്ടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടി."യൂ ആര്‍ അണ്ടെര്‍ അറെസ്റ്റ്‌."
(അപ്പൊ പുറത്തു ഒരു ഏമാന്‍ പത്രാപ്പീസുകളിലെക്കും ചാനല് റൂമിലേക്കും തല്‍സമയ വിവരണം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു...)
എന്തിനാ മക്കളെ എന്നെ...?
നിങ്ങള്‍ കുഞ്ഞനന്തനെ സഹായിച്ചില്ലേ ..?
ഇന്നലെ ചായക്കടേല്‍ വന്നപ്പോ ചായ കൊടുത്തൂന്നല്ലാതെ ഞാനൊന്നും ചെയ്തില്ലാല്ലോ..??
അതൊക്കെ കോടതിയില്‍....
ഇമ്മാതിരി ആള്‍ക്കാര്‍ക്ക് ചായകൊടുക്കാന്‍ പോകുമ്പോ നോക്കണം ഇനി കിടന്നു മോങ്ങിയിട്ടു കാര്യമില്ലാ..
"ഡേയ് ഇയാളെ തൂക്കിയെടുത്ത് ജീപ്പില്‍ കേറ്റിയേക്ക്.."
കുഞ്ഞനന്തന് ചായ കൊടുത്ത ചായക്കടക്കാരന്‍ കണാരേട്ടന്ടെ അറെസ്റ്റ്‌ നടന്ന പിറ്റേന്ന് എല്ലാ പത്രത്തിലും മുന്‍പേജില്‍ എട്ടു കോളം വാര്‍ത്ത "കുഞ്ഞനന്തന്ടെ സഹായികളും പിടിയില്‍...!!"
റബ്ബര് മലയില് ഷീറ്റ്  കെട്ടി താമസിക്കുകയായിരുന്ന വെട്ടു പ്രതികളെ കല്ലുവെട്ടുകാരുടെ വേഷത്തില് ചെന്ന് പൊക്കിയ കഥ വേറെ ഉണ്ട്.

അതും നട്ടപ്പാതിരക്കയിരുന്നു.
കല്ലുവണ്ടിയില്‍ കഷായ മുണ്ടും ബനിയനുമിടുത്തു മേലാകെ ചളി വാരിത്തേച്ച്‌ ഏമാന്‍ മാരുടെ ഒരു യാത്രയുണ്ട്.കാണേണ്ട കാഴ്ചതന്നെ.അങ്ങിനെയാണ് ആളു കേറാമലയില്‍ ഒളിഞ്ഞു കൂടിയിരുന്ന വെട്ടു പ്രതികളെ കയ്യോടെ പിടികൂടുന്നത്.
തൊണ്ടിയായി പിടി കൂടിയ അവരുടെ പപ്പടം പൊരിക്കുന്ന ചട്ടിയും പഴകിയ പരിപ്പുകരിയും വലിച്ചു തള്ളിയ ബീടിക്കുറ്റികളും നിരത്തി വച്ച് അതിനു ചുറ്റും നിന്ന് പോസ് ചെയ്തു പത്രാപ്പീസില്‍ അയക്കാന്‍ ഏമാന്മാര്‍ കൊതിക്കാത്തതല്ലാ..
പെട്രോള്‍ മാക്സ് വെളിച്ചത്തില്‍ ഒന്നും വെക്തമായി കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ലാ..!!
അത് കൊണ്ടാണ് പ്രചാരണ ചുമതലയുള്ള ഡീവൈഎസ്പി പത്രാപ്പീസിലേക്ക് വിവരണം കൊടുക്കുമ്പോള്‍  നിലാവത്ത് റബരിണ്ടേ മഴക്കൂട് കണ്ടു അടുത്തടുത്ത് വരി വരിയായി പാര്ട്ടിക്കാരുടെ വീടാണ് എന്ന് ധരിച്ചു പാര്ട്ടി ഗ്രാമത്തിലാണെന്നു പറഞ്ഞത്..
ഈ കഥയ്ക്ക് പോലീസുകാര്‍ പേരിട്ടത് "ഓപെറേഷന്‍ ഒച്ചപ്പാടില്ലാത്ത രാത്രി" എന്നാണ്...!!!
പിന്നെ അവര്ക്ക് ചായ കൊണ്ട് കൊടുത്ത ഒരാളെ പിടിക്കാന് പോയതും പാതിരാക്ക് അയാള്  കുളത്തില്  ചാടിയതും പോലീസ് കുളം വളഞ്ഞതും അരമണിക്കൂര് കഴിഞ്ഞു പൊങ്ങിയതും ഒക്കെ വേറെ കഥ..!
കഥകള്‍ അങ്ങിനെ പലതുണ്ട്..!
പക്ഷെ ഞാന്‍ ഇനി പറയാന്‍ പോകുന്നത് അത്ര രസമില്ലാത്ത ഒരു കഥയാണ്‌.അത് നടന്നത് അങ്ങ് തെക്കാണ്.പക്ഷെ ഈ കഥയും നടക്കുന്നത് നട്ടപ്പാതിരക്ക് ആണ്.പാതിരാത്രിക്ക്‌ ഒരു മാരുതി വാന്‍ വഴിയരികില്‍ കിടന്നു പരുങ്ങുന്നു.സംശയം തോന്നിയ പെട്രോളിങ്ങില്‍ ആയിരുന്ന എഎസ്ഐ,
വണ്ടിക്കു കൈ കാണിച്ചു.ബുക്കും പേപ്പറും ഒന്നുമില്ലാത്തതിനാല്‍ വണ്ടിക്കാരനെ അറെസ്റ്റ്‌ ചെയ്തു ജീപ്പില്‍ കയറ്റുന്നു.ഉടനെ അയാള്‍ കുതറി മാറി എഎസ്ഐയെ കുത്തുന്നു.കണ്ടു നിന്ന പോലീസ് ഡ്രൈവര്‍ ഓടി വന്നു തടുക്കാന്‍ നോക്കെയെങ്കിലും അയാളെയും കുത്തി മലര്‍ത്തി ടിയാന്‍ മാരുതി വാനും കൊണ്ട് രക്ഷപ്പെട്ടു.
ഇത് സിനിമയില്‍ അല്ലാ നമ്മുടെ നാട്ടില്‍ നടന്ന കാര്യമാണ്.
ഡ്രൈവര്‍ മണിയന്‍ പിള്ള തല്‍ക്ഷണം മരിച്ചു.എഎസ്ഐ ജോയി എന്തോ ഭാഗ്യം കൊണ്ട് കൊറ്ജീവനായി കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.തിരുവനന്തപുരത്തിനു സമീപം പാരിപ്പള്ളിമടത്തറ റോഡില് കുളമടയ്ക്ക് സമീപത്താണ് സംഭവം.സംഭവം നടന്നിട്ട് രണ്ടു മാസം കഴിഞ്ഞു .ഇന്നേവരെ പ്രതിയെ കണ്ടെത്താനോ പിടികൂടാനോ പോലീസിനു കഴിഞ്ഞിട്ടില്ലാ..!!


കേരളത്തില്‍ ഒട്ടനവതി കളവു കേസില്‍ പ്രതിയായ ആട് ആന്റണി എന്ന ആളാണ്‌ ഈ കൃത്യം ചെയ്തത് എന്നാണ് പോലീസ് ഭാഷ്യം.എന്നാല്‍ അയാളുടെ നാലഞ്ച് ഭാര്യമാരെ പോയി ചോദ്യം ചെയ്തതല്ലാതെ മറ്റൊരു വിവരവും പോലീസിണ്ടേ കയ്യില്‍ ഇല്ലാ..ഇടയ്ക്കു ആട് ആന്റണി ആണെന്നും പറഞ്ഞു മൂന്നു പേരെ പൊക്കി പിന്നീട് പൊട്ടത്തരം മനസ്സിലായി അവരെയൊക്കെ വിട്ടയച്ചു.
ഭരണ കക്ഷിയുടെ തലവന്‍ ചെന്നിത്തലക്ക് ഭീഷണി അയച്ചവനെ ഇതുവരെ പോക്കാന്‍ പറ്റിയില്ലാ..!
അതുപോലെ ഇതും വെള്ളത്തിലാകുമോ..??വടക്ക് കാണിക്കുന്ന വെടക്കുകളുടെ പത്തിലൊന്ന് പുറത്തെടുത്തു കൊലയാടിണ്ടേ പൂടയെങ്കിലും കണ്ടെത്താന്‍ ശ്രമിക്കുമോ അതോ മറ്റൊരു സുകുമാരക്കുറുപ്പിനെ സൃഷ്ട്ടിക്കാന്‍ പോകുന്നോ പോലീസ്.

പത്താം ക്ലാസ് തോറ്റ ആടിന്ടെ ബുദ്ദി നമ്മുടെ സൈബര്‍ പോലീസിനെപ്പോലും പിന്നിലാക്കുന്നു എന്നാണോ നമ്മള്‍ കരുതേണ്ടത്.അതോ നാടിനു കാവല്‍ നില്‍ക്കുന്ന ഒരു പാവം പോലീസുകാരനെ നടുറോട്ടില്‍ കൊന്നു തള്ളിയിട്ടു പോലീസിനൊന്നും ചെയ്യാന്‍ ഇല്ലേ..?ആ പാവത്തിന്ടെ കുടുംബത്തോട് നീതി കാണിക്കാന്‍ പോലീസ് മന്ത്രിക്കും കൂട്ടര്‍ക്കും ബാധ്യത ഇല്ലേ..?
അങ്ങ് വടക്കേ വീരഗാഥകളില്‍ മലകേറാനും ഒടിമറിയാനും മുടുക്കര്‍ ആയ ഒന്ന് രണ്ടു പുലികളെ തെക്കോട്ടയച്ചു നാടിനു നാണക്കേട്‌ ഉണ്ടാക്കിയ ആ ആടിനെ ഒന്ന് പിടിക്കാന്‍ പറഞ്ഞൂടെ മിസ്റ്റര്‍ തിരുവന്ചൂര്‍...
തന്നെ കാണാന് വന്നവരില് ഒരാളുടെ ഫോണ് സംസാരം കേട്ടു എന്നും പറഞ്ഞു അക്രമികളില്‍ നിന്നും രക്ഷപ്പെട്ട് ആശുപത്രി കിടക്കയില് കിടക്കുന്ന രോഗി ആയിരുന്ന ജനനേതാവിനെയും അയാള് കേട്ട വിവരം അറിഞ്ഞു എന്നും പറഞ്ഞു ജനം തിരഞ്ഞെടുത്ത എംഎല്എയെയും പിടിച്ചു ജയിലില്‍ ഇട്ടു പുലിക്കളി കളിക്കുന്ന കാലത്താണ് സ്വന്തം കീഴില്‍ ജോലി ചെയ്യുന്ന ഒരു പാവം പോലീസുകാരനെ കൊന്നു നാട് വിട്ട വെറുമൊരു ആടിനെ പിടിക്കനാവാതെ പോലീസ് മന്ത്രി നാണം കെടുന്നത്‌.



അടിവര *എല്ലാ കഥകളും നട്ടപ്പാതിരക്കു നടന്നതായത്കൊണ്ട് കഥയില്‍   വെക്തത കുറവായിരിക്കാം.!!

Thursday 9 August 2012

ദേ..വന്നു ദാ..പോയി..അണ്ണാ സമരം പാളിയതെവിടെ...??


ഒടുക്കം അതും തീര്‍ന്നു.
മലപോലെ വന്നത് എലി പോലെ പോയി എന്നൊക്കെ പഴമക്കാര്‍ പറയാറില്ലേ അതന്നെ..
ഇന്ത്യയില്‍ അഴിമതി തുടച്ചു വെടിപ്പാക്കിയെ അടങ്ങൂ എന്നൊക്കെ പറഞ്ഞു വരുന്നത് കണ്ടപ്പോള്‍ ഒരിക്കലും നടക്കാന്‍ പോണില്ലാ എന്നറിഞ്ഞിട്ടും ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു.ഞമ്മന്ടെ സലിംകുമാര്‍ പറഞ്ഞ പോലെ "അഥവാ ബിരിയാണി കൊടുത്താലോ..?"

അഴിമതി ലോകരെക്കൊര്‍ഡില്‍ എത്തിയ കാലത്താണല്ലോ നാടിനെ ബാധിച്ച മാറാരോഗത്തിന്  ശമനം തേടി ജനം അണ്ണാജിക്ക് പിറകെ അണിനിരന്നത്..അഴിമതി കാരണം പൊരുതി മുട്ടിയ ജനതയ്ക്ക് വല്ലാത്ത ഒരാവേശമായിരുന്നു ആമുന്നേറ്റം.സ്വന്തം വീടും ജോലിയും പട്ടിയും ഒഴിച്ച് മറ്റൊന്നിനെയും കുറിച്ച് കേള്‍ക്കുന്നതെ അലര്‍ജിയുള്ള ഒരു വര്‍ഗം കൂട്ടം കൂട്ടമായി ആ മുന്നേറ്റത്തില്‍ വരാന്‍ തുടങ്ങിയപ്പോ കാര്യങ്ങള്‍ മാറുകയാണെന്ന് ഒരല്‍പ്പനേരത്തേക്കെങ്കിലും തെറ്റിദ്ദരിച്ചു പോയിരുന്നു.
പിന്നെ എവിടെയാണ് പാളിയത്..??


റാലെഗാവ്സിദ്ദിയിലെ ഒരു ജല സംഭരണി.
മഹാരാഷ്ട്രയില്‍ അണ്ണാമാരെ തട്ടി തടഞ്ഞു നടക്കാനേ പാടാണ്.
പത്താള്‍ കൂടുന്നിടത്തൊക്കെ ഒന്നോ രണ്ടോ അണ്ണാമാരുണ്ടാകും. പക്ഷെ ഈ അണ്ണാ അല്‍പ്പം മുന്തിയ ഇനമാണ്.പാറയില്‍ വെള്ളം കാണിച്ചു എന്നൊക്കെ പറയുമ്പോലെ വെള്ളമില്ലാത്ത മരുഭൂമിപോലോത്തെ ഒരു നാടിനെ ജല ജലസമൃദ്ധമാക്കിയ മഹാന്‍. രണ്ടായിരത്തോളം ആളുകള്‍ പാര്‍ക്കുന്ന ഒരു ഗ്രാമം. ആ ഗ്രാമത്തില്‍ കൃത്യമായ ധാരണയോടെ ഒട്ടനവതി വിപ്ലവകരമായ മാറ്റങ്ങള്‍ ആണ് ഈ വൃദ്ദന്ടെ നേതൃത്വത്തില്‍ നടപ്പില്‍ വരുത്തിയത്. 
"റാലെഗാവ്സിദ്ദി" എന്ന ആ ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992-ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിനെ പത്മഭൂഷന്‍ നല്‍കി  ആദരിച്ചു. ഇതിന് പുറമേ ഭാരത സര്‍ക്കാരിന്ടെ തന്നെ പത്മശ്രീ അവാര്‍ഡും(1990) അദ്ദേഹത്തെ തേടിയെത്തി.
കൂടുതല്‍ അറിയാന്‍ ഇതുവഴി പോയാല്‍ മതി.



ഹസാരെ താമസിക്കുന്ന ക്ഷേത്രം.
ഏകദേശം മൂന്നു കൊല്ലം മുന്‍പ് ഈയുള്ളവനും ആ അത്ഭുത ഗ്രാമം സന്ദര്‍ശിക്കാനുള്ള അവസരം കിട്ടി പൂനെയില്‍ നിന്നും ഏകദേശം 90 കിലോമീറ്റെര്‍ അകലെ അഹമ്മദ് നഗര്‍ ജില്ലയില ആണ് ഹസാരെയുടെ നാടായ ഈ റാലെഗാവ്സിദ്ദി. അഹമ്മദ് നഗറില്‍ നിന്നും അങ്ങോട്ട്‌ പോകണമെങ്കില്‍ ഒടുക്കത്തെ പാടാണ്.ആളുകളെ കുത്തിനിറച്ചു പോകുന്ന എന്നെക്കാളും പ്രായമുള്ള ആപൊളിഞ്ഞ ജീപ്പില്‍ യാത്രയാകുമ്പോള്‍ വല്ലാത്ത ആകാംക്ഷയായിരുന്നു. അവിടെയെത്തി ഹസാരെ  താമസിക്കുന്ന ആ അമ്പലവും, ഡാമും ബണ്ടുകളും പരന്നു കിടക്കുന്ന കൃഷിയിടവുമൊക്കെ കണ്ടു മനസ്സ് നിറഞ്ഞു.  അവിടെയുള്ള ഒരു ഹൈസ്കൂള്‍ കമ്പ്യൂട്ടെര്‍ വത്കരിക്കുന്നതുമായി ബന്ദ്ദപ്പെട്ടാണ് ഞാന്‍ അവിടെ എത്തിയത്.ഞാന്‍ പോയ സ്കൂളിലെ ഹെട്മിസ്ട്രസ് വാതോരാതെ ഹസാരെയെയും നാടിനെയും പറ്റി പുകഴ്ത്തിക്കൊണ്ടേ ഇരുന്നു.പട്ടാളത്തില്‍ നിന്നും സ്വയം വിരമിച്ചതും കയ്യിലെ പണം മുഴുവന്‍ നാടിനു വേണ്ടി ചിലവാക്കിയതും തുടങ്ങി നീണ്ട വിവരണം.കേട്ട് കോള്‍മയിര്‍ കൊണ്ട ഞാന്‍ പത്തില്‍ പത്തുമാര്‍ക്ക് അണ്ണന് കൊടുത്ത് ഇറങ്ങി.


തിരിച്ചു റോട്ടില്‍ വന്നപ്പോ അതാ ഞാന്‍ വന്ന വണ്ടി തന്നെ. വല്ലവനും വരുന്നതും കാത്തു വായും പൊളിച്ചിരിക്കുന്ന നമ്മുടെ ഡ്രൈവറും.പതുക്കെ ഞങ്ങള്‍ കമ്പനിയായി.ടിയാനില്‍ നിന്നാണ് ആ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഞാന്‍ ആദ്യം കേള്‍ക്കുന്നത്.
ഈ സുന്ദര ഗ്രാമത്തില്‍ ഇരുപത്തഞ്ചു കൊല്ലമായി പഞ്ചായത്ത് എലെക്ഷനോ സ്വസൈറ്റി എലക്ഷനോ നടന്നിട്ടില്ലാത്രേ.!
എല്ലാം ഹസാരെജി പറയും പോലെ..!!
പുകവലിയും മദ്യപാനവും പാടെ നിരോധിച്ച ഈ ഗ്രാമത്തില്‍ അത് തെറ്റിച്ചാല്‍ റോട്ടുവക്കിലെ മരത്തില്‍ പരസ്യമായി  കെട്ടിയിട്ടടിക്കും..!
വെവഹാരങ്ങള്‍ക്കൊക്കെ തീര്‍പ്പ് കല്‍പ്പിക്കുന്നത് അണ്ണായാണ്.
പിന്നെ ജാതിവെവസ്ഥ കൃത്യമായി പാലിക്കുന്ന കാര്യത്തില്‍ ഹസാരെ വാശിക്കാരന്‍ ആണത്രേ..തോട്ടി എന്നും  തൊട്ടിയെ ആകാവൂ എന്നാണു ആ നയത്തിടെ രത്ന ചുരുക്കം.
നാട്ടില്‍ ഒരു തരം നാടുവാഴി ഭരണം.
കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍ വേറെയും എന്തൊക്കെയോ പറഞ്ഞു തന്നു മറാട്ടി ആയതിനാല്‍ പാതി മുക്കാലും തിരിയാതെ പോയി.എന്തായാലും ഞാന്‍ കൊടുത്ത പത്തുമാര്‍ക്കിന്ടെ ഒന്ന് ഞാനങ്ങു മായ്ച്ചു കളഞ്ഞു
.

അതൊക്കെ പോട്ടെ എന്താണ് ഹസാരെയുടെ ഈ ഭൂലോക സമരം പോളിഞ്ഞതെന്നാണ് എനിക്കറിയേണ്ടത്.അഴിമതി ജന്മാവകാശമായി കൊണ്ട് നടക്കുന്ന ഈ വെവസ്ഥ പൊളിയണമെന്നു രാജ്യത്തെ നൂറ്റില്‍പരം കോടിയും  ആഗ്രഹിക്കുന്നു.എന്നിട്ടും തുടക്കത്തിലെ ആര്‍പ്പു വിളിയൊന്നും പിന്നെ കാണാതെ പോയതെന്താവും..?
വലതു മാധ്യമങ്ങള്‍ പൊടിപ്പും തുങ്ങലും വെച്ച് ദിനം പ്രതി പുകഴ്ത്തിക്കൊണ്ടിരുന്നപ്പോള്‍ കുറച്ചു മദ്ധ്യവര്‍ഗം അങ്ങോട്ടോഴുകിത്തുടങ്ങിയതാണ്.രാഷ്ട്രീയക്കാര്‍ മുഴുവന്‍ ചെറ്റകള്‍ ആണെന്നും അവരെ നാട്ടില്‍ നിന്നും ആട്ടി പായിക്കണം എന്നും  പറഞ്ഞു തുടങ്ങിയപ്പോ ആവര്‍ഗത്തിന്ടെ അപ്പുറത്തേക്ക് ആരും തിരിഞ്ഞു നോക്കാതായി.അല്ലേലും രാഷ്ട്രീയം ഇല്ലാത്തവര്‍ സ്വന്തം കാര്യത്തിനല്ലാതെ വെയില്‍ കൊള്ളുമോ..?


 
കൊണ്ഗ്രെസ്സു ഭൂമിയില്‍ തന്നെ ഏറ്റവും വലിയ അഴിമതി കൂടാരമാണെന്നും പറഞ്ഞു വന്നവര്‍ (ഒരല്‍പം സത്യം ഇല്ലാതില്ലാ..) അഴിമതിയില്‍ കൊണ്ഗ്രെസ്സിന്ടെ ഒപ്പത്തിനൊപ്പം മുട്ടി നില്‍ക്കുന്ന ബീജീപീയെ കൂടെ കൂട്ടാനും തയ്യാറായി.ഇതുവരെ കാര്യമായ ഒരു അഴിമതി ആരോപണം പോലും നേരിടാത്ത ഇടതന്മാരെയൊന്നും വിശ്വാസത്തില്‍ എടുത്തതെ ഇല്ലാതാനും ...
ഈജിപ്തില്‍ മുല്ലപ്പൂ വിരിഞ്ഞുതുടങ്ങിയ കാലത്താണല്ലോ ഈ മഹാമഹമൊക്കെ നടക്കുന്നത്. നാലാള്‍ കൂടാന്‍ തുടങ്ങിയപ്പോ ഇടയ്ക്കിടെ ഒരു കാവി ചുവ വരുന്നപോലെ ആര്‍ക്കോ തോന്നി തുടങ്ങി. അന്ന് കുറിച്ചതാണ് ഈ പതനം.അല്ലേല്‍ വിരിഞ്ഞു വരുമ്പോ പൂവിനു താമരയുടെ രൂപമായിരിക്കുമെന്നു തിരിച്ചറിഞ്ഞവര്‍ അന്നേ പെട്ടിമടക്കി.

പിന്നെ ആളെക്കൂട്ടാന്‍ ആസന സ്വാമിയേ കൊണ്ട് വന്നു.
മാസത്തില്‍ കോടികളുടെ വിറ്റുവരവുള്ള ഉടായിപ്പ് മരുന്ന് കമ്പനിയുടെ മുതലാളി കൂടിയായ ഈ മാന്യന്‍ നികുതി വെട്ടിപ്പിന്ടെ ഉസ്താതാണ്.അശാന്ടെ കളരിയില്‍ യോഗയ്ക്ക് പോകുന്ന കുറെ കൊച്ചമ്മമാരും കൊച്ചാപ്പിമാരും അങ്ങിനെ ദേശീയ പതാകയുമേന്തി റോട്ടിലിറങ്ങി.ഇടയ്ക്കു ആസന സാമികളുടെ വക കാബറെ നൃത്തവും.അത് വലതു ചാനലുകളില്‍ ലൈവ് ഷോയും.പോരെ പൊടിപൂരം.
ഇടയ്ക്കു ആവേശം കേറുമ്പോള്‍ നരനായട്ടിണ്ടേ നായകന്‍  മോഡിയെ പുകഴ്ത്തുന്ന നിലവരെ എത്തി.മോഡിയുടെ നാട്ടില്‍ ലോകായുക്ത പോലും ഇല്ലാ എന്നിട്ടും.
അതോടെ ന്യൂനപക്ഷം അവരുടെ പാട് നോക്കി പോയി.


 
ഒടുക്കം യുപീയിലെ ഒരു ഇലക്ഷനില്‍ കൊണ്ഗ്രെസ്സിനെ തോല്‍പ്പിക്കാന്‍ കെട്ടും ഭാണ്ടവുമായി അണ്ണാമാര്‍ പോകാന്‍ തുടങ്ങിയപ്പോ കൂട്ടത്തിലെ പ്രമുഖരും പിന്‍വലിയാന്‍ തുടങ്ങി.മൂത്തജാതി ഭരിക്കെണ്ടവരും താണ ജാതി സഹിക്കേണ്ടവരും എന്ന ചാതുര്‍വര്‍ണ്ണ്യ വെവസ്ഥയുടെ വക്താക്കള്‍ ആയതിനാലാകും കൂട്ടത്തില്‍ ബഹു ഭൂരിപക്ഷം വരുന്ന താഴ്ന്നതെന്ന് പറയുന്ന വര്‍ഗത്തെ കണ്ടതെ ഇല്ലാ...!!!

 
ഇടയ്ക്കു മുംബയില്‍ ഒരു മഹാമഹം നടത്താനുള്ളില്‍ മോഹമുദിച്ചു അണ്ണാമാര്‍ ഒരു പൊളപ്പന്‍ പരിപാടി തന്നെ ഒരുക്കി.ഹസാരെ അണ്ണന്ടെ നാട്ടില്‍ നിന്നും വണ്ടികണക്കിനു ആളെ കൊണ്ട് വന്നിട്ടും നാലക്കം തികക്കാന്‍ പറ്റാതെ പോയി.വെള്ളക്കുപ്പിയും
ബിരിയാണിപ്പൊതിയും കൊടുത്താണ് എല്ലാ രാഷ്ട്രീയക്കാരും ആളെക്കൂട്ടുന്നത്‌ എന്ന് എളപ്പടിചിരുന്നവര്‍ ആപണി നോക്കിയിട്ടും പരിപാടി പതിനാറു നിലയില്‍ പൊട്ടി.അധികാരികളുടെ കൂടെ കൂടി നാടിന്ടെ നികുതിപ്പണം കട്ട് തിന്നുന്ന കുത്തകകള്‍ ആണ് ഈ നാടക സമരങ്ങളുടെ സ്പോന്സര്മാര്‍ എന്ന് അപ്പോളേക്കും ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.കൂട്ടത്തില്‍ ഭൂലോക കുത്തക കൊക്കകോള വരെ ഉണ്ടായിരുന്നത്രേ..!!അണ്ണാ ടീമിലെ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ചേര്‍ന്ന് നാല് ലക്ഷം ഡോളറാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് കൈപ്പറ്റിയത്. അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന ചില കമ്പനികളും ‘അഴിമതിക്കെതിരെ ഇന്ത്യ’ കാമ്പയിനെ പണംനല്‍കി സഹായിക്കുന്നുണ്ടായിരുന്നു..!!!

 
അണ്ണാ മാരുടെ രണ്ടാം വരവ് അതിലും ഹരമായിരുന്നു ഗാന്ധി തൊപ്പിയിട്ട അഭിനവ ഗാന്ധിമാര്‍ മാധ്യമങ്ങളെവരെ ഓടിച്ചിട്ടടിക്കാന്‍ തുടങ്ങി.വന്ന വഴിയെങ്കിലും ഓര്‍ക്കണ്ടേ..വിശക്കുന്നവരെ ഊട്ടാന്‍ യേശുക്രിസ്തു അപ്പവും മത്സ്യവും ഇരട്ടിപ്പിച്ചതുപോലെ പതിനായിരങ്ങളെ ദശലക്ഷങ്ങളായി പര്‍വതീകരിച്ച് കാണിക്കുകയായിരുന്നു ടി.വി ചാനലുകള്‍. ’100 കോടിയുടെ ശബ്ദമാണിതെ’ന്നും ‘ഇന്ത്യയെന്നാല്‍ അണ്ണായാണെ’ന്നും ഈ ചാനലുകള്‍ നമ്മോട് പറയുകയായിരുന്നു. അണ്ണായുടെ ഉപവാസത്തെ പിന്തുണച്ചില്ലെങ്കില്‍ നാം ശരിയായ ഇന്ത്യക്കാരല്ലെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കിയിരുന്നത്.ആളുകള്‍ വിരലില്‍ എണ്ണാവുന്ന നിലയിലേക്ക് ചുരുങ്ങാനും തുടങ്ങി. എന്നിട്ടും അഹങ്കാരത്തിനു കയ്യും കാലും വച്ച അണ്ണാ നേതാക്കന്‍മാര്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു. ജനം തിരിഞ്ഞു നോക്കിയതെ ഇല്ലാ...ഒടുക്കം അഴിമാതിക്കാരന്‍ ആണെന്നും പറഞ്ഞു തങ്ങള്‍ അലംബുണ്ടാക്കിയ പ്രണവ് ഇന്ത്യുടെ പ്രസിഡണ്ടായി...ഒരു ഊതി വീര്‍പ്പിച്ച സമരം പൊളിയാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം..?

അണ്ണാ ഹസാരെക്ക് ആര്‍.എസ്.എസുമായുള്ള ബന്ധത്തിന്റെ പിന്‍കഥകള്‍ നമ്മുടെ പക്കലുണ്ടെന്ന് ഓര്‍മിപ്പിച്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയ്  ആഞ്ഞടിച്ചത് നമ്മളെല്ലാം കണ്ടതാണ്.കാണാത്തവര്‍ക്ക് ഇവിടെ വന്നാല്‍ കാണാം.

ഇനി രക്ഷയില്ലെന്ന് മനസ്സിലാക്കിയ അണ്ണാ മാര്‍ ഇതുവരെ പുഴുത്ത പട്ടിയെ പോലെ കണ്ടിരുന്ന രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് അത്രേ.. ഒരുമാതിരി സെല്‍വരാജു സ്റ്റയില്‍..അതിനു ഈ സുഖം കാണില്ലെന്ന് പാവങ്ങള്‍ക്ക് അറിയുമോ..??സ്വന്തം നാട്ടില്‍ പഞ്ചായത്ത് ഇലക്ഷന്‍ പോലും നടത്താന്‍ അനുവതിക്കാത്ത ഒരുത്തനാണ് ഈ പാര്‍ട്ടിയുടെ നേതാവ് എന്നത് മറ്റൊരു വിരോധാഭാസം..!!രാഷ്ട്രീയക്കാര്‍ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്നു നാഴികക്ക് നാല്‍പ്പതു വട്ടം പറഞ്ഞു നടക്കുന്ന അണ്ണാ ആരാധകര്‍ കേവലം ഏഴാംക്ലാസ് വരെ മാത്രം പഠിച്ച ഹസാരെയേ നേതാവായി അന്ഗീകരിക്കുമോ ആവൊ..?എന്തായാലും ഇന്ത്യയില്‍ ഒരു വാര്‍ഡ് ഉറപ്പിക്കാം അവിടെ തിരഞ്ഞെടുപ്പിന് മൂത്ത അണ്ണാ സമ്മതം മൂളിയാല്‍... 


ഇത്രയൊക്കെ ആയിട്ടും അഴിമതിക്കൊരു കുറവും വന്നിട്ടില്ലാ ..
ഈ വെവസ്ഥിതി തകര്‍ത്തെറിയാന്‍ ഒരു ജനകീയ സമരം ഉയര്‍ന്നു വന്നെ മതിയാകൂ അതിനു ഇനിയും വൈകിക്കൂടാ.. കുറെ നിയമങ്ങള്‍ അല്ലാ ആര്‍ജ്ജവമുള്ള ഒരു ഭരണകൂടമാണ്‌ നമുക്ക് വേണ്ടത്.




 

Saturday 4 August 2012

കുയിന്തിന്ടെ ജല്‍പനങ്ങള്‍..!




പണ്ടേ പോലെ അല്ല ഇപ്പൊ പത്രം വായിക്കാന്‍ തുടങ്ങും മുന്‍പേ മൂന്നു വട്ടം ആലോചിക്കാറുണ്ട് വേണോ വേണ്ടേ എന്ന്..മറ്റൊന്നും കൊണ്ടല്ലാ ചിരിച്ചു ചിരിച്ചു മരിക്കാന്‍ വയ്യാ അതന്നെ കാരണം..

എന്നെ വല്ലാതെ ചിരിപ്പിച്ച ഒരു വാര്ത്തയാണ് ഇതെഴുതാനുള്ള പ്രേരണ.





ലണ്ടന്ഒളിമ്പിക്സ് ആണ് വിഷയം,
അതിന്ടെ രത്നച്ചുരുക്കം ഇങ്ങിനെയാണ്
"ചൈനയില്കഠിനമായ പരിശീലനമാണ് നടക്കുന്നത്.
അവര്കുട്ടികളെ പീഡിപ്പിക്കുകയാണ്.
അവര്സ്വര്ണ്ണം നേടുക എന്ന ഒറ്റ ലകഷ്യ ത്തോടെയാണ് ഒളിമ്പിക്സിനു പങ്കെടുക്കുന്നത്.ചെറുപ്രായത്തില്തന്നെ കുട്ടികളെ കായിക പരിശീലന കേന്ദ്രത്തില്ശാസ്ത്രീയമായി പരിശീലനം നല്കുന്നു."
കേട്ടാല്ഇതിലിപ്പോ എന്താ ഇത്ര ചിരിക്കാന്എന്ന് തോന്നാം സ്വാഭാവികം.
പക്ഷെ വല്യ തമാശ ഇത് പറഞ്ഞ സമയവും സന്ദര്‍ഭവും അറിയുമ്പോള്ആണ്..
അമേരിക്കയുടെ നീന്തല്കോച്ച് (ആശാന്തന്നെയാണ് ഭൂലോക നീന്തല്കോച്ചുമാരുടെ നേതാവും) തങ്ങളുടെ നീന്തല്താരങ്ങളെ അടിച്ചു മലര്ത്തി ചൈനീസ് പെണ്കുട്ടി സ്വര്ണ്ണം നേടിയപ്പോള്ആണ്  കണ്ണീരും കയ്യുമായി രംഗത്ത് വന്നത്. ഇത് ആശാന് വിശ്വസിക്കാന്കഴിയുന്നില്ലാത്രേ ആണുങ്ങളുടെ നീന്തലില്ഫെലിപ്സിനെ ഞെട്ടിച്ചു സ്വര്ണ്ണം നേടിയ ഞമ്മന്ടെ തന്നെ റയാന്‍ ലോക്ടെനേക്കാള്കൂടുതല്വേഗത്തില്നീന്തി ആണ് ചൈനീസ് പതിനാറുകാരി സ്വര്ണ്ണം അടിച്ചോണ്ട് പോയത്...
കണ്ടപാടെ കള്ളക്കളിയാണ് മരുന്നടിയാണ് എന്നൊക്കെ തട്ടിവിട്ടുനോക്കി പിന്നീടു നടന്ന പരിശോധനയില്മരുന്നടിയില്ലെന്നു തെളിഞ്ഞു എന്ന്മാത്രമല്ലാ ശേഷം നടന്ന വെക്തിഗത നീന്തലിലും മിടുക്കി സ്വര്ണ്ണം നേടി.എതിരാളിയെ നിഷ്പ്രഭമാക്കി ഉസൈന്‍ ബോള്‍ട്ട് സ്വര്ണ്ണം നേടുമ്പോള്ആരും ഒന്നും സംശയിക്കാന്പാടില്ലാ കാരണം അദ്ദേഹം ചൈനക്കാരന്അല്ലാല്ലോ..!!

നമ്മുടെ അമേരിക്ക അങ്ങിനെയാണ് ആരെങ്കിലും തങ്ങളേക്കാള്‍ മുന്നേറും എന്ന് കണ്ടാല്‍   ഒടുക്കത്തെ അടവ് പുറത്തെടുക്കും..പിന്നെ അവരെക്കുറിച്ച് ഭൂലോക കഥമെനയലാണ് പണി.സദ്ദാമിനെയും ഇറാഖിനെയും പറ്റി പാടി നടന്ന കഥകള്‍ ഒക്കെ കേട്ട്  ഹോളിവുഡ് തിരക്കഥകള്‍ പോലും നാണിച്ചിരിക്കും.




കഴിഞ്ഞ തവണ ചൈന അടിച്ചു കേറി അമേരിക്കയെ മൂലക്കിരുത്തിയപ്പോ ആശാന്മാര്‍ അതവരുടെ നാട്ടില്‍ ആയതിനാല്‍ ആണെന്നും പറഞ്ഞു സമാധാനിച്ചു.അന്ന് തങ്ങള്‍ക്കു മേലെ ഒരീച്ചപോലും പറക്കില്ലെന്ന് വിശ്വസിക്കുന്ന അമേരിക്കക്ക് കരണത്ത് തന്നെ അടി കിട്ടി.
ഒടുക്കം ഇപ്പോളിതാ ലണ്ടനിലും ചുവപ്പ് കുപ്പായക്കാര്‍ കസറുന്നു. ഇനി ഞങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അങ്ങ് പള്ളിയില്‍ പോയി പറയേണ്ട ഗതി ആണ് അമേരിക്കക്കിപ്പോള്‍. കാത്തിരിക്കുന്നവരെ ഒട്ടും നിരാശരാക്കാതെ പാശ്ചാത്യ മാധ്യമങ്ങള്‍ പണി തുടങ്ങി. ചൈന ഒളിമ്പിക്സില്‍ മുന്നേറാന്‍ തുടങ്ങിയപ്പളെ നമ്മള്‍ പ്രതീക്ഷിച്ചതാണ് ഈ കൃമികടി.അല്ലേലെ ചില നാല്‍ക്കാലി വര്‍ഗത്തിന് ചുവപ്പ് കണ്ടാല്‍ അപ്പൊ കലി ഇളകും.അത് കേരളത്തില്‍ ആയാലും ശരി അമേരിക്കയില്‍  ആയാലും ശരി.



പറയുന്നത് കേട്ടാല്‍ തോന്നും അമരിക്കയില്‍ പരിശീലനമൊന്നും ഉണ്ടാകാറില്ലാ..അവിടെ പത്തു പതിനഞ്ചു വയസ്സാകുമ്പോള്‍ കുട്ടികള്‍ നേരെ വന്നു പറയും എനിക്ക് നീന്താനറിയാം ഓടാനറിയാം എന്നൊക്കെ.
അല്ലാതെ കൊച്ചു കുട്ടികളെ പരിശീലിപ്പിക്കുന്നത് കൊടും പാപമാണ്.
കായിക പരിശീലന കേമ്പില്‍ ചൈനയില്‍ എട്ടും പത്തും വയസ്സായ കുട്ടികള്‍ ഇരുപതോളം പുള്‍ അപ്പ് എടുപ്പിക്കുമെന്നൊക്കെ പറയുമ്പോള്‍ ലേഖകന് കണ്ണ് നിറഞ്ഞിട്ടുണ്ടാകും. ആ ലേഖനം ഡെയ്‌ലി മെയിലില്‍  വായിക്കാം.
ഏഴാമത്തെ വയസ്സില്‍  യെ ഷിവന്‍ നീന്താന്‍ താല്പര്യം പ്രകടിപ്പിച്ചു എന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. പതിനൊന്നാം വയസ്സില്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും പതിനാറാം വയസ്സില്‍ ഒളിമ്പിക് സ്വര്‍ണ്ണം സ്വന്തമാക്കുകയും ചെയ്തെങ്കില്‍ അതിനു പിന്നില്‍ തരക്കേടില്ലാത്ത പരിശീലനം ഉണ്ടാകാതിരിക്കുമോ...??അല്ലാതെ ഇന്ത്യന്‍ ഫുട്ബാള്‍ ടീം പോലെ കളിയൊക്കെ വല്ല പാടത്തും പറമ്പിലും സ്വയം കളിച്ചു പഠിക്കണം,എന്നിട്ട് നാട്ടില്‍ വല്ല സെവന്‍സും ലവന്സും കളിച്ചു നടക്കുന്നതിടയില്‍ ഫുട്ബാള്‍ അക്കാദമിയില്‍ വന്നു പറഞ്ഞു ഇന്ത്യന്‍ ടീമില്‍ ചേരാം.വേണേല്‍ ജയിക്കാം അല്ലേല്‍ തോല്‍ക്കാം..എന്ന നയം ചൈനക്കുണ്ടാകില്ലായിരിക്കും.


ശക്തമായ പരിശീലനം ഏതൊരു വിജയത്തിനും അനിവാര്യമാണെന്ന് ആര്‍ക്കാണ് അറിയാത്തത്..പുലര്‍കാല വ്യായാമം ദിനചര്യ ആയി കാണുന്ന ചൈന അതൊരല്‍പ്പം നല്ലരീതിയില്‍ ചെയ്യുന്നുണ്ടാകാം. നമ്മുടെ നാട്ടില്‍ നൃത്തം പഠിപ്പിക്കുന്നതും കളരി,കരാട്ടെ തുടങ്ങിയ ആയോധന കലകള്‍ പഠിപ്പിക്കുന്നതും എങ്ങനെയാണെന്ന് പോയി കണ്ടാല്‍ ഈ കഥയുടെ തനി നിറം മനസ്സിലാകും..
അല്ലേലും ആയോധന കലയില്‍ ചൈന എന്നും മുന്നിലാണല്ലോ..??
തന്ടെ വാദങ്ങള്‍ ന്യായീകരിക്കാന്‍,കുറെ ചിത്രങ്ങളും കൂട്ടത്തില്‍ കൊടുത്തിട്ടുണ്ട് ലേഖകന്‍.ആ ചിത്രങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നവ ആണത്രേ...!
ആ ചിത്രങ്ങള്‍ കണ്ടിട്ട് എനിക്കത്ര സങ്കടമൊന്നും വന്നില്ലാ..!
കേരളത്തിലെ സ്കൂളുകളിലെ ആദ്യ അധ്യയന ദിനം ഒന്നാം ക്ലാസ് കുട്ടികളേ നിര്‍ബന്ധിച്ചു ക്ലാസ്സിലിരുത്തുന്നതിന്ടെ ചിത്രം കണ്ടാല്‍ ഇതില്‍ കൂടുതല്‍ ക്രുരത തോന്നുമല്ലോ...??


കഥ മെനയാന്‍ യെ ഷിവനിന്റെ മുന്‍ഗാമിയായ കിഴക്കന്‍ ജര്‍മനിയുടെ പെട്ര സ്‌നൈഡററുമായി അഭിമുഖം നടത്തി ഡേവിഡ് ജോണ്‍സാണ് സ്‌നൈഡറെയുടെയും ഷിവന്റെയും ജീവിതത്തിലെ സമാനതകള്‍ കണ്ടെടുക്കുന്ന ലേഖനം തയ്യാറാക്കിയത്.
സ്നൈടര്‍ വന്ന ജര്‍മ്മനിയും ചൈനയെപ്പോലെ കമ്മ്യുണിസ്റ്റ് രാജ്യമാണെന്നും ശരീരത്തിലും മുന്നേറ്റത്തിലും സാമ്യം ഉണ്ടെന്നും പറഞ്ഞു ലേഖകന്‍ സമര്‍ഥിക്കാന്‍ പോണത് കിട്ടിയ സ്വര്‍ണ്ണം അനര്ഹമാണ് എന്നാണോ അതോ ഇങ്ങനെയൊന്നും ഒരുത്തി നീന്താന്‍ പാടില്ല എന്നാണോ എന്നൊന്നും ലേഖനം വായിച്ചാല്‍ മനസ്സിലാകില്ലാ...!!!
ഒന്നുമാത്രം ശരിക്കും തിരിയും അമേരിക്കക്ക് ഈ ചൈനീസ് മുന്നേറ്റത്തില്‍ എത്രമാത്രം കുയിന്ത് ഉണ്ട് എന്ന്.ഒടുക്കം കുയിന്ത് മൂത്ത് ചൈനയില്‍ പരിശീലനം പീഡനം ആണെന്നും പറഞു അത് അന്യേഷിക്കാന്‍  അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷനുമേലും സമ്മര്‍ദ്ദമേറിവരികയാണ്.


അടിവര *
ചൈന ഒന്നമാതെത്ത്യാലും അമേരിക്ക എത്ത്യാലും എനിക്കൊരുച്ചുക്കുമില്ലാ....
ചൈന എന്‍ടെ അമ്മാവന്ടെനാടൊന്നുമല്ലാല്ലോ..??
അവനാന്ടെത് മുതലും ആരാന്ടെത് ചെതലും എന്ന നയത്തിനോടെ എനിക്കെതിര്‍പ്പുള്ളൂ...!!!

ആദ്യത്തിലേക്ക്...