Thursday, 9 August 2012

ദേ..വന്നു ദാ..പോയി..അണ്ണാ സമരം പാളിയതെവിടെ...??


ഒടുക്കം അതും തീര്‍ന്നു.
മലപോലെ വന്നത് എലി പോലെ പോയി എന്നൊക്കെ പഴമക്കാര്‍ പറയാറില്ലേ അതന്നെ..
ഇന്ത്യയില്‍ അഴിമതി തുടച്ചു വെടിപ്പാക്കിയെ അടങ്ങൂ എന്നൊക്കെ പറഞ്ഞു വരുന്നത് കണ്ടപ്പോള്‍ ഒരിക്കലും നടക്കാന്‍ പോണില്ലാ എന്നറിഞ്ഞിട്ടും ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു.ഞമ്മന്ടെ സലിംകുമാര്‍ പറഞ്ഞ പോലെ "അഥവാ ബിരിയാണി കൊടുത്താലോ..?"

അഴിമതി ലോകരെക്കൊര്‍ഡില്‍ എത്തിയ കാലത്താണല്ലോ നാടിനെ ബാധിച്ച മാറാരോഗത്തിന്  ശമനം തേടി ജനം അണ്ണാജിക്ക് പിറകെ അണിനിരന്നത്..അഴിമതി കാരണം പൊരുതി മുട്ടിയ ജനതയ്ക്ക് വല്ലാത്ത ഒരാവേശമായിരുന്നു ആമുന്നേറ്റം.സ്വന്തം വീടും ജോലിയും പട്ടിയും ഒഴിച്ച് മറ്റൊന്നിനെയും കുറിച്ച് കേള്‍ക്കുന്നതെ അലര്‍ജിയുള്ള ഒരു വര്‍ഗം കൂട്ടം കൂട്ടമായി ആ മുന്നേറ്റത്തില്‍ വരാന്‍ തുടങ്ങിയപ്പോ കാര്യങ്ങള്‍ മാറുകയാണെന്ന് ഒരല്‍പ്പനേരത്തേക്കെങ്കിലും തെറ്റിദ്ദരിച്ചു പോയിരുന്നു.
പിന്നെ എവിടെയാണ് പാളിയത്..??


റാലെഗാവ്സിദ്ദിയിലെ ഒരു ജല സംഭരണി.
മഹാരാഷ്ട്രയില്‍ അണ്ണാമാരെ തട്ടി തടഞ്ഞു നടക്കാനേ പാടാണ്.
പത്താള്‍ കൂടുന്നിടത്തൊക്കെ ഒന്നോ രണ്ടോ അണ്ണാമാരുണ്ടാകും. പക്ഷെ ഈ അണ്ണാ അല്‍പ്പം മുന്തിയ ഇനമാണ്.പാറയില്‍ വെള്ളം കാണിച്ചു എന്നൊക്കെ പറയുമ്പോലെ വെള്ളമില്ലാത്ത മരുഭൂമിപോലോത്തെ ഒരു നാടിനെ ജല ജലസമൃദ്ധമാക്കിയ മഹാന്‍. രണ്ടായിരത്തോളം ആളുകള്‍ പാര്‍ക്കുന്ന ഒരു ഗ്രാമം. ആ ഗ്രാമത്തില്‍ കൃത്യമായ ധാരണയോടെ ഒട്ടനവതി വിപ്ലവകരമായ മാറ്റങ്ങള്‍ ആണ് ഈ വൃദ്ദന്ടെ നേതൃത്വത്തില്‍ നടപ്പില്‍ വരുത്തിയത്. 
"റാലെഗാവ്സിദ്ദി" എന്ന ആ ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992-ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിനെ പത്മഭൂഷന്‍ നല്‍കി  ആദരിച്ചു. ഇതിന് പുറമേ ഭാരത സര്‍ക്കാരിന്ടെ തന്നെ പത്മശ്രീ അവാര്‍ഡും(1990) അദ്ദേഹത്തെ തേടിയെത്തി.
കൂടുതല്‍ അറിയാന്‍ ഇതുവഴി പോയാല്‍ മതി.ഹസാരെ താമസിക്കുന്ന ക്ഷേത്രം.
ഏകദേശം മൂന്നു കൊല്ലം മുന്‍പ് ഈയുള്ളവനും ആ അത്ഭുത ഗ്രാമം സന്ദര്‍ശിക്കാനുള്ള അവസരം കിട്ടി പൂനെയില്‍ നിന്നും ഏകദേശം 90 കിലോമീറ്റെര്‍ അകലെ അഹമ്മദ് നഗര്‍ ജില്ലയില ആണ് ഹസാരെയുടെ നാടായ ഈ റാലെഗാവ്സിദ്ദി. അഹമ്മദ് നഗറില്‍ നിന്നും അങ്ങോട്ട്‌ പോകണമെങ്കില്‍ ഒടുക്കത്തെ പാടാണ്.ആളുകളെ കുത്തിനിറച്ചു പോകുന്ന എന്നെക്കാളും പ്രായമുള്ള ആപൊളിഞ്ഞ ജീപ്പില്‍ യാത്രയാകുമ്പോള്‍ വല്ലാത്ത ആകാംക്ഷയായിരുന്നു. അവിടെയെത്തി ഹസാരെ  താമസിക്കുന്ന ആ അമ്പലവും, ഡാമും ബണ്ടുകളും പരന്നു കിടക്കുന്ന കൃഷിയിടവുമൊക്കെ കണ്ടു മനസ്സ് നിറഞ്ഞു.  അവിടെയുള്ള ഒരു ഹൈസ്കൂള്‍ കമ്പ്യൂട്ടെര്‍ വത്കരിക്കുന്നതുമായി ബന്ദ്ദപ്പെട്ടാണ് ഞാന്‍ അവിടെ എത്തിയത്.ഞാന്‍ പോയ സ്കൂളിലെ ഹെട്മിസ്ട്രസ് വാതോരാതെ ഹസാരെയെയും നാടിനെയും പറ്റി പുകഴ്ത്തിക്കൊണ്ടേ ഇരുന്നു.പട്ടാളത്തില്‍ നിന്നും സ്വയം വിരമിച്ചതും കയ്യിലെ പണം മുഴുവന്‍ നാടിനു വേണ്ടി ചിലവാക്കിയതും തുടങ്ങി നീണ്ട വിവരണം.കേട്ട് കോള്‍മയിര്‍ കൊണ്ട ഞാന്‍ പത്തില്‍ പത്തുമാര്‍ക്ക് അണ്ണന് കൊടുത്ത് ഇറങ്ങി.


തിരിച്ചു റോട്ടില്‍ വന്നപ്പോ അതാ ഞാന്‍ വന്ന വണ്ടി തന്നെ. വല്ലവനും വരുന്നതും കാത്തു വായും പൊളിച്ചിരിക്കുന്ന നമ്മുടെ ഡ്രൈവറും.പതുക്കെ ഞങ്ങള്‍ കമ്പനിയായി.ടിയാനില്‍ നിന്നാണ് ആ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഞാന്‍ ആദ്യം കേള്‍ക്കുന്നത്.
ഈ സുന്ദര ഗ്രാമത്തില്‍ ഇരുപത്തഞ്ചു കൊല്ലമായി പഞ്ചായത്ത് എലെക്ഷനോ സ്വസൈറ്റി എലക്ഷനോ നടന്നിട്ടില്ലാത്രേ.!
എല്ലാം ഹസാരെജി പറയും പോലെ..!!
പുകവലിയും മദ്യപാനവും പാടെ നിരോധിച്ച ഈ ഗ്രാമത്തില്‍ അത് തെറ്റിച്ചാല്‍ റോട്ടുവക്കിലെ മരത്തില്‍ പരസ്യമായി  കെട്ടിയിട്ടടിക്കും..!
വെവഹാരങ്ങള്‍ക്കൊക്കെ തീര്‍പ്പ് കല്‍പ്പിക്കുന്നത് അണ്ണായാണ്.
പിന്നെ ജാതിവെവസ്ഥ കൃത്യമായി പാലിക്കുന്ന കാര്യത്തില്‍ ഹസാരെ വാശിക്കാരന്‍ ആണത്രേ..തോട്ടി എന്നും  തൊട്ടിയെ ആകാവൂ എന്നാണു ആ നയത്തിടെ രത്ന ചുരുക്കം.
നാട്ടില്‍ ഒരു തരം നാടുവാഴി ഭരണം.
കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍ വേറെയും എന്തൊക്കെയോ പറഞ്ഞു തന്നു മറാട്ടി ആയതിനാല്‍ പാതി മുക്കാലും തിരിയാതെ പോയി.എന്തായാലും ഞാന്‍ കൊടുത്ത പത്തുമാര്‍ക്കിന്ടെ ഒന്ന് ഞാനങ്ങു മായ്ച്ചു കളഞ്ഞു
.

അതൊക്കെ പോട്ടെ എന്താണ് ഹസാരെയുടെ ഈ ഭൂലോക സമരം പോളിഞ്ഞതെന്നാണ് എനിക്കറിയേണ്ടത്.അഴിമതി ജന്മാവകാശമായി കൊണ്ട് നടക്കുന്ന ഈ വെവസ്ഥ പൊളിയണമെന്നു രാജ്യത്തെ നൂറ്റില്‍പരം കോടിയും  ആഗ്രഹിക്കുന്നു.എന്നിട്ടും തുടക്കത്തിലെ ആര്‍പ്പു വിളിയൊന്നും പിന്നെ കാണാതെ പോയതെന്താവും..?
വലതു മാധ്യമങ്ങള്‍ പൊടിപ്പും തുങ്ങലും വെച്ച് ദിനം പ്രതി പുകഴ്ത്തിക്കൊണ്ടിരുന്നപ്പോള്‍ കുറച്ചു മദ്ധ്യവര്‍ഗം അങ്ങോട്ടോഴുകിത്തുടങ്ങിയതാണ്.രാഷ്ട്രീയക്കാര്‍ മുഴുവന്‍ ചെറ്റകള്‍ ആണെന്നും അവരെ നാട്ടില്‍ നിന്നും ആട്ടി പായിക്കണം എന്നും  പറഞ്ഞു തുടങ്ങിയപ്പോ ആവര്‍ഗത്തിന്ടെ അപ്പുറത്തേക്ക് ആരും തിരിഞ്ഞു നോക്കാതായി.അല്ലേലും രാഷ്ട്രീയം ഇല്ലാത്തവര്‍ സ്വന്തം കാര്യത്തിനല്ലാതെ വെയില്‍ കൊള്ളുമോ..?


 
കൊണ്ഗ്രെസ്സു ഭൂമിയില്‍ തന്നെ ഏറ്റവും വലിയ അഴിമതി കൂടാരമാണെന്നും പറഞ്ഞു വന്നവര്‍ (ഒരല്‍പം സത്യം ഇല്ലാതില്ലാ..) അഴിമതിയില്‍ കൊണ്ഗ്രെസ്സിന്ടെ ഒപ്പത്തിനൊപ്പം മുട്ടി നില്‍ക്കുന്ന ബീജീപീയെ കൂടെ കൂട്ടാനും തയ്യാറായി.ഇതുവരെ കാര്യമായ ഒരു അഴിമതി ആരോപണം പോലും നേരിടാത്ത ഇടതന്മാരെയൊന്നും വിശ്വാസത്തില്‍ എടുത്തതെ ഇല്ലാതാനും ...
ഈജിപ്തില്‍ മുല്ലപ്പൂ വിരിഞ്ഞുതുടങ്ങിയ കാലത്താണല്ലോ ഈ മഹാമഹമൊക്കെ നടക്കുന്നത്. നാലാള്‍ കൂടാന്‍ തുടങ്ങിയപ്പോ ഇടയ്ക്കിടെ ഒരു കാവി ചുവ വരുന്നപോലെ ആര്‍ക്കോ തോന്നി തുടങ്ങി. അന്ന് കുറിച്ചതാണ് ഈ പതനം.അല്ലേല്‍ വിരിഞ്ഞു വരുമ്പോ പൂവിനു താമരയുടെ രൂപമായിരിക്കുമെന്നു തിരിച്ചറിഞ്ഞവര്‍ അന്നേ പെട്ടിമടക്കി.

പിന്നെ ആളെക്കൂട്ടാന്‍ ആസന സ്വാമിയേ കൊണ്ട് വന്നു.
മാസത്തില്‍ കോടികളുടെ വിറ്റുവരവുള്ള ഉടായിപ്പ് മരുന്ന് കമ്പനിയുടെ മുതലാളി കൂടിയായ ഈ മാന്യന്‍ നികുതി വെട്ടിപ്പിന്ടെ ഉസ്താതാണ്.അശാന്ടെ കളരിയില്‍ യോഗയ്ക്ക് പോകുന്ന കുറെ കൊച്ചമ്മമാരും കൊച്ചാപ്പിമാരും അങ്ങിനെ ദേശീയ പതാകയുമേന്തി റോട്ടിലിറങ്ങി.ഇടയ്ക്കു ആസന സാമികളുടെ വക കാബറെ നൃത്തവും.അത് വലതു ചാനലുകളില്‍ ലൈവ് ഷോയും.പോരെ പൊടിപൂരം.
ഇടയ്ക്കു ആവേശം കേറുമ്പോള്‍ നരനായട്ടിണ്ടേ നായകന്‍  മോഡിയെ പുകഴ്ത്തുന്ന നിലവരെ എത്തി.മോഡിയുടെ നാട്ടില്‍ ലോകായുക്ത പോലും ഇല്ലാ എന്നിട്ടും.
അതോടെ ന്യൂനപക്ഷം അവരുടെ പാട് നോക്കി പോയി.


 
ഒടുക്കം യുപീയിലെ ഒരു ഇലക്ഷനില്‍ കൊണ്ഗ്രെസ്സിനെ തോല്‍പ്പിക്കാന്‍ കെട്ടും ഭാണ്ടവുമായി അണ്ണാമാര്‍ പോകാന്‍ തുടങ്ങിയപ്പോ കൂട്ടത്തിലെ പ്രമുഖരും പിന്‍വലിയാന്‍ തുടങ്ങി.മൂത്തജാതി ഭരിക്കെണ്ടവരും താണ ജാതി സഹിക്കേണ്ടവരും എന്ന ചാതുര്‍വര്‍ണ്ണ്യ വെവസ്ഥയുടെ വക്താക്കള്‍ ആയതിനാലാകും കൂട്ടത്തില്‍ ബഹു ഭൂരിപക്ഷം വരുന്ന താഴ്ന്നതെന്ന് പറയുന്ന വര്‍ഗത്തെ കണ്ടതെ ഇല്ലാ...!!!

 
ഇടയ്ക്കു മുംബയില്‍ ഒരു മഹാമഹം നടത്താനുള്ളില്‍ മോഹമുദിച്ചു അണ്ണാമാര്‍ ഒരു പൊളപ്പന്‍ പരിപാടി തന്നെ ഒരുക്കി.ഹസാരെ അണ്ണന്ടെ നാട്ടില്‍ നിന്നും വണ്ടികണക്കിനു ആളെ കൊണ്ട് വന്നിട്ടും നാലക്കം തികക്കാന്‍ പറ്റാതെ പോയി.വെള്ളക്കുപ്പിയും
ബിരിയാണിപ്പൊതിയും കൊടുത്താണ് എല്ലാ രാഷ്ട്രീയക്കാരും ആളെക്കൂട്ടുന്നത്‌ എന്ന് എളപ്പടിചിരുന്നവര്‍ ആപണി നോക്കിയിട്ടും പരിപാടി പതിനാറു നിലയില്‍ പൊട്ടി.അധികാരികളുടെ കൂടെ കൂടി നാടിന്ടെ നികുതിപ്പണം കട്ട് തിന്നുന്ന കുത്തകകള്‍ ആണ് ഈ നാടക സമരങ്ങളുടെ സ്പോന്സര്മാര്‍ എന്ന് അപ്പോളേക്കും ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.കൂട്ടത്തില്‍ ഭൂലോക കുത്തക കൊക്കകോള വരെ ഉണ്ടായിരുന്നത്രേ..!!അണ്ണാ ടീമിലെ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ചേര്‍ന്ന് നാല് ലക്ഷം ഡോളറാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് കൈപ്പറ്റിയത്. അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന ചില കമ്പനികളും ‘അഴിമതിക്കെതിരെ ഇന്ത്യ’ കാമ്പയിനെ പണംനല്‍കി സഹായിക്കുന്നുണ്ടായിരുന്നു..!!!

 
അണ്ണാ മാരുടെ രണ്ടാം വരവ് അതിലും ഹരമായിരുന്നു ഗാന്ധി തൊപ്പിയിട്ട അഭിനവ ഗാന്ധിമാര്‍ മാധ്യമങ്ങളെവരെ ഓടിച്ചിട്ടടിക്കാന്‍ തുടങ്ങി.വന്ന വഴിയെങ്കിലും ഓര്‍ക്കണ്ടേ..വിശക്കുന്നവരെ ഊട്ടാന്‍ യേശുക്രിസ്തു അപ്പവും മത്സ്യവും ഇരട്ടിപ്പിച്ചതുപോലെ പതിനായിരങ്ങളെ ദശലക്ഷങ്ങളായി പര്‍വതീകരിച്ച് കാണിക്കുകയായിരുന്നു ടി.വി ചാനലുകള്‍. ’100 കോടിയുടെ ശബ്ദമാണിതെ’ന്നും ‘ഇന്ത്യയെന്നാല്‍ അണ്ണായാണെ’ന്നും ഈ ചാനലുകള്‍ നമ്മോട് പറയുകയായിരുന്നു. അണ്ണായുടെ ഉപവാസത്തെ പിന്തുണച്ചില്ലെങ്കില്‍ നാം ശരിയായ ഇന്ത്യക്കാരല്ലെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കിയിരുന്നത്.ആളുകള്‍ വിരലില്‍ എണ്ണാവുന്ന നിലയിലേക്ക് ചുരുങ്ങാനും തുടങ്ങി. എന്നിട്ടും അഹങ്കാരത്തിനു കയ്യും കാലും വച്ച അണ്ണാ നേതാക്കന്‍മാര്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു. ജനം തിരിഞ്ഞു നോക്കിയതെ ഇല്ലാ...ഒടുക്കം അഴിമാതിക്കാരന്‍ ആണെന്നും പറഞ്ഞു തങ്ങള്‍ അലംബുണ്ടാക്കിയ പ്രണവ് ഇന്ത്യുടെ പ്രസിഡണ്ടായി...ഒരു ഊതി വീര്‍പ്പിച്ച സമരം പൊളിയാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം..?

അണ്ണാ ഹസാരെക്ക് ആര്‍.എസ്.എസുമായുള്ള ബന്ധത്തിന്റെ പിന്‍കഥകള്‍ നമ്മുടെ പക്കലുണ്ടെന്ന് ഓര്‍മിപ്പിച്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയ്  ആഞ്ഞടിച്ചത് നമ്മളെല്ലാം കണ്ടതാണ്.കാണാത്തവര്‍ക്ക് ഇവിടെ വന്നാല്‍ കാണാം.

ഇനി രക്ഷയില്ലെന്ന് മനസ്സിലാക്കിയ അണ്ണാ മാര്‍ ഇതുവരെ പുഴുത്ത പട്ടിയെ പോലെ കണ്ടിരുന്ന രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് അത്രേ.. ഒരുമാതിരി സെല്‍വരാജു സ്റ്റയില്‍..അതിനു ഈ സുഖം കാണില്ലെന്ന് പാവങ്ങള്‍ക്ക് അറിയുമോ..??സ്വന്തം നാട്ടില്‍ പഞ്ചായത്ത് ഇലക്ഷന്‍ പോലും നടത്താന്‍ അനുവതിക്കാത്ത ഒരുത്തനാണ് ഈ പാര്‍ട്ടിയുടെ നേതാവ് എന്നത് മറ്റൊരു വിരോധാഭാസം..!!രാഷ്ട്രീയക്കാര്‍ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്നു നാഴികക്ക് നാല്‍പ്പതു വട്ടം പറഞ്ഞു നടക്കുന്ന അണ്ണാ ആരാധകര്‍ കേവലം ഏഴാംക്ലാസ് വരെ മാത്രം പഠിച്ച ഹസാരെയേ നേതാവായി അന്ഗീകരിക്കുമോ ആവൊ..?എന്തായാലും ഇന്ത്യയില്‍ ഒരു വാര്‍ഡ് ഉറപ്പിക്കാം അവിടെ തിരഞ്ഞെടുപ്പിന് മൂത്ത അണ്ണാ സമ്മതം മൂളിയാല്‍... 


ഇത്രയൊക്കെ ആയിട്ടും അഴിമതിക്കൊരു കുറവും വന്നിട്ടില്ലാ ..
ഈ വെവസ്ഥിതി തകര്‍ത്തെറിയാന്‍ ഒരു ജനകീയ സമരം ഉയര്‍ന്നു വന്നെ മതിയാകൂ അതിനു ഇനിയും വൈകിക്കൂടാ.. കുറെ നിയമങ്ങള്‍ അല്ലാ ആര്‍ജ്ജവമുള്ള ഒരു ഭരണകൂടമാണ്‌ നമുക്ക് വേണ്ടത്.
 

3 comments:

 1. വളരെ നല്ല വിലയിരുത്തൽ...

  ReplyDelete
 2. നല്ല ലേഖനം വഹാബ് ...

  ട്രന്സിസ്റെര്‍ ബോംബ്‌, മലപ്പുറം കത്തി എന്തൊക്കെ ആയിരുന്നു ........അങ്ങനെ പവനായി യും ശവമായി ....അല്ലാതെ എന്തു പറയാന്‍...
  ഇത്രയെ ഉള്ളൂ ഈ അഭിനവ ഗാന്ധി മാരുടെ കാര്യം .......

  ReplyDelete
 3. @ കൈരളി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

  @ റിജേഷ്, അഭിപ്രായങ്ങള്‍ പങ്ക് വച്ചതിന് ഹൃദയം നിറഞ്ഞ നന്ദി.

  തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.:)

  ReplyDelete

വായിച്ചതിനു നന്ദി,അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ..?
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

ആദ്യത്തിലേക്ക്...