Thursday, 1 November 2012

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം.!!!ലോകത്തില്‍ തൊണ്ണൂറ്റി രണ്ടു കോടി ഹിന്ദുക്കള്‍ ഉണ്ടത്രേ..! അതില്‍ എണ്‍പത്തി ഒന്‍പതും ഇന്ത്യയില്‍ ആണ് ..!!!സത്യത്തില്‍ ആരാണ് ഹിന്ദു എന്ന് ഇന്ന് വരെ തീരുമാനമായിട്ടില്ലാ...!!!കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്നത് പോലെ പെട്ടന്ന് ഉത്തരം പറയാന്‍ കഴിയാത്ത കുഴക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ആരാണ് ഹിന്ദു എന്നത്.
ചരിത്ര വിദ്യാര്‍ഥി ആയ ഞാന്‍ സിന്ധു നദീതീര ചരിത്രത്തില്‍ നിന്നുള്ള ഹിന്ദുവിന്ടെ നിര്‍വചനമാണ് വിശ്വസിക്കുന്നത്.ഹിന്ദു മതത്തിലെ ആചാരങ്ങള്‍  പോലെതന്നെ തോന്നിയ പോലെ നിങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിങ്ങളുടെ വിശ്വാസം തിരഞ്ഞെടുക്കാം.!
കൊണ്ഗ്രെസ്സുകാരുടെ സമ്മേളനം പോലെ ദൈവങ്ങളാണ് വിശ്വാസികളെക്കാള്‍ കൂടുതല്‍ എന്ന് ചിലര്‍ പറയാറുണ്ട്‌.തൊണ്ണൂറ്റി രണ്ടു കോടി വിശ്വാസിക്ക് മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ആണല്ലോ.?ഇതില്‍ ആരെ വിശ്വസിച്ചാല്‍ ആണ് യഥാര്‍ത്ഥ ഹിന്ദു ആകുക എന്ന് ഒരു പിടിയും ഇല്ലാ..!!അതില്‍ മുള്ള് മുരട്‌ മൂര്‍ക്കന്‍ പാമ്പ് മുതല്‍ കല്ല്‌ മുരട്‌ കാഞ്ഞിരകുറ്റി വരെ ഉണ്ട്.!

അത് കൊണ്ടാണ് നമ്മള്‍ ആരെ വിശ്വസിക്കുന്നു എന്ന് നോക്കിയല്ലാതെ ആര്‍ക്കു ജനിച്ചു എന്ന് നോക്കി ഇത് വരെ ഒരാളുടെ മതവും ജാതിയും തീരുമാനിക്കുന്നത്.
ആണുങ്ങളുടെ മുണ്ട് പൊക്കിനോക്കിയാല്‍ മുസ്ലിമാണോ എന്ന് ഒരു പരിധി വരെ തിരിച്ചറിയാം. ഇക്കാലത്ത് പക്ഷെ ഹിന്ദുവാണോ എന്ന് തിരിച്ചറിയാന്‍ ഒരു യന്ത്രവും മന്ത്രവും ലഭ്യമല്ലാ.!!അല്ലേലും കാലമിത്രയും ഒരാള്‍ക്കും അത് തിരിച്ചറിയേണ്ട ആവശ്യവും വന്നിട്ടില്ലാ എന്നതാണ് സത്യം.

കാലം മാറുകയാണ് ഇനിയിപ്പോ വെറുതെ ഹിന്ദുവാണെന്ന് പറഞ്ഞാലൊന്നും പോരാ..അതിനു തെളിവ് വേണം.!അമ്പലത്തില്‍ പോകുന്നവനാണ് ഹിന്ദു വെന്ന് ഒരു വേദത്തിലും പറഞ്ഞത് കേട്ടിട്ടില്ലാ..!അല്ലേലും പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളില്‍ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല..!!
അത് കൊണ്ട് ഹിന്ദു ആരെന്നോ എന്താണ് ഹിന്ദു മതമെന്നോ തര്‍ക്കിച്ചു സമയം കളയാതിരിക്കുകയാണ് നല്ലത്.ഇത് തന്നെയാണ് മഹാനായ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞത്,"ഒരു മനുഷ്യായുസ്സു മുഴുവനും ചെലവാക്കിയാലും ഹിന്ദുമതത്തെ നിര്‍വചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതല്‍ വെളിച്ചം വീശാന്‍ വേണ്ടി നടന്നു കൊണ്ടിരിക്കുകയാണ്‌. എന്നാലും ഒരു അന്തിമരൂപം നല്‍കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്‌-"
വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും മഹാവൈവിധ്യം മൂലം ആരാണ് ഹിന്ദു എന്നതിന് ഒരു എല്ലാവരാലും അംഗീകരിക്കപ്പെടുന്ന നിര്‍വചനം
നല്‍കുക സാധ്യമല്ല. 1995 ല്‍ മുഖ്യന്യായാധിപന്‍ പി. ബി. ഗജേന്ദ്രഗാഡ്കര്‍  പരമോന്നത നീതിപീഠം മുന്‍പാകെ ഇപ്രകാരം ഉദ്ധരിച്ചു:
    "നാം ഹിന്ദുമതത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, ലോകത്തിലെ മറ്റ് മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഹിന്ദു മതം ഒരു പ്രത്യേക പ്രവാചകനെ അവകാശപ്പെടുന്നില്ല; ഒരു പ്രത്യേക ദൈവത്തെ മാത്രം ആരാധിക്കുന്നില്ല; ഒരു പ്രത്യേക സിദ്ധാന്തമോ തത്ത്വമോ പിന്തുടരുന്നില്ല; ഒരു പ്രത്യേക ദാര്‍ശനിക ആശയത്തി  ‍  മാത്രം വിശ്വസിക്കുന്നില്ല; ഒരു പ്രത്യേകരീതിയില്‍   മാത്രമുള്ള മതപരമായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പിന്തുടരുന്നില്ല; യഥാര്‍ഥത്തില്‍ , അത് ഒരു മതത്തിന്റെ പരമ്പരാഗത സ്ങ്കുചിത ലക്ഷണങ്ങള്‍ ഒന്നുംതന്നെ പൂര്‍ത്തീകരിക്കുന്നില്ല. അതിനെ വളരെ വിശാലമായി ഒരു ജീവിത രീതി എന്ന് വിശദീകരിക്കാം, അതിലപ്പുറം ഒന്നുമല്ല."
ആരും പേടിക്കണ്ടാ പുതിയ ഒരു വഴി കണ്ടെത്തിയിട്ടുണ്ട് വെള്ള പേപ്പറില്‍
"ഞാന്‍ ഹിന്ദുവാണ്" എന്ന് എഴുതി തിരുവഞ്ചൂര്‍ നായര്‍ക്കോ ഉമ്മന്‍ ചാണ്ടിക്കോ കൊടുത്താല്‍ ഹിന്ദുവാകുമത്രേ.അഥവാ ആരേലും ഇത് കൊടുത്തില്ലേല്‍ അവന്‍ ഹിന്ദുവല്ലാതാകുകയും ചെയ്യും ഇത് തുടക്കത്തില്‍ എംഎല്ലെമാര്‍ക്കിടയില്‍ ആണ് നടപ്പില്‍ വരുത്തുന്നത്. അങ്ങിനെയാണേല്‍ ദാസേട്ടന് ഒരു വെള്ളപ്പേപ്പര്‍ പൂരിപ്പിച്ചു ചാണ്ടിക്ക് കൊടുത്ത് ഗുരു വായൂരില്‍ പോയി തൊഴാലോ..?
ഏയ്‌ അത് പറ്റൂല..!!!
അപ്പൊ ഇത് ഹിന്ദു ആക്കാനുള്ള വഴി അല്ലാ ഹിന്ദു അല്ലാതാക്കാനുള്ള വഴിയാണ്.എന്തിനാണ് ഈ ഹിന്ദു അല്ലാതാക്കല്‍ നാടകം നടത്തുന്നത്.?

പാലാ ഭാഗത്തെ  നസ്രാണികളും മലപ്പുറത്തെ മാപ്പിളമാരും രാഷ്ട്രീയത്തിന് മേലെ മതം കണ്ടപ്പോളാണ്തിരുവഞ്ചൂര്‍ നായര്‍ക്കും ചാണ്ടിക്കും സെക്രട്ടേറിയറ്റില്‍
കസേര തരപ്പെട്ടത്.ഒടുക്കം കഷ്ട്ടിച്ച്ചു കരകേറിയപ്പോ ഹിന്ദുക്കള്‍ കൂട്ടത്തില്‍ നന്നേ കുറവ്.അപ്പോളാണ് ദേവസ്വം ബോഡ് തിരഞ്ഞെടുപ്പിന് കാലമാകുന്നത്.ജന്മം കൊണ്ട് ഹിന്ദുവായവരുടെ കണക്കു നോക്കിയാല്‍ ഇടതന്മാര്‍ ആ സീറ്റില്‍ കേറിക്കൂടും അപ്പോളാണ് ഏതോ ഒടുക്കത്തെ മഹാന്‍ ഈ ഐഡിയ പുറത്തെടുക്കുന്നത്.സഖാക്കളെ എല്ലാം ഹിന്ദു അല്ലാതാക്കുക.പണ്ട് മലബാറില്‍ കാഫിറാക്കല്‍ മഹോത്സവം തന്നെ നടന്നിരുന്നു.സഖാക്കള്‍ക്ക് പെണ്ണ് കൊടുക്കില്ലാ മരിച്ചാല്‍ പള്ളിക്കാട്ടില്‍ അടക്കില്ലാ സ്വത്തവകാശം ഉണ്ടാകില്ലാ എന്തൊക്കെയായിരുന്നു.
ഒടുക്കം സഖാക്കള്‍ക്ക് മുന്നില്‍ കാഫിറാക്കല്‍ കമ്മറ്റി തോറ്റോടി.!
പണ്ട് അമ്പലമുറ്റത്തേക്ക് പോലും ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുവിന് പ്രവേശനം ഉണ്ടായിരുന്നില്ലാ..അന്ന് തിരുവന്ചൂരിണ്ടേ ആള്‍ക്കാര്‍ അമ്പലം വിഴുങ്ങിയും
ദൈവത്തിന്ടെ സ്വത്തുകള്‍ നക്കിത്തുടച്ചും ചീര്‍ത്തു ജീവിക്കുകയായിരുന്നു എല്ലാം നക്കി മയക്കം വരുമ്പോള്‍ അടുത്തവീട്ടില്‍ പോയി പാവം സ്ത്രീകളുടെ മാനത്തിനുമെലെ ഓട്ടു കിണ്ടി കമിഴ്ത്തിയും അറ്മാന്ധിച്ച ആകാലം തിരുവചൂരണ്ടേ ഉള്ളില്‍ അവശേഷിക്കുന്നുണ്ടാകും.
അതാണ്‌ അമ്പല ഭരണം വീണ്ടും പോക്കറ്റിലാക്കാന്‍ ഈ നാടകം.ഇവിടെ ഹിന്ദു, മൂപ്പരും കൂട്ടരുമേ ഉള്ളൂ എന്നാകും. അപ്പൊ പിന്നെ പഴേ കാലത്തിലേക്ക് തിരിച്ചു പോകാം.


ദൈവത്തെ തൂക്കി വില്‍ക്കുന്നത് ഒരു പരിധി വരെ തടയാന്‍ ആണ് ദേവസ്വം നിയമനം പീഎസ്സിക്ക് വിടാന്‍ ഇടതു സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.ഇപ്പൊ അതും പൊളിച്ചടുക്കി സ്വന്തം ജാതി മൂത്തകള്ളന്മാരെ ഇനി തിരുകി കേറ്റാം..!ആരും ചോദിക്കില്ലാ അഥവാ ചോദിച്ചാലോ ഹിന്ദുക്കളുടെ കാര്യത്തില്‍ വിശ്വാസം ഇല്ലാത്തവര്‍ക്ക് എന്താ കാര്യം എന്നും ചോദിച്ചു കളയാം.അമ്പലത്തില്‍ ദര്‍ശനത്തിനു വരുന്നവരില്‍ മുക്കാല്‍ പങ്കും സ്ത്രീകള്‍ ആണ് അവരുടെ പ്രതിനിധിയെ പട്ടികജാതിയുമായി ലോപിപ്പിച്ചു രണ്ടു കൂട്ടരെയും ഒരു മൂലക്കലാക്കി.ഇനി കക്കാന്‍ ഇറങ്ങുകയെ വേണ്ടൂ...!!അതോടെ പെരുന്നയില്‍ മൈക്കിനു റെസ്റ്റും കിട്ടും.
എനിക്ക് മനസ്സിലാകാത്തത് ഇതാണ്
ഈ തിരു-ചാണ്ടി നിയമപ്രകാരം.
മദ്യം കുടിക്കാത്ത മന്ത്രിക്കു മദ്യവകുപ്പെങ്ങനെ ഭരിക്കാന്‍ പറ്റും.?മദ്യപാനികളുടെ കാര്യം മദ്യപാനി അല്ലാത്ത ആളുകള്‍ എന്തിനു തീരുമാനിക്കണം.?
അതുപോലെ തന്നെ തിരുവഞ്ചൂരില്‍ കേരളത്തില്‍ എത്ര പേര്‍ക്ക് വിശ്വാസം ഉണ്ട് ?അത് പോട്ടെ ആശാന്ടെ സ്വന്തം മണ്ഡലമായ കോട്ടയത്ത് എത്രപേര്‍ക്ക് പുള്ളിയില്‍ വിശ്വാസമുണ്ട്‌.?
നമുക്ക് കണക്കൊന്നു നോക്കാം.
അവിടെ ആകെ വോട്ട് 147990
പോള്‍ചെയ്ത വോട്ട് 114901 നായര്‍ക്കു ആകെ കിട്ടിയ വോട്ട് 53825
നായര്‍ക്കെതിരെ കുത്തിയ വോട്ട് 61016 (CPIM *53114 +BJP*5449 +BSP *1737 +SUCI* 276 +IND*500)
ഇനി പറയൂ കോട്ടയത്തെ ജനതയ്ക്ക് തിരുവഞ്ചൂരില്‍ വിശ്വാസം ഉണ്ടോ അപ്പൊ അവരെ എങ്ങിനെയാണ് നായര് ഭരിക്കുക..?ഭരണ ഘടനയുടെ വകുപ്പ് പ്രകാരം ഒരു തിരഞ്ഞെടുക്കുന്ന ജനപ്രതിനിധിക്ക് ദൈവ നാമത്തിലോ ദൃഢപ്രതിജ്ഞയെടുത്തോ സത്യപ്രതിക്ഞ്ഞ ചെയ്യാം.അങ്ങിനെ രണ്ടു വിധത്തില്‍ വരുന്നവര്‍ക്കും യാതൊരു വിധ വിവേചനവും ഉണ്ടാകാന്‍ പാടില്ലാ എന്നിരിക്കെ അമ്പലം വിഴുങ്ങാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് സൗകര്യം ഒരുക്കാന്‍ ഈ അവകാശത്തില്‍ വെള്ളം ചേര്‍ക്കുകയാണ്.വഖഫ് ബോര്‍ഡിലെക്കും ഹജ്ജു കമ്മറ്റിയിലേക്കും ആളുകളെ തിരഞ്ഞെടുക്കുന്നത് എമ്മെല്ലെമാര്‍ മൊത്തം ചേര്‍ന്നാണ്.

വര്‍ഗീയ വാദികള്‍ മാത്രം പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമായിരുന്നു വിശ്വാസികളുടെ കാര്യം വിശ്വാസികള്‍ നോക്കിയാല്‍ മതി എന്ന് അത് ചാണ്ടി നായര്‍ കൂട്ട് കെട്ട്
ഏറ്റു പറയുമ്പോള്‍ സങ്കികള്‍ ചിരിക്കുന്നുണ്ടാകും.
അവരുടെ ഹിന്ദു വേറെയാണ് ദൈവ വിശ്വാസി ആയ ഭൂരിപക്ഷ ഹിന്ദുവിന് പശുവിന്ടെ വിലപോലും ഇവര്‍ കല്‍പ്പിക്കുന്നില്ലാ..!അതാണ്‌ പശുവിനെ കൊന്നു എന്നപേരില്‍ ഹരിയാനയില്‍  അഞ്ചു ദളിതുകളെ കൂട്ടക്കൊല ചെയ്തത്..പശുവിനെ ഒരു മൂത്തജാതിഹിന്ദു  ബാലാത്സങ്കം ചെയ്തു കൊന്നാലും അവര്‍ക്ക് പ്രശ്നവുമല്ലാ അപ്പൊ അവരുടെ സൂക്കേട്‌ വേറെയാണ്.
കേരളം പിന്നോട്ട് പോകുകയാണ്
നിരവധി ധീരന്മാര്‍  ജീവന്‍ കൊടുത്ത് പോരാടി നേടിയ നേട്ടങ്ങള്‍ ഓരോന്നായി ചവിട്ടി അരക്കപ്പെടുന്നു നമ്മള്‍ ഇനിയും പ്രതികരിക്കാനുള്ള കാലം വരുന്നതും കാത്തു കുത്തിയിരിക്കണോ..??അടിവര:*രാമന്‍ ജനിച്ച സ്ഥലം കോടതി കറക്കി കുത്തി കണ്ടെത്തി ഒപ്പിച്ചതാണ് അല്ലേലും വിശ്വാസത്തില്‍ തെളിവെന്തിനു? ഇപ്പൊ കേരളത്തില്‍ ഒരു പണ്ഡിതന്‍ പറഞ്ഞത് മഹാഭാരത യുദ്ധം നടന്നെന്നു പറയുന്നവര്‍ വിഡ്ഢികള്‍ ആണ് എന്നാണ്.!! കണ്ഫ്യൂഷന്‍ തീര്‍ക്കാന്‍  അക്ഷൈ കുമാറിന്‍ടെ  "ഓ മൈ ഗോഡ്.!" സിനിമ ഞാന്‍ ഒന്ന് കൂടെ കാണട്ടെ.!

13 comments:

 1. Anonymous said...Mr. Baha

  In which book your religion saying that females should not be entered into mosque?
  Then how this system getting implemented all over in India?
  First try to minimise the fundamentalism and related terrorism which is the logo of your religion.

  Also scientifically it has been proved that never ever in the world the moon become 2 parts and there are so many things if we start explaining it will not reach anywhere.


  ReplyDelete
 2. How can one person become Muslim?
  Only if they go to mosque it means all females of your religion is not Muslims.

  Also only if they do Sunnath then also the above shall be applicable?

  Do not bullshit as everybody knows that you are a covered fundamentalist

  ReplyDelete
 3. Your remarks "if Dasettan fill and write in proper form he is a Hindu Religion follower the temple authorities will permit him to allow him to enter the temple however he is not ready for that.

  But could you tell how a Muslim female can enter into mosque?

  ReplyDelete
 4. ആണുങ്ങളുടെ മുണ്ട് പൊക്കിനോക്കിയാല്‍ മുസ്ലിമാണോ എന്ന് ഒരു പരിധി വരെ തിരിച്ചറിയാം. ഇക്കാലത്ത് പക്ഷെ ഹിന്ദുവാണോ എന്ന് തിരിച്ചറിയാന്‍ ഒരു യന്ത്രവും മന്ത്രവും ലഭ്യമല്ലാ.!!അല്ലേലും കാലമിത്രയും ഒരാള്‍ക്കും അത് തിരിച്ചറിയേണ്ട ആവശ്യവും വന്നിട്ടില്ലാ എന്നതാണ് സത്യം.

  The above statement is not true, The Americans and the west knows how to identify your breed

  ReplyDelete
 5. വഖഫ് ബോര്‍ഡിലെക്കും ഹജ്ജു കമ്മറ്റിയിലേക്കും ആളുകളെ തിരഞ്ഞെടുക്കുന്നത് എമ്മെല്ലെമാര്‍ മൊത്തം ചേര്‍ന്നാണ്.
  However the members of the committee will be consisting of only relgious Muslims?
  it that true

  ReplyDelete
 6. All religions are based on faith and each religion thinks they have transparent and superior system than any other religions, that is a universal truth. However there should be and will be Hindus whose country never invaded or destroyed any other country or religion. Hindustan cannot be Pakistan.

  ReplyDelete
 7. Wahab

  Could you or any leaders of your religion could answer any of the above questions.

  Hinduism is one of the greatest religion which will be in the world as long as the world exist, mind it well.

  As such, have decency and withdraw your blog immediately.

  Soman. K

  ReplyDelete
 8. ഇപ്പൊ കേരളത്തില്‍ ഒരു പണ്ഡിതന്‍ പറഞ്ഞത് മഹാഭാരത യുദ്ധം നടന്നെന്നു പറയുന്നവര്‍ വിഡ്ഢികള്‍ ആണ് എന്നാണ്.!!
  Reply - If any body questions Hinduism belief he will be a Pundit for you people whereas if any body questions your religions issues he will be treated like Chekannur Maulavi??

  ReplyDelete
 9. @അജിത്‌, ഇതുവഴി വന്നതിനു ഹൃദയം നിറഞ്ഞ നന്ദി.:)

  ReplyDelete
 10. @ സോമന്‍, വായിച്ചതിനു നന്ദി,

  ഭാരതീയ സംസ്കാരം ലോകത്തില്‍ തന്നെ ശ്രേഷ്ട്ടമായ ഒരു സംസ്കാരമാണ് അതില്‍ ഭാഗമായത്തില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു.എന്ടെ വിഷയം ഭാരതത്തിണ്ടേ സംസ്കാരം നല്ലതാണോ അല്ലയോ എന്നല്ലാ..!!
  ഒന്നുകൂടി മനസ്സിരുത്തി വായിക്കൂ ..വിഷയത്തില്‍ സംവദിക്കൂ..:)

  ReplyDelete
 11. @Anony,
  പേര് വെളിപ്പെടുത്താത്ത കൂട്ടുകാരന് നമസ്കാരം.
  ഇവിടെ വന്നതിനും അഭിപ്രായം പങ്കുവച്ചതിനും നന്ദി,

  താങ്കളുടെ ചോദ്യങ്ങള്‍ നല്ല രസമുള്ളവയാണ്.പക്ഷെ എന്ടെ വിഷയവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ ആണ് ചോദിച്ചത് എന്നുമാത്രം.!!

  ഇവിടെ ഹിന്ദു മതത്തിലെ പോരായ്മകള്‍ കണ്ടെത്തലോ ഇസ്ലാം മതവും ഹിന്ദുമതവും താരതമ്യം ചെയ്യലോ ഒന്നും എന്ടെ വിഷയമേ അല്ലാ..!ഹിന്ദുക്കള്‍ ആയ മതാപ്പിതാകള്‍ക്ക് ജനിച്ചു ജീവിക്കുന്ന ഒരാളോട് ഇടയ്ക്കു നിങ്ങള്‍ ഹിന്ദു അല്ലാ എന്നും അങ്ങിനെ ആവണമെങ്കില്‍ എഴുതി തരണമെന്നും പറയുന്നതിലെ പൊള്ളത്തരമാണ് എന്ടെ വിഷയം.
  അങ്ങിനെ പറയുന്നവര്‍ ചിലത് കൂടി പറയേണ്ടതുണ്ട്.
  പിന്നെ ആരാണ് ഹിന്ദു.?
  എഴുതിക്കൊടുത്താല്‍ ഹിന്ദു ആകുമോ.?
  അല്ലേല്‍ എഴുതികൊടുക്കാത്തവര്‍ ഹിന്ദു അല്ലെന്നു പറയാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്?
  ഇതാണ് എന്ടെ വിഷയം ..!!!
  പിന്നെ ഇടയ്ക്കു ഹിന്ദു വിശ്വാസം നിര്‍ണ്ണയിക്കുന്നതിലെ സങ്കീര്‍ണ്ണതയും അനൌചിത്യവും സൂചിപ്പിക്കാന്‍ അതില്‍ അടിസ്ഥാന വിഷയങ്ങളില്‍ പോലും നിലനില്‍ക്കുന്ന വൈവിദ്യം എടുത്തുകാണിച്ചു എന്നുമാത്രം.
  അതില്‍ വൃണപ്പെടേണ്ട കാര്യമൊന്നും ഇല്ലാ...!!
  ഏതെങ്കിലും മതക്കാരനെ പിടിച്ചു അമ്പല കമ്മിറ്റി ഏല്‍പ്പിക്കാന്‍ ആരെങ്കിലും പറഞ്ഞോ..പിന്നെന്തിനാണ് വക്ഫ്ബോര്‍ഡില്‍ മുസ്ലിംകള്‍ അല്ലെ വരൂ എന്നൊക്കെ ചോദിക്കുന്നത്.?  ചക്കിനെ കുറിച്ച് പറയുമ്പോള്‍ ചുക്കിനെക്കുറിച്ചാണ് ചോദിച്ചതെങ്കിലും ചിലതിനു മറുപടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

  * സ്ത്രീകള്‍ പള്ളിയില്‍ പോകുന്ന വിഷയം:

  ശബരിമലയില്‍ എന്തുകൊണ്ട് പെണ്ണുങ്ങള്‍ പോകുന്നില്ലാ എന്ന് ഞാനെവിടെയോ ചോദിച്ചു എന്നാണ് നിങ്ങളുടെ ഈ ചോദ്യം കണ്ടാല്‍ തോന്നുക.;)
  അത് പോട്ടെ.
  സ്ത്രീകള്‍ പള്ളിയില്‍ കേറുന്നത് ലോകത്തില്‍ ഒരു പള്ളിയിലും വിലക്കിയിട്ടില്ലാ...!!ഏതൊരു പള്ളിയിലും പെണ്ണുങ്ങള്‍ക്ക്‌ കേറാം ആരും തടയില്ലാ...!അത്പോലെ ഏത് മതക്കാരനും കേറാം.
  പെണ്ണുങ്ങള്‍ പള്ളിയില്‍ പോയി നിസ്കരിക്കുന്നതിനു എന്തെങ്കിലും പ്രത്യേക പുണ്യം ഉണ്ടോ ഇല്ലയോ എന്നതില്‍ ആണ് നിലവില്‍ അഭിപ്രായ വെത്യാസം.പള്ളിയില്‍ ചെന്നാലും നിസ്കരിക്കാന്‍ ഒരു പായ കിട്ടും എന്നല്ലാതെ അവിടെ പ്രത്യേക ദൈവിക ചിന്നങ്ങള്‍ ഒന്നും ഉണ്ടാകില്ലാ..!!എല്ലാവര്ക്കും കൂടി നിസ്കരിക്കാന്‍ സൌകര്യത്തിനു ഉണ്ടാക്കുന്ന സ്ഥലങ്ങള്‍ ആണ് പള്ളി അല്ലാതെ അത് താനെ പൊങ്ങിവരുന്നതോ മറ്റോ അല്ലാ..!!വൃത്തി ഉള്ള ഏതൊരു സ്ഥലത്തും നിസ്കരിക്കാവുന്നതും ആണ്.
  പള്ളിയില്‍ പോയാല്‍ മാത്രമേ മുസ്ലിമാകൂ എന്നും എവിടെയും പറഞ്ഞിട്ടില്ലാതാനും.

  മനസ്സിലാക്കുന്നതില്‍ പറ്റിയ തെറ്റാണെങ്കിലും താങ്കള്‍ക്ക് വിഷമം നേരിട്ടതില്‍ ഖേദിക്കുന്നു.

  ReplyDelete
 12. മാഷെ ,

  സംഗതി കലക്കി..ഞാന്‍ ഇത്രേം കാലമായിട്ടും
  ഇത് കാണാതെ പോയതെന്തേ...??നന്നായിട്ടുണ്ട് ..ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു..

  keep it up..well said..well written..

  ReplyDelete

വായിച്ചതിനു നന്ദി,അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ..?
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

ആദ്യത്തിലേക്ക്...