Friday, 14 September 2012

എമെര്‍ജിംഗ് വിവാദം അഥവാ സബ്മെര്‍ജിംഗ് കേരളം..!


കേരളത്തില്‍ സുനാമി വരാന്‍ പോകുന്നു..?
വികസനത്തിന്ടെ സുനാമി...??
ആളുകള്‍ എല്ലാം ഉറ്റുനോക്കുന്നത് കൊച്ചിയിലെ നമ്മുടെ യൂസഫലി കാക്കാന്ടെ ഹോട്ടലിലേക്ക് ആണ്..അവിടെ ലോകത്തിണ്ടേ നാനാ ഭാഗത്തുനിന്നു വന്ന കുറെ വിദേശികളും സ്വദേശികളും ആയ കച്ചവടക്കാര്‍ ഭൂലോക ചര്‍ച്ചയില്‍ ആണ്...
വിഷയം കേരളം എങ്ങിനെ ഉയര്‍ത്താം..!!
നല്ല കാര്യം കേരളം നമുക്കൊന്ന് ഉയര്‍ത്തണം.
കൊറേ കാലമായി മുരടിച്ചു കിടക്കുന്ന നാട് ഉയരാന്‍ പോകുന്നത് കേട്ട് കേരള ജനത ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്ന സന്തോഷത്തിലാണ്...!!
ഇന്ത്യയില്‍ ഏറ്റവും വിവരമുള്ള ജനത മലയാളികള്‍ ആണെന്നാണ് എന്ടെ അറിവ്.അത് കൊണ്ട് തന്നെ അവര്‍ ഇടയ്ക്കു ചോദിക്കുന്നു ഈ സുനാമി വന്നാല്‍ നമ്മുടെ കാടും വീടും പുഴയും വെള്ളവും തിരയെടുത്തു പോകില്ലേ..? എന്ന്."ഒരിഞ്ചു ഭൂമി പോലും ഒരാള്‍ക്കും വിട്ടു കൊടുക്കില്ലാ...ഇത് എന്ടെ ഉറപ്പാണ്‌..!"നമ്മുടെ ഉറക്കമില്ലാത്ത മുഖ്യന്ടെ വെക്തമായ ഉറപ്പുണ്ട്.!ഇതില്‍ കൂടുതല്‍ എന്ത് വേണം.അപ്പൊ പ്രശ്നമൊക്കെ തീര്‍ന്നു ഇനി ആളുകള്‍ ഒക്കെ കേരളം ആപ്പ് വെച്ച് ഉയര്‍ത്താന്‍ വരുന്ന സായിപ്പിന്ടെ ചുറ്റും നിന്ന് ഹോ ഹോയ് വിളിച്ചു ഹരം പകരണം.സംഗതി ഒക്കെ കൊള്ളാം പക്ഷെ നടക്കുന്നത് വേറെയാണ്.
കേരളത്തില്‍ വികസനം വേണ്ട എന്ന് പറയുന്ന ഒരാളും നമ്മുടെ നാട്ടില്‍ ഇല്ലാ.!!പിന്നെയും എന്താണീ ഉയര്‍ത്തല്‍ മഹോത്സവത്തില്‍ കേരളത്തിന്ടെ നല്ലൊരു പങ്കിനും വിശ്വാസം പോരാത്തത്.?കഴിഞ്ഞ വലതു സര്ക്കാര് കാലത്ത് നടന്ന ജിം ആണ് ഒന്നാമത്തെ വില്ലന്‍. അന്ന് ഇത് കേരളത്തിണ്ടേ ലാസ്റ്റ് ബസ് ആണെന്നും ഇതില്‍ കയറിയില്ലേല്‍ പിന്നെ നടന്നു പോകേണ്ടി വരുമെന്നുമൊക്കെ ആരൊക്കെയോ വിളിച്ചു പറയുന്നത് കേള്‍ക്കാമായിരുന്നു..!
അന്ന് ജോലി കിട്ടാന്‍ പോകുന്ന  ലക്ഷങ്ങളുടെ കണക്കു കേട്ട് ഞാനടക്കമുള്ള വിദ്യാര്‍ഥികള്‍ എന്തൊക്കെ കനവു കണ്ടു.
ഒടുക്കം ഒരു പെട്ടിക്കട പോലും നാട്ടില്‍ വന്നില്ലാ.!അവിടെ ചന്തക്കു വന്ന കുത്തകകള്‍ക്ക്  തിന്നാന്‍ കൊടുത്ത കാശുണ്ടേല്‍ നാട്ടില്‍ എല്ലാവര്ക്കും കോഴിബിരിയാണി വാങ്ങി കൊടുക്കാമായിരുന്നില്ലേ.?
ഒടുക്കം ഉദ്ഘാടിക്കാന്‍ വന്ന അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് പ്രക്യാപിച്ച പതിനായിരം കോടിയുടെ പദ്ദതികള്‍ ആണ് കോടികള്‍ മുടിച്ച ആകോമാളി ജിമ്മിണ്ടേ മാനം കാത്തത്.
ഇക്കുറിയാണേല്‍ നമ്മുടെ പ്രധാന മന്ത്രി മൌനി ബാബ ഒരു കുന്തവും നമുക്ക് വേണ്ടി പ്രഖ്യാപിച്ചില്ല...!!

ദേശീയ പാതയിലെ കുണ്ടുകളില്‍ മണ്ണിടാന്‍ കഴിയാത്തവര്‍ എക്സ്പ്രെസ്സ് ഹൈവെ ഉണ്ടാക്കാന്‍ ഇറങ്ങിയതും അക്കാലത്താണ്.അന്നാണ് സുന്ദരനായ മന്ത്രി കേരളത്തിന്ടെ ഭൂമിശാസ്ത്രം ശരിക്കും പഠിച്ചത്.അന്ന് കരാറുകള്‍ ഒപ്പിട്ടു കുഞാപ്പാന്ടെ കൈ കടഞ്ഞിരുന്നു.ഇന്നിപ്പോ കരാറോ ഒപ്പിടാലോ ഒന്നുമില്ലാ വെറും ഷോ മാത്രം.വെറുതെ എന്തിനാ ഒരിക്കലും നടക്കാത്ത കുറെ കരാറുകള്‍ ഒപ്പിട്ടു മാനം കളയുന്നത്.
പിന്നെ സത്യത്തില്‍ ഈ പരിപാടി ആലോചിക്കാന്‍ തുടങ്ങിയിട്ട് കാലം കൊറേ ആയി പക്ഷെ സ്വന്തം പാര്‍ട്ടിക്കാരോട് പോലും പറഞ്ഞിട്ടില്ലെന്ന് മാത്രം. കണ്ണ് വെക്കും അതോണ്ടാവും.ഭരണ കക്ഷി എംഎല്ലെമാര്‍ക്കു പോലും എന്താണ് നടക്കാന്‍ പോണതെന്ന് ഒരു പിടിയും ഇല്ലാ..അറിഞ്ഞവര്‍ മൊത്തം പരാതിക്കാര്‍..ഒടുക്കത്തെ മണിക്കൂറുകളില്‍ ചീഫ് സെക്രട്ടറിയെ പരിപാടി പരിശോധിക്കാന്‍ ആക്കി ആശാന്‍ മണിക്കൂര്കൊണ്ട് നൂറിനടുത്ത്‌ പദ്ദതികള്‍ വെട്ടിക്കളഞ്ഞു അപ്പൊ ഒരാഴ്ച ഇരുന്നു നോക്കിയിരുന്നെലോ...??
വെട്ടിയവ വീണ്ടും ബൂമാറങ്ങ് പോലെ തിരിച്ചു വന്നു. ചീഫ് സെക്രറ്ററിയും ഹാപ്പി എമ്മെല്ലെമാരും ഹാപ്പി. അപ്പൊ ആരെ പറ്റിക്കാന്‍ ആണീ നാടകം.?യാതൊരു പ്ലാനും ഇല്ലാതെ ഒരു ലോക പരിപാടി...!!


പണ്ട് കുഞ്ഞാലി സാഹിബു കരിമണല്‍ കോരാന്‍ വേണോ എന്ന് ആര്‍ത്തു വിളിച്ചു. കൊറേ കുത്തകകള്‍ കൈക്കോട്ടും പിക്കാസുമായി ഓടി വന്നു. നാടുകാര്‍ ഓടിച്ചു വിട്ടപ്പോളാണ് കുഞ്ഞാലിക്കു നാട്ടില്‍ ഉള്ള വില കുത്തകകള്‍ അറിഞ്ഞത്.
അതാണ്‌ മറ്റൊരു പ്രശ്നം നാട്ടില്‍ ഒരു ചര്‍ച്ചയും നടത്താതെ കൊറേ സായിപിനെ കൊണ്ട് വന്നു അത് വേണോ ഇത് വേണോ എന്നൊക്കെ ചോദിക്കുക ഒടുക്കം നാട്ടുകാര്‍ ഇളകുമ്പോള്‍ സോറി ഇതിപ്പോ തരാന്‍ പറ്റില്ലാന്നു പറയുക. ഇങ്ങിനെയാണോ വികസന സൌഹൃദ സംസ്ഥാനം ഉണ്ടാക്കുന്നത്‌.??
വേറൊരുകാര്യം കൊണ്ടുവരുന്ന പരിപാടികള്‍ നാട്ടുകാര്‍ക്ക് ആവശ്യമുള്ളതാണോ എന്നാണ്.നെല്ലിയാമ്പതിയിലെയും വാഗമണ്‍,വയനാട് പോലുള്ളിടത്തെയും  സര്‍ക്കാര്‍ ഭൂമിയില്‍ സ്വകാര്യ റിസോര്‍ട്ട് വന്നാല്‍ നാട്ടുകാര്‍ക്ക് എന്താണ് ഗുണം.?
ഒരു ചാനല്‍ ചര്‍ച്ചയില്‍  അബ്ദുള്ള കുട്ടി പറയുന്നത് കേട്ടു തോട്ടത്തില്‍ പണി കുറവാണ് അവിടുത്തെ തൊഴിലാളികളെ സംരക്ഷിക്കാന്‍ ആണ് അഞ്ചു ശതമാനം സ്ഥലത്ത് സ്വകാര്യ റിസോര്‍ട്ട് വരുന്നത് എന്ന്.എന്താ റിസോര്‍ട്ടില്‍ നിന്നും പട്ടിണിയായ തോട്ടം തൊഴിലാളിക്ക് ഫുഡ് ഫ്രീ ആയിരിക്കുമോ..??
അതോ അവര്‍ക്ക് അവിടെ പണി കൊടുക്കുമോ..???
വെറുതെ ആളെ പൊട്ടനാക്കുന്ന ഡയലോഗുകള്‍ പറയുക.
അതും ഈ വിശ്വാസകുറവിന് കാരണമാണ്.
വെത്യാസം കണ്ടു പഠിക്കുക..!
ചോദിക്കുന്നതൊക്കെ വാരി കൊടുത്ത് വികസിപ്പിക്കാന്‍ നോക്കിയാല്‍ നാളെ നമ്മുടെ നാട്ടില്‍ ഒന്നും ബാക്കിയുണ്ടാകില്ല...
നമ്മുടെ നാടിന്ടെ താത്പര്യവും സ്വഭാവവും നോക്കിയാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്.അതാണ്‌ സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തില്‍ നമ്മള്‍ കണ്ട വെത്യാസം.വികസനം നാടിനു വേണ്ടിയാകണം അല്ലാതെ കുത്തകകള്‍ക്ക് വേണ്ടി മാത്രമാകരുത്.
മറ്റൊരു കാര്യം നോക്കാം കേരളത്തില്‍ കൂണ് പോലെയാണ് സ്വാശ്രയ എന്ജിനിയരിംഗ് കോളേജുകള്‍.അരലക്ഷത്തോളം സീറ്റുകള്‍ അവിടെ ഒഴിഞ്ഞു കിടക്കുന്നു.അവിടെ പഠിക്കുന്നവരില്‍ ഒട്ടുമുക്കാലും തോല്‍ക്കുന്നു അത് വേറെകാര്യം.എന്നിട്ട് വീണ്ടും കോളേജുകള്‍ തുടങ്ങാന്‍ പോകുന്നത്രേ. മലപ്പുറത്ത് ഒരു കോളേജും..!!മലബാരിന്ടെ പ്രഥാന പ്രശനം സ്വാശ്രയ കോളേജ് ഇല്ലാത്താണോ...??
നാടിന്ടെ ആവശ്യമല്ലാ ഇവരുടെ പ്രശ്നം പണചാക്കുകള്‍ക്ക് ഒത്താശ ചെയ്യല്‍ ആണെന്ന് വെക്തം.അതിനി സ്വന്തം ജനതയെ വിഷം തളിച്ചുകൊന്നിട്ടായാലും ശരി ചെയ്തു കൊടുത്തിരിക്കും.

കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു ലക്ഷത്തോളം ഏക്കര്‍ തരിശു ഭൂമി നെല്‍ വയല്‍ ആക്കി.അപ്പോളാണ് നെല്‍വയല്‍ നികത്തി വിമാനത്താവളം പണിയാന്‍ പോകുന്നത്.നാളെ ചോറ് തിന്നാന്‍ വിദേശത്തു പോയിവരാന്‍ വേണ്ടിയാകും.ഒരു കേന്ദ്രന്‍ പറഞ്ഞത് കേരളത്തില്‍ ഇനി നെല്‍ കൃഷിയൊന്നും വേണ്ട എന്നാണ്.
ആദ്യം കൊല്ലം കുറെയായി തുടങ്ങി വച്ച പദ്ദതികളുടെ അവസ്ഥ ജനങ്ങളോട് തുറന്നു പറയണം.അമ്പതു കൊല്ലം മുന്‍പ് തറക്കല്ലിട്ട വിഴിഞ്ഞം തുറമുഖം എന്തായി..?
സ്മാര്‍ട്ട്‌ സിറ്റി യുടെ ദുബായ് മുതലാളി പറഞ്ഞത് ഇക്കൊല്ലം പണിതുടങ്ങും എന്നാണ്...!!വേണേല്‍ ഒരു കൊല്ലം മുന്‍പേ പണി തുടങ്ങാം എന്ന് പറയാത്തത് ഭാഗ്യം.ഉദ്ഘാടനം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് സമാധാനമായിക്കാണും.കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പാലക്കാടു മൈതാനത്ത് തറക്കല്ലിട്ടവരാണല്ലോ നിങ്ങള്‍ ഇപ്പൊ അതിന്ടെ സ്ഥിതി എന്താണ്...?പിന്നെ കണ്ണൂര്‍ വിമാനത്താവളം, കോഴിക്കോട് സൈബര്‍ പാര്‍ക്ക്, അങ്ങിനെ എത്ര എണ്ണമാണ് കാട് പിടിച്ചിരിക്കുന്നത്.
എന്നിട്ടും നിങ്ങള്‍ പറയുന്ന എളപ്പടി ഞങ്ങള്‍ വിശ്വസിക്കണോ..??
ചീമേനി പദ്ദതിക്ക് ആയിരത്തിനാനൂര്‍ ഏക്കര്‍ ഭൂമിയാണ്‌ ആദ്യം പ്രഖ്യാപിച്ചത് പിന്നീട് ജനം ഇളകുമെന്നു കണ്ടപ്പോള്‍ അത് വെറും ഇരുനൂര്‍ ആയി സത്യത്തില്‍ ഈ ഇരുനൂര്‍ ഏക്കര്‍ തന്നെ  വേണോ..??
ഇതൊരു തരം പെണ്ണുകാണല്‍ ആണെന്നാണ് കള്ളു മന്ത്രി ബാബു പറഞ്ഞത്..കുറെ ആളുകള്‍ കൂട്ടമായി വരിക നമ്മുടെ എല്ലാ പെണ്ണുങ്ങളെയും നിരത്തി നിര്‍ത്തുക അവരില്‍ ആര്‍ക്ക് ആരെ പറ്റുന്നോ ബാക്കി പിന്നെ സംസാരിക്കുക.ഇങ്ങനെയും ഒരു പെണ്ണ് കാണാലോ..??
ബാബുവേട്ടാ ഇതെന്താ ഗുണ്ടല്‍പേട്ടോ..??

ഇടയ്ക്കു നെല്ലിയാമ്പതി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും പറഞ്ഞു പച്ച എംഎല്ലെമാര്‍ (ഞമ്മന്ടെ പച്ച അല്ലാ..)എന്തെല്ലാം ബഹളമാണ് ഉണ്ടാക്കിയത് ഇപ്പൊ അവിടെ സര്‍ക്കാര്‍ ഭൂമിയില്‍ കുത്തകയുടെ റിസോര്‍ട്ട് വരുന്നു. എന്തെ അണ്ണാക്കില്‍ മുള്ള് കുടുങ്ങിയോ ഒരെണ്ണവും ഒന്നും പറയുന്നില്ലാല്ലോ..???അതോ നാടന്‍ മൊതലാളി കയ്യേരിയാലെ പ്രശമോള്ളൂ..??മലക്കം മറിച്ചിലിന് നല്ല നംസ്കാരം..!മഹോത്സവത്തിന്ടെ ലോഗോ തന്നെ ഒരു മിസോറിക്കാരിയുടെ ചിത്രം അടിച്ചുമാറ്റിയത് ആണ് ഒടുക്കം കളവു പൊളിഞ്ഞപ്പോ പണം കൊടുത്ത് ഒതുക്കി.പിന്നെയാണ് മൂന്നും രണ്ടും അഞ്ചു എമ്മെല്ലെമാര്‍.കിട്ടേണ്ടത് കിട്ടിയാല്‍ ഒതുങ്ങാത്തവരോ..? ചിത്രത്തിന്‍ടെ പച്ചക്കളര്‍ മാറ്റി നീലയാക്കാനുള്ള ബുദ്ധിയെങ്കിലും കാണിച്ചത് നന്നായി.


അടിച്ചുമാറ്റിയത്

റിസോര്‍ട്ടുകളും നക്ഷത്ര ഹോട്ടലുകളും ഡാന്‍സ് ബാറുകളും മാത്രമാണ് വികസനം എന്ന് ധരിച്ചുവച്ചവര്‍ക്ക് എന്നോട് കലിപ്പ് തോന്നാം അവരോടുള്ള സഹതാപം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ.കേരളത്തില്‍ കേരളത്തിനു ഉതകുന്നതരത്തില്‍ വികസന വിപ്ലവം തന്നെ വരണം.അതിനു എല്ലാ വിഭാഗം ആളുകളുമായി ചര്‍ച്ച ചെയ്യാനും വെക്തമായ പ്ലാനുണ്ടാക്കാനും സര്‍ക്കാര്‍ ആദ്യം തയ്യാര്‍ ആകണം.പ്രതിപക്ഷം അടച്ചു വിമര്‍ശിക്കാതെ ക്രിയാത്മകമായി അഭിപ്രായം പറയുകയും,സഹകരിക്കുകയും വേണം.പിന്നെയല്ലേ പണം കണ്ടെത്തല്‍ അപ്പൊ വിളിച്ചാല്‍ പോരെ ഈ കുത്തകകളെ...?

അടിവര.*

ബ്രിട്ടീഷ് പാര്‍ലിമെന്റ് മന്ദിരത്തിന്ടെ ഹാള്‍ വാടകക്കെടുത്തു ഒരു കൂട്ടം ആള്‍ക്കാര്‍ പാലാ മാണിക്ക് സ്വീകരണം ഒരുക്കി(ച്ചു).എന്നിട്ട് ബ്രിട്ടീഷ് പാര്‍ലിമെന്റ് മാണിയെ സ്വീകരിച്ചു എന്നും അദ്വാനവര്‍ഗ  സിദ്ദാന്തം അവതരിപ്പിക്കാന്‍ ക്ഷണിച്ചു എന്നും അടിച്ചു വിട്ടു.
തിരുവഞ്ചൂര്‍ പുലിക്കളിയും ചാണ്ടിച്ചായന്‍ ഉറക്കം കളയലും കുഞ്ഞാലിക്കുട്ടി ഉയര്‍ത്തല്‍ ഉത്സവവും നടത്തി ആളാകുമ്പോള്‍ നമ്മളായിട്ട് കുറയരുതല്ലോ..?
പ്രാഞ്ചിയേട്ടന്‍ കീ..

13 comments:

 1. ബ്ലോഗ്‌ വായിച്ചു തീര്‍ന്നില്ല !!!!
  എങ്കിലും പറയാം .......ഇത് വരെ വായിച്ചത് വെച്ച്
  ....എഴുതിയതില്‍ സത്യമില്ലാതില്ല..പക്ഷെ എവിടെയൊക്കെയോ ഇത്തിരി ചുകപ്പു മണക്കുന്നില്ലേ... !!!!....


  ബ്ലോഗ്‌ കൊള്ളാം ...
  കൂടുതല്‍ നിക്ഷ്പക്ഷമായ...റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 2. @ബഷീര്‍ക്കാ,ഇതുവഴി വന്നതിനു ഹൃദയം നിറഞ്ഞ നന്ദി.
  ഇക്കാന്ടെ ആ പുഞ്ചിരി എനിക്ക് കിട്ടിയ ഒരന്ഗീകാരമായി ഞാന്‍ കാണുന്നു...:)
  തുടര്‍ന്നും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ.

  ReplyDelete
 3. @റഹ്മാന്‍, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
  ചുകപ്പിന്‍റെ മണം എടക്ക് ചോന്ന മഷി ഉപയോഗിച്ചത് കൊണ്ടാകാം... :P
  മുഴുവന്‍ വായിച്ചു തീര്‍ന്നപ്പോള്‍ എല്ലാ പ്രശ്നവും തീര്ന്നു കാണും അല്ലേ..??;)
  മണം പിടിച്ചതിന് ഒരിക്കല്‍ കൂടി നന്ദി.

  ReplyDelete
 4. പ്രിയ വഹാബെ....!!! ഞാന്‍ ആദ്യമേ പറഞ്ഞു. മുഴുവനായും വായിച്ചിട്ടില്ല...എന്ന്‍....!!!

  മണം പിടിച്ചതിന് നന്ദി എന്നു പറഞ്ഞു ആക്ഷേപിക്കേണ്ട കാര്യമില്ല.

  മനസ്സില്‍ തോണിയത് കുറിച്ചുവെച്ചു...അത്രയേ ഞാന്‍ ചെയ്തുള്ളൂ...

  മുഴുവന്‍ വായിച്ചു തീര്‍ന്നപ്പോള്‍ എല്ലാ പ്രശ്നവും തീര്ന്നു കാണും അല്ലേ..??;) എന്ന ഒരു ആക്ഷേപ ചോദ്യവും കണ്ടു.

  ഇതിന്‍റെ ആവശ്യമുണ്ടോ?

  അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണ ഘടനയില്‍ പറഞ്ഞിട്ടുള്ളതാണ്...ഞാന്‍ അതുപയോഗിച്ചു ..

  അതിനു മോശമായ..(ദ്വയാര്‍ത പ്രയോഗം) രീതിയിലുള്ള പ്രതികരണത്തിന്‍റെ ആവശ്യം ഉണ്ടോ?

  മുഴുവന്‍ വായിച്ചു തീര്‍ന്നു.....!!!
  സന്ദര്‍ഭോജിതമായ...റിപോര്‍ട്ട് തന്നെ...അതായത്..emerging kerala-യുടെ ഭഹ്യമോടിക്കപ്പുറം മറ്റൊരു സ്വാര്‍ഥ കച്ചവട താല്പര്യവും കൂടിയുണ്ടെന്ന്...

  ഇത് ബ്ലോഗില്‍ ഉള്‍പ്പെടുത്തിയത് പ്രശംസനീയം തന്നെ.!!!...keep going...wish u all success..

  ReplyDelete
  Replies
  1. പ്രിയപ്പെട്ട റഹ്മാന്, വഹാബിന്റെ മറുപടി അത്ര കടത്തി വായിക്കണോ? മുഴുവനും വായിക്കാതെ അഭിപ്രായം എഴുതുന്ന്തു ശരിയാണൊ? മാത്രമല്ലാ,
   മുഴുവനും വായിച്ചതു കൊണ്ട് പ്രശ്നം തീരണമെന്നുമില്ലാ :-)

   പിന്നെ, ചുവപ്പു മണക്കുന്നതു ഒരു പാപമല്ലാ എന്നാണ് എന്റെ എളിയ അഭിപ്രായം - ചുവന്ന മഷിയില് എഴുതുന്നതെല്ലാം ശരി ആകണമെന്നുമില്ലാ...

   വഹാബ് മറുപടി എഴുതിക്കാണാത്തതിനാല് എഴുതിയതാണ്.

   Delete
 5. ninte keralathe pattiyulla aaakulathakal enikku manassilakunnu....nattil oru joli kittan paadupedunna ninne polulla sasrasasi malayalikku vaagdanangal mathram thannu avarude manassine elayittu paayasam ella enna avasta vare ethikkunna ee rashtreeya nayangalode prathikarikkan engane oru lekhanam ezhuthiya ninne sammathikkunnu...aliya..sammathikkunnu..

  SHEEJU PK

  ReplyDelete
 6. ഷീജൂ,ഇതുവഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
  നാട്ടില്‍ ഒരു നല്ല ജോലികിട്ടുന്നതും കാത്തിരിക്കുന്നവര്‍ക്ക് ഒട്ടും ആശാസ്യമല്ലാ ഇപ്പോളത്തെ പോക്ക്.!

  പ്രത്യേകിച്ചു കമ്പനിയിലെ ഒരാളും അറിയാതെ ഫോക്സ് വാഗണ്‍ രണ്ടായിരം കോടിക്കു നാട്ടില്‍ കമ്പനി തുടങ്ങുന്ന ഇക്കാലത്ത്..:P

  ReplyDelete
 7. @അരസികന്‍,ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും ഹൃദയം നിറഞ്ഞ നന്ദി.:)

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. @രാം,വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി,തുടര്‍ന്നും വരുമല്ലോ..??

  @റാഷി,വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം..:)

  ReplyDelete

വായിച്ചതിനു നന്ദി,അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ..?
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

ആദ്യത്തിലേക്ക്...