Saturday 4 August 2012

കുയിന്തിന്ടെ ജല്‍പനങ്ങള്‍..!




പണ്ടേ പോലെ അല്ല ഇപ്പൊ പത്രം വായിക്കാന്‍ തുടങ്ങും മുന്‍പേ മൂന്നു വട്ടം ആലോചിക്കാറുണ്ട് വേണോ വേണ്ടേ എന്ന്..മറ്റൊന്നും കൊണ്ടല്ലാ ചിരിച്ചു ചിരിച്ചു മരിക്കാന്‍ വയ്യാ അതന്നെ കാരണം..

എന്നെ വല്ലാതെ ചിരിപ്പിച്ച ഒരു വാര്ത്തയാണ് ഇതെഴുതാനുള്ള പ്രേരണ.





ലണ്ടന്ഒളിമ്പിക്സ് ആണ് വിഷയം,
അതിന്ടെ രത്നച്ചുരുക്കം ഇങ്ങിനെയാണ്
"ചൈനയില്കഠിനമായ പരിശീലനമാണ് നടക്കുന്നത്.
അവര്കുട്ടികളെ പീഡിപ്പിക്കുകയാണ്.
അവര്സ്വര്ണ്ണം നേടുക എന്ന ഒറ്റ ലകഷ്യ ത്തോടെയാണ് ഒളിമ്പിക്സിനു പങ്കെടുക്കുന്നത്.ചെറുപ്രായത്തില്തന്നെ കുട്ടികളെ കായിക പരിശീലന കേന്ദ്രത്തില്ശാസ്ത്രീയമായി പരിശീലനം നല്കുന്നു."
കേട്ടാല്ഇതിലിപ്പോ എന്താ ഇത്ര ചിരിക്കാന്എന്ന് തോന്നാം സ്വാഭാവികം.
പക്ഷെ വല്യ തമാശ ഇത് പറഞ്ഞ സമയവും സന്ദര്‍ഭവും അറിയുമ്പോള്ആണ്..
അമേരിക്കയുടെ നീന്തല്കോച്ച് (ആശാന്തന്നെയാണ് ഭൂലോക നീന്തല്കോച്ചുമാരുടെ നേതാവും) തങ്ങളുടെ നീന്തല്താരങ്ങളെ അടിച്ചു മലര്ത്തി ചൈനീസ് പെണ്കുട്ടി സ്വര്ണ്ണം നേടിയപ്പോള്ആണ്  കണ്ണീരും കയ്യുമായി രംഗത്ത് വന്നത്. ഇത് ആശാന് വിശ്വസിക്കാന്കഴിയുന്നില്ലാത്രേ ആണുങ്ങളുടെ നീന്തലില്ഫെലിപ്സിനെ ഞെട്ടിച്ചു സ്വര്ണ്ണം നേടിയ ഞമ്മന്ടെ തന്നെ റയാന്‍ ലോക്ടെനേക്കാള്കൂടുതല്വേഗത്തില്നീന്തി ആണ് ചൈനീസ് പതിനാറുകാരി സ്വര്ണ്ണം അടിച്ചോണ്ട് പോയത്...
കണ്ടപാടെ കള്ളക്കളിയാണ് മരുന്നടിയാണ് എന്നൊക്കെ തട്ടിവിട്ടുനോക്കി പിന്നീടു നടന്ന പരിശോധനയില്മരുന്നടിയില്ലെന്നു തെളിഞ്ഞു എന്ന്മാത്രമല്ലാ ശേഷം നടന്ന വെക്തിഗത നീന്തലിലും മിടുക്കി സ്വര്ണ്ണം നേടി.എതിരാളിയെ നിഷ്പ്രഭമാക്കി ഉസൈന്‍ ബോള്‍ട്ട് സ്വര്ണ്ണം നേടുമ്പോള്ആരും ഒന്നും സംശയിക്കാന്പാടില്ലാ കാരണം അദ്ദേഹം ചൈനക്കാരന്അല്ലാല്ലോ..!!

നമ്മുടെ അമേരിക്ക അങ്ങിനെയാണ് ആരെങ്കിലും തങ്ങളേക്കാള്‍ മുന്നേറും എന്ന് കണ്ടാല്‍   ഒടുക്കത്തെ അടവ് പുറത്തെടുക്കും..പിന്നെ അവരെക്കുറിച്ച് ഭൂലോക കഥമെനയലാണ് പണി.സദ്ദാമിനെയും ഇറാഖിനെയും പറ്റി പാടി നടന്ന കഥകള്‍ ഒക്കെ കേട്ട്  ഹോളിവുഡ് തിരക്കഥകള്‍ പോലും നാണിച്ചിരിക്കും.




കഴിഞ്ഞ തവണ ചൈന അടിച്ചു കേറി അമേരിക്കയെ മൂലക്കിരുത്തിയപ്പോ ആശാന്മാര്‍ അതവരുടെ നാട്ടില്‍ ആയതിനാല്‍ ആണെന്നും പറഞ്ഞു സമാധാനിച്ചു.അന്ന് തങ്ങള്‍ക്കു മേലെ ഒരീച്ചപോലും പറക്കില്ലെന്ന് വിശ്വസിക്കുന്ന അമേരിക്കക്ക് കരണത്ത് തന്നെ അടി കിട്ടി.
ഒടുക്കം ഇപ്പോളിതാ ലണ്ടനിലും ചുവപ്പ് കുപ്പായക്കാര്‍ കസറുന്നു. ഇനി ഞങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അങ്ങ് പള്ളിയില്‍ പോയി പറയേണ്ട ഗതി ആണ് അമേരിക്കക്കിപ്പോള്‍. കാത്തിരിക്കുന്നവരെ ഒട്ടും നിരാശരാക്കാതെ പാശ്ചാത്യ മാധ്യമങ്ങള്‍ പണി തുടങ്ങി. ചൈന ഒളിമ്പിക്സില്‍ മുന്നേറാന്‍ തുടങ്ങിയപ്പളെ നമ്മള്‍ പ്രതീക്ഷിച്ചതാണ് ഈ കൃമികടി.അല്ലേലെ ചില നാല്‍ക്കാലി വര്‍ഗത്തിന് ചുവപ്പ് കണ്ടാല്‍ അപ്പൊ കലി ഇളകും.അത് കേരളത്തില്‍ ആയാലും ശരി അമേരിക്കയില്‍  ആയാലും ശരി.



പറയുന്നത് കേട്ടാല്‍ തോന്നും അമരിക്കയില്‍ പരിശീലനമൊന്നും ഉണ്ടാകാറില്ലാ..അവിടെ പത്തു പതിനഞ്ചു വയസ്സാകുമ്പോള്‍ കുട്ടികള്‍ നേരെ വന്നു പറയും എനിക്ക് നീന്താനറിയാം ഓടാനറിയാം എന്നൊക്കെ.
അല്ലാതെ കൊച്ചു കുട്ടികളെ പരിശീലിപ്പിക്കുന്നത് കൊടും പാപമാണ്.
കായിക പരിശീലന കേമ്പില്‍ ചൈനയില്‍ എട്ടും പത്തും വയസ്സായ കുട്ടികള്‍ ഇരുപതോളം പുള്‍ അപ്പ് എടുപ്പിക്കുമെന്നൊക്കെ പറയുമ്പോള്‍ ലേഖകന് കണ്ണ് നിറഞ്ഞിട്ടുണ്ടാകും. ആ ലേഖനം ഡെയ്‌ലി മെയിലില്‍  വായിക്കാം.
ഏഴാമത്തെ വയസ്സില്‍  യെ ഷിവന്‍ നീന്താന്‍ താല്പര്യം പ്രകടിപ്പിച്ചു എന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. പതിനൊന്നാം വയസ്സില്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും പതിനാറാം വയസ്സില്‍ ഒളിമ്പിക് സ്വര്‍ണ്ണം സ്വന്തമാക്കുകയും ചെയ്തെങ്കില്‍ അതിനു പിന്നില്‍ തരക്കേടില്ലാത്ത പരിശീലനം ഉണ്ടാകാതിരിക്കുമോ...??അല്ലാതെ ഇന്ത്യന്‍ ഫുട്ബാള്‍ ടീം പോലെ കളിയൊക്കെ വല്ല പാടത്തും പറമ്പിലും സ്വയം കളിച്ചു പഠിക്കണം,എന്നിട്ട് നാട്ടില്‍ വല്ല സെവന്‍സും ലവന്സും കളിച്ചു നടക്കുന്നതിടയില്‍ ഫുട്ബാള്‍ അക്കാദമിയില്‍ വന്നു പറഞ്ഞു ഇന്ത്യന്‍ ടീമില്‍ ചേരാം.വേണേല്‍ ജയിക്കാം അല്ലേല്‍ തോല്‍ക്കാം..എന്ന നയം ചൈനക്കുണ്ടാകില്ലായിരിക്കും.


ശക്തമായ പരിശീലനം ഏതൊരു വിജയത്തിനും അനിവാര്യമാണെന്ന് ആര്‍ക്കാണ് അറിയാത്തത്..പുലര്‍കാല വ്യായാമം ദിനചര്യ ആയി കാണുന്ന ചൈന അതൊരല്‍പ്പം നല്ലരീതിയില്‍ ചെയ്യുന്നുണ്ടാകാം. നമ്മുടെ നാട്ടില്‍ നൃത്തം പഠിപ്പിക്കുന്നതും കളരി,കരാട്ടെ തുടങ്ങിയ ആയോധന കലകള്‍ പഠിപ്പിക്കുന്നതും എങ്ങനെയാണെന്ന് പോയി കണ്ടാല്‍ ഈ കഥയുടെ തനി നിറം മനസ്സിലാകും..
അല്ലേലും ആയോധന കലയില്‍ ചൈന എന്നും മുന്നിലാണല്ലോ..??
തന്ടെ വാദങ്ങള്‍ ന്യായീകരിക്കാന്‍,കുറെ ചിത്രങ്ങളും കൂട്ടത്തില്‍ കൊടുത്തിട്ടുണ്ട് ലേഖകന്‍.ആ ചിത്രങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നവ ആണത്രേ...!
ആ ചിത്രങ്ങള്‍ കണ്ടിട്ട് എനിക്കത്ര സങ്കടമൊന്നും വന്നില്ലാ..!
കേരളത്തിലെ സ്കൂളുകളിലെ ആദ്യ അധ്യയന ദിനം ഒന്നാം ക്ലാസ് കുട്ടികളേ നിര്‍ബന്ധിച്ചു ക്ലാസ്സിലിരുത്തുന്നതിന്ടെ ചിത്രം കണ്ടാല്‍ ഇതില്‍ കൂടുതല്‍ ക്രുരത തോന്നുമല്ലോ...??


കഥ മെനയാന്‍ യെ ഷിവനിന്റെ മുന്‍ഗാമിയായ കിഴക്കന്‍ ജര്‍മനിയുടെ പെട്ര സ്‌നൈഡററുമായി അഭിമുഖം നടത്തി ഡേവിഡ് ജോണ്‍സാണ് സ്‌നൈഡറെയുടെയും ഷിവന്റെയും ജീവിതത്തിലെ സമാനതകള്‍ കണ്ടെടുക്കുന്ന ലേഖനം തയ്യാറാക്കിയത്.
സ്നൈടര്‍ വന്ന ജര്‍മ്മനിയും ചൈനയെപ്പോലെ കമ്മ്യുണിസ്റ്റ് രാജ്യമാണെന്നും ശരീരത്തിലും മുന്നേറ്റത്തിലും സാമ്യം ഉണ്ടെന്നും പറഞ്ഞു ലേഖകന്‍ സമര്‍ഥിക്കാന്‍ പോണത് കിട്ടിയ സ്വര്‍ണ്ണം അനര്ഹമാണ് എന്നാണോ അതോ ഇങ്ങനെയൊന്നും ഒരുത്തി നീന്താന്‍ പാടില്ല എന്നാണോ എന്നൊന്നും ലേഖനം വായിച്ചാല്‍ മനസ്സിലാകില്ലാ...!!!
ഒന്നുമാത്രം ശരിക്കും തിരിയും അമേരിക്കക്ക് ഈ ചൈനീസ് മുന്നേറ്റത്തില്‍ എത്രമാത്രം കുയിന്ത് ഉണ്ട് എന്ന്.ഒടുക്കം കുയിന്ത് മൂത്ത് ചൈനയില്‍ പരിശീലനം പീഡനം ആണെന്നും പറഞു അത് അന്യേഷിക്കാന്‍  അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷനുമേലും സമ്മര്‍ദ്ദമേറിവരികയാണ്.


അടിവര *
ചൈന ഒന്നമാതെത്ത്യാലും അമേരിക്ക എത്ത്യാലും എനിക്കൊരുച്ചുക്കുമില്ലാ....
ചൈന എന്‍ടെ അമ്മാവന്ടെനാടൊന്നുമല്ലാല്ലോ..??
അവനാന്ടെത് മുതലും ആരാന്ടെത് ചെതലും എന്ന നയത്തിനോടെ എനിക്കെതിര്‍പ്പുള്ളൂ...!!!

4 comments:

  1. നല്ല ലേഖനം.., പക്ഷേ, ഇടക്ക് ചുവപ്പിന്റെ അസുഖം കുറച്ചു കൂടിയോ എന്നൊരു സംശയം മാത്രം... അഭിനന്ദനങ്ങൾ...

    ReplyDelete
  2. പ്രതികരണം ഇഷ്ടമായി...:)

    ReplyDelete
  3. kokkaadan kalakki ..... China Us inte nenjin koodum kalakki..... :-0

    ReplyDelete
  4. @റസീസ്, ഇതുവഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

    @ഇസ്ഹാക്ക്, ഹൃദയം നിറഞ്ഞ നന്ദി.

    @അനൂപ്, നന്ദി.

    എല്ലാവരും ഇനിയും സമയം കിട്ടുമ്പോള്‍ ഇതുവഴി വരും എന്ന പ്രതീക്ഷയോടെ..:)

    ReplyDelete

വായിച്ചതിനു നന്ദി,അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ..?
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

ആദ്യത്തിലേക്ക്...