Monday 10 September 2012

പുലിപിടിക്കാത്ത ആടിന്ടെ കഥ..!


ഞാനൊരു കഥ പറയാം..
സമയം ഏകദേശം മൂന്നുമണി..!
നട്ടപ്പാതിര നേരം...!
പത്തു മുപ്പതു പോലീസുകാര്‍ യന്ത്രത്തോക്കും പിടിച്ചു ഇടിവണ്ടിയില്‍ കേറി.
ഒരു ചാക്കില്‍ ഗ്രനേഡും മറ്റു ആയുധങ്ങളും കരുതിവച്ചിട്ടുണ്ട്‌...
ഗജപോക്കിരികളായ ഡീവൈഎസ്പിമാര്‍ വഴികാട്ടികളായി  മുന്നിലുള്ള സ്കോര്‍പ്പിയോയില്‍..!
പയ്യന്നൂരില്‍ നിന്നും തിരിയാന്‍ നേരം ഒരു മൂത്ത ഏമാന്‍ ചാടി ഇറങ്ങി എന്തൊക്കെയോ നിര്‍ദേശങ്ങള്‍ കൊടുക്കുന്നു.
(പോലീസ് രഹസ്യം പുറത്തു വിടുന്നില്ലാ...!)
വണ്ടി നേരെ കണാരേട്ടന്ടെ വീട്ടു പടിക്കല്‍ ബ്രേക്കിട്ടു.
നിറുത്തിയ പാതി നിറുത്താത്ത പാതി പോലീസ് കുണ്ടന്മാര്‍ ചാടി ഇറങ്ങി വീട് വളഞ്ഞു.കൂട്ടത്തില്‍ സീനിയര്‍ ഏമാന്‍ വാതിലില്‍ മുട്ടി.
ഡും ഡും ഡും.
ആരും വാതില്‍ തുറക്കുന്നില്ലാ...
വീണ്ടും മുട്ടി ഡും ഡും ഡും ...
നോ രക്ഷ..!!
പിന്നെ രണ്ടു ഏമാന്‍മാരും അരമിനുട്ടു നേരം എന്തോ ചര്ച്ചിച്ചു.
നേരെ വന്നു ചവിട്ടിത്തുറക്കാന്‍ കല്‍പ്പന പാസ്സാക്കി.
സര്‍ക്കാര്‍ കാശു കൊണ്ട് പണ്ട് കാലത്ത് വച്ച വീടായതിനാലാകണം ചവിട്ടു കൊള്ളേണ്ട താമസം വാതില്‍ നാലായി പിളര്‍ന്നു..!
പുരക്കുള്ളിലാകെ രേഷന്കടയില്‍ എലിയോടും പോലെ പോലീസുകാര്‍ പാഞ്ഞു നടക്കുന്നു..!
ഒന്നും തിരിയാതെ കണ്ണും തിരുമ്മി നാണിയമ്മ എണീറ്റ്‌ വന്നു ലൈറ്റ് ഇട്ടു.
ആരാ...?
നാണിയമ്മയുടെ ഇടറിയ ശബ്ധത്തോട് ചുള്ളന്‍ ഡീവൈഎസ്പിയുടെ പരുക്കന്‍ മറുപടി
"ഇത് മിസ്ടര്‍ കണാരന്ടെ വീടല്ലേ.?"
നിങ്ങളൊക്കെ ആരാ..??
നാണിയമ്മ അലറാന്‍ തുടങ്ങി..
കണാരനെവിടെ ഇപ്പൊ പറയണം
ഞങ്ങള്‍ കണാരനെ അറെസ്റ്റ്‌ ചെയ്യാന്‍ വന്നതാണ് നിങ്ങള്‍ ഇനിയും അയാളെ ഒളിപ്പിക്കരുത്...!
ഒളിപ്പിക്കെ ഞാനോ ഏട്ടന്‍ ദാ..അവിടെ കെടക്കണണ്ട്..!
ഏട്ടാ വിടെ കൊറേ പോലീസുകാരോക്കെ വന്നീക്ണ് ഒന്നിങ്ങട്ടു വന്നെ..!
മൂപ്പര്‍ക്ക് കിടന്നാ പിന്നെ എനീക്കനിത്തിരി പാടാണ് വയസ്സായതല്ലേ..?
നാണിയമ്മ ആരോടെന്നില്ലാതെ..
പക്ഷെ ഞമ്മടെ പോലീസ് പുള്ളികള്‍ക്ക് കാത്തുനില്‍ക്കാനൊന്നും സമയമില്ലാ അവര്‍ നേരെ കിടപ്പ് മുറിയിലേക്ക് കേറി ചെന്ന് എണീക്കാന്‍ പാട് പെടുന്ന കണാരേട്ടന്ടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടി."യൂ ആര്‍ അണ്ടെര്‍ അറെസ്റ്റ്‌."
(അപ്പൊ പുറത്തു ഒരു ഏമാന്‍ പത്രാപ്പീസുകളിലെക്കും ചാനല് റൂമിലേക്കും തല്‍സമയ വിവരണം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു...)
എന്തിനാ മക്കളെ എന്നെ...?
നിങ്ങള്‍ കുഞ്ഞനന്തനെ സഹായിച്ചില്ലേ ..?
ഇന്നലെ ചായക്കടേല്‍ വന്നപ്പോ ചായ കൊടുത്തൂന്നല്ലാതെ ഞാനൊന്നും ചെയ്തില്ലാല്ലോ..??
അതൊക്കെ കോടതിയില്‍....
ഇമ്മാതിരി ആള്‍ക്കാര്‍ക്ക് ചായകൊടുക്കാന്‍ പോകുമ്പോ നോക്കണം ഇനി കിടന്നു മോങ്ങിയിട്ടു കാര്യമില്ലാ..
"ഡേയ് ഇയാളെ തൂക്കിയെടുത്ത് ജീപ്പില്‍ കേറ്റിയേക്ക്.."
കുഞ്ഞനന്തന് ചായ കൊടുത്ത ചായക്കടക്കാരന്‍ കണാരേട്ടന്ടെ അറെസ്റ്റ്‌ നടന്ന പിറ്റേന്ന് എല്ലാ പത്രത്തിലും മുന്‍പേജില്‍ എട്ടു കോളം വാര്‍ത്ത "കുഞ്ഞനന്തന്ടെ സഹായികളും പിടിയില്‍...!!"
റബ്ബര് മലയില് ഷീറ്റ്  കെട്ടി താമസിക്കുകയായിരുന്ന വെട്ടു പ്രതികളെ കല്ലുവെട്ടുകാരുടെ വേഷത്തില് ചെന്ന് പൊക്കിയ കഥ വേറെ ഉണ്ട്.

അതും നട്ടപ്പാതിരക്കയിരുന്നു.
കല്ലുവണ്ടിയില്‍ കഷായ മുണ്ടും ബനിയനുമിടുത്തു മേലാകെ ചളി വാരിത്തേച്ച്‌ ഏമാന്‍ മാരുടെ ഒരു യാത്രയുണ്ട്.കാണേണ്ട കാഴ്ചതന്നെ.അങ്ങിനെയാണ് ആളു കേറാമലയില്‍ ഒളിഞ്ഞു കൂടിയിരുന്ന വെട്ടു പ്രതികളെ കയ്യോടെ പിടികൂടുന്നത്.
തൊണ്ടിയായി പിടി കൂടിയ അവരുടെ പപ്പടം പൊരിക്കുന്ന ചട്ടിയും പഴകിയ പരിപ്പുകരിയും വലിച്ചു തള്ളിയ ബീടിക്കുറ്റികളും നിരത്തി വച്ച് അതിനു ചുറ്റും നിന്ന് പോസ് ചെയ്തു പത്രാപ്പീസില്‍ അയക്കാന്‍ ഏമാന്മാര്‍ കൊതിക്കാത്തതല്ലാ..
പെട്രോള്‍ മാക്സ് വെളിച്ചത്തില്‍ ഒന്നും വെക്തമായി കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ലാ..!!
അത് കൊണ്ടാണ് പ്രചാരണ ചുമതലയുള്ള ഡീവൈഎസ്പി പത്രാപ്പീസിലേക്ക് വിവരണം കൊടുക്കുമ്പോള്‍  നിലാവത്ത് റബരിണ്ടേ മഴക്കൂട് കണ്ടു അടുത്തടുത്ത് വരി വരിയായി പാര്ട്ടിക്കാരുടെ വീടാണ് എന്ന് ധരിച്ചു പാര്ട്ടി ഗ്രാമത്തിലാണെന്നു പറഞ്ഞത്..
ഈ കഥയ്ക്ക് പോലീസുകാര്‍ പേരിട്ടത് "ഓപെറേഷന്‍ ഒച്ചപ്പാടില്ലാത്ത രാത്രി" എന്നാണ്...!!!
പിന്നെ അവര്ക്ക് ചായ കൊണ്ട് കൊടുത്ത ഒരാളെ പിടിക്കാന് പോയതും പാതിരാക്ക് അയാള്  കുളത്തില്  ചാടിയതും പോലീസ് കുളം വളഞ്ഞതും അരമണിക്കൂര് കഴിഞ്ഞു പൊങ്ങിയതും ഒക്കെ വേറെ കഥ..!
കഥകള്‍ അങ്ങിനെ പലതുണ്ട്..!
പക്ഷെ ഞാന്‍ ഇനി പറയാന്‍ പോകുന്നത് അത്ര രസമില്ലാത്ത ഒരു കഥയാണ്‌.അത് നടന്നത് അങ്ങ് തെക്കാണ്.പക്ഷെ ഈ കഥയും നടക്കുന്നത് നട്ടപ്പാതിരക്ക് ആണ്.പാതിരാത്രിക്ക്‌ ഒരു മാരുതി വാന്‍ വഴിയരികില്‍ കിടന്നു പരുങ്ങുന്നു.സംശയം തോന്നിയ പെട്രോളിങ്ങില്‍ ആയിരുന്ന എഎസ്ഐ,
വണ്ടിക്കു കൈ കാണിച്ചു.ബുക്കും പേപ്പറും ഒന്നുമില്ലാത്തതിനാല്‍ വണ്ടിക്കാരനെ അറെസ്റ്റ്‌ ചെയ്തു ജീപ്പില്‍ കയറ്റുന്നു.ഉടനെ അയാള്‍ കുതറി മാറി എഎസ്ഐയെ കുത്തുന്നു.കണ്ടു നിന്ന പോലീസ് ഡ്രൈവര്‍ ഓടി വന്നു തടുക്കാന്‍ നോക്കെയെങ്കിലും അയാളെയും കുത്തി മലര്‍ത്തി ടിയാന്‍ മാരുതി വാനും കൊണ്ട് രക്ഷപ്പെട്ടു.
ഇത് സിനിമയില്‍ അല്ലാ നമ്മുടെ നാട്ടില്‍ നടന്ന കാര്യമാണ്.
ഡ്രൈവര്‍ മണിയന്‍ പിള്ള തല്‍ക്ഷണം മരിച്ചു.എഎസ്ഐ ജോയി എന്തോ ഭാഗ്യം കൊണ്ട് കൊറ്ജീവനായി കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.തിരുവനന്തപുരത്തിനു സമീപം പാരിപ്പള്ളിമടത്തറ റോഡില് കുളമടയ്ക്ക് സമീപത്താണ് സംഭവം.സംഭവം നടന്നിട്ട് രണ്ടു മാസം കഴിഞ്ഞു .ഇന്നേവരെ പ്രതിയെ കണ്ടെത്താനോ പിടികൂടാനോ പോലീസിനു കഴിഞ്ഞിട്ടില്ലാ..!!


കേരളത്തില്‍ ഒട്ടനവതി കളവു കേസില്‍ പ്രതിയായ ആട് ആന്റണി എന്ന ആളാണ്‌ ഈ കൃത്യം ചെയ്തത് എന്നാണ് പോലീസ് ഭാഷ്യം.എന്നാല്‍ അയാളുടെ നാലഞ്ച് ഭാര്യമാരെ പോയി ചോദ്യം ചെയ്തതല്ലാതെ മറ്റൊരു വിവരവും പോലീസിണ്ടേ കയ്യില്‍ ഇല്ലാ..ഇടയ്ക്കു ആട് ആന്റണി ആണെന്നും പറഞ്ഞു മൂന്നു പേരെ പൊക്കി പിന്നീട് പൊട്ടത്തരം മനസ്സിലായി അവരെയൊക്കെ വിട്ടയച്ചു.
ഭരണ കക്ഷിയുടെ തലവന്‍ ചെന്നിത്തലക്ക് ഭീഷണി അയച്ചവനെ ഇതുവരെ പോക്കാന്‍ പറ്റിയില്ലാ..!
അതുപോലെ ഇതും വെള്ളത്തിലാകുമോ..??വടക്ക് കാണിക്കുന്ന വെടക്കുകളുടെ പത്തിലൊന്ന് പുറത്തെടുത്തു കൊലയാടിണ്ടേ പൂടയെങ്കിലും കണ്ടെത്താന്‍ ശ്രമിക്കുമോ അതോ മറ്റൊരു സുകുമാരക്കുറുപ്പിനെ സൃഷ്ട്ടിക്കാന്‍ പോകുന്നോ പോലീസ്.

പത്താം ക്ലാസ് തോറ്റ ആടിന്ടെ ബുദ്ദി നമ്മുടെ സൈബര്‍ പോലീസിനെപ്പോലും പിന്നിലാക്കുന്നു എന്നാണോ നമ്മള്‍ കരുതേണ്ടത്.അതോ നാടിനു കാവല്‍ നില്‍ക്കുന്ന ഒരു പാവം പോലീസുകാരനെ നടുറോട്ടില്‍ കൊന്നു തള്ളിയിട്ടു പോലീസിനൊന്നും ചെയ്യാന്‍ ഇല്ലേ..?ആ പാവത്തിന്ടെ കുടുംബത്തോട് നീതി കാണിക്കാന്‍ പോലീസ് മന്ത്രിക്കും കൂട്ടര്‍ക്കും ബാധ്യത ഇല്ലേ..?
അങ്ങ് വടക്കേ വീരഗാഥകളില്‍ മലകേറാനും ഒടിമറിയാനും മുടുക്കര്‍ ആയ ഒന്ന് രണ്ടു പുലികളെ തെക്കോട്ടയച്ചു നാടിനു നാണക്കേട്‌ ഉണ്ടാക്കിയ ആ ആടിനെ ഒന്ന് പിടിക്കാന്‍ പറഞ്ഞൂടെ മിസ്റ്റര്‍ തിരുവന്ചൂര്‍...
തന്നെ കാണാന് വന്നവരില് ഒരാളുടെ ഫോണ് സംസാരം കേട്ടു എന്നും പറഞ്ഞു അക്രമികളില്‍ നിന്നും രക്ഷപ്പെട്ട് ആശുപത്രി കിടക്കയില് കിടക്കുന്ന രോഗി ആയിരുന്ന ജനനേതാവിനെയും അയാള് കേട്ട വിവരം അറിഞ്ഞു എന്നും പറഞ്ഞു ജനം തിരഞ്ഞെടുത്ത എംഎല്എയെയും പിടിച്ചു ജയിലില്‍ ഇട്ടു പുലിക്കളി കളിക്കുന്ന കാലത്താണ് സ്വന്തം കീഴില്‍ ജോലി ചെയ്യുന്ന ഒരു പാവം പോലീസുകാരനെ കൊന്നു നാട് വിട്ട വെറുമൊരു ആടിനെ പിടിക്കനാവാതെ പോലീസ് മന്ത്രി നാണം കെടുന്നത്‌.



അടിവര *എല്ലാ കഥകളും നട്ടപ്പാതിരക്കു നടന്നതായത്കൊണ്ട് കഥയില്‍   വെക്തത കുറവായിരിക്കാം.!!

9 comments:

  1. എന്നാല്‍ പിന്നെ തേങ്ങ ഞാന്‍ തന്നെ ഉടച്ചേക്കാം...
    പ്രിയ കൊക്കാടന്‍,
    ലേഖനം വായിച്ചു...നന്നായിരിക്കുന്നു... എന്ന് പറയാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ട്...താങ്കളില്‍ നിന്നും ഇതിലും മെച്ചപ്പെട്ടത് കണ്ടിട്ടുള്ളതിനാലും പ്രതീക്ഷിച്ചതിനാലും ആവാം...
    കൃത്യ നിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട പോലീസുകാരന്റെ ഘാതകരെ കണ്ടെത്താതത് തിരുവഞ്ചൂര്‍ പോലീസിന്റെ പിടിപ്പുകേട് തന്നെ....
    ജീവന്‍ ബലികൊടുത്തും നാടിനെ കാക്കാന്‍ തയ്യാറായ ആ പോലീസുകാരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു...
    പക്ഷെ ഓപറേഷന്‍ സൈലന്റ് രാത്രിയെ ഇകഴ്ത്തി കാട്ടാനുള്ള താങ്കളുടെ ഉദ്യമം വിലകുറഞ്ഞതായിപ്പോയോ എന്നൊരു സംശയം??
    ടി പി വധം നടന്ന് ദിവസങ്ങള്‍ക്കകം മുഴുവന്‍ പ്രതികളെയും കണ്ടെത്തിയ പോലീസിന്റെ കാര്യക്ഷമതയെ താങ്കള്‍ എന്ത് കൊണ്ട് വിസ്മരിക്കുന്നു എന്ന് മനസ്സിലാകുന്നില്ല...??

    ഒരു സംശയം കൂടി ചോദിച്ചോട്ടെ..
    താങ്കളുടെ 'ലക്‌ഷ്യം', മാര്‍ഗത്തെ സാധൂകരിക്കുന്നതോ അതോ 'മാര്‍ഗം' ലക്ഷിയത്തെ സാധൂകരിക്കുന്നതോ എന്ന് മനസ്സിലാകുന്നില്ല.. ???

    ReplyDelete
  2. @നിസാം.
    വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
    പ്രതീക്ഷക്കൊത്ത് ഉയരാന്‍ ശ്രമിക്കാം..;)
    ഒറ്റമാസം കൊണ്ട് കൊലനടത്തിയവരെ മുഴുവന്‍ പിടിച്ച പോലീസ് നടപടിയില്‍ ഞാനും അഭിമാനിക്കുന്നു..അതിന്ടെ ഇടയ്ക്കു നടന്ന നാടകം ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രമല്ലാ ഞാന്‍ പയ്യന്നൂരിലെ കഥ പറഞ്ഞത്, ഞമ്മടെ പോലീസിനു പലതും പറ്റും എന്ന് അടിവരയിടാന്‍ കൂടിയാണ്...പക്ഷെ അത് ആടിന്ടെ കാര്യത്തില്‍ എന്തെ നടക്കാത്തൂ എന്നാണ് പരിഭവം..!
    മനസ്സിലാകാത്ത കാര്യങ്ങള്‍ക്കു നല്ല നമസ്കാരം..


    @നിധീഷ്
    ഇത് വഴി വന്നതിനു നന്ദി,സാമാന്യ മലയാളിയുടെ മനസ്സില്‍ ഈ ചോദ്യങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. അഭിപ്രായം പറഞ്ഞതിന് ഒരിക്കല്‍ കൂടെ നന്ദി.

    ReplyDelete
  3. Good writing , But felt partiality in your writings.

    ReplyDelete
  4. @ഫാസി,വായിച്ചതിനും ഫീലിങ്സ് പങ്ക് വച്ചതിനും നന്ദി.

    @അനൂപ്,അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.

    തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.:)

    ReplyDelete
  5. മൊയ്തുക്കാ, ഇതുവഴി വന്നതിനു നന്ദി.:)

    ReplyDelete
  6. ഇതിനു മുന്‍പും ഈ വഴി വന്നിട്ടുണ്ട്...anonymous ആയി കമന്റ്‌ ഇടുന്നതില്‍ സുഖം പോര എന്നു തോന്നിയതിനാല്‍ മിണ്ടാതെ, ഉരിയാടാതെ സ്ഥലം വിട്ടു....

    എല്ലാ നല്ല എഴുത്തുകള്‍ക്ക് പിന്നിലും ആത്മാര്‍ഥമായ ഒരു സമീപനം കണ്ടിരുന്നു....അത് ഇനിയും തുടരട്ടെ എന്ന് ആശംസിക്കുന്നു...

    അക്ഷരങ്ങള്‍ ശ്രദ്ധിക്കുക...ഇനിയും ഒരുപാട് എഴുതുക....വ്യത്യസ്തമായി എഴുതുന്നതിനേക്കാള്‍ വ്യക്തമായി എഴുതുന്നതിനാണ് സുഖം അല്ലെ?...ഒരുപാട് നല്ല ലേഖങ്ങള്‍ ജനിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട്‌.... .....,......

    ReplyDelete

വായിച്ചതിനു നന്ദി,അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ..?
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

ആദ്യത്തിലേക്ക്...