Monday 15 October 2012

കൊടപ്പനയില്‍ പോലീസ് കേറുമോ...???




കുടുംബശീ സമരക്കാര്‍ക്കൊപ്പം സഖാവ് വൃന്ദ.

മുത്തൂറ്റും മണപ്പുറവും പോലെയുള്ള എം എം ഹസന്ടെ ബ്ലേഡ് കമ്പനിക്കു സര്‍ക്കാര്‍ വക പതിനാലു കോടി.!!
ഇത് വെള്ളരിക്കാപട്ടണം ആണോ എന്ന് ഇനിയര്‍ക്കാ സംശയം.?
ഹസന്ടെ ബ്ലേഡ് കമ്പനിയുടെ പേരാണ് ജനശ്രീ..!!!
പേര് കേട്ടാല്‍ കുടുംബശ്രീ പോലെ തോന്നുമെങ്കിലും രണ്ടും തമ്മില്‍ അജ ഗജാന്തരം ദൂരമുണ്ട്.ഒന്ന് ജാതി മത രാഷ്ട്രീയ വെത്യാസമില്ലാതെ നാട്ടിലെ സകല പെണ്ണുങ്ങളും അംഗങ്ങള്‍ ആയ സര്‍ക്കാര്‍ സ്ഥാപനം മറ്റേതു ആദ്യം പറഞ്ഞപോലെ കൊള്ള പലിശക്ക് കടം കൊടുക്കുന്ന  ബ്ലേഡ് കമ്പനി.
ഈ തലതിരിഞ്ഞ നടപടിക്കെതിരെ കുടുബശ്രീ സഹോദരിമാര്‍ സമരത്തിനിറങ്ങി,ചരിത്രത്തില്‍ കാണാത്ത വിധം സെക്രട്ടറിയറ്റ് പടിക്കല്‍ കാല്‍ലക്ഷത്തോളം സ്ത്രീകള്‍ ഒരാഴ്ചക്കാലം രാവും പകലും സമരം ചെയ്തു.
കാര്യം കൈവിടുമെന്നായപ്പോള്‍ മുനീറും തിരുവഞ്ചൂര്‍ നായരും പെണ്പടയുമായി ചര്ച്ചക്കിറങ്ങി.അവര്‍ മുന്നോട്ട് വച്ച പത്തു കാര്യങ്ങളില്‍ എട്ടും അന്ഗീകരിക്കുകയും വട്ടിപ്പലിശക്കമ്പനിക്ക് കൊടുക്കാമെന്നു പറഞ്ഞ പണം കേന്ദ്രന്‍ പറഞ്ഞിട്ടേ കൊടുക്കൂ എന്നും സമ്മതിക്കുകയും ചെയ്തു.കരാര്‍ പത്രക്കാരുടെയും ചാനലുകാരുടെയും മുന്നില്‍ മുനീര്‍ സാഹിബു പരസ്യമായി വായിച്ചു കേള്‍പ്പിച്ച് ഒപ്പിട്ടു പിരിഞ്ഞു.എന്നിട്ടും കേസി ജോസപ്പിനും കൂട്ടര്‍ക്കും കലി തീര്‍ന്നിട്ടില്ലാ കുടുബശ്രീ പൂട്ടിച്ചേ അടങ്ങൂ എന്ന വാശിയിലാണവര്‍.നടക്കട്ടെ.
പിന്നെ പെട്രോളും ഡീസലും കരണ്ടും എന്തിനു അരിപോലും വാങ്ങാന്‍ പറ്റാതെ ജനം ബ്ലേഡ് കമ്പനി തേടുന്ന കാലത്ത് പതിനാലു കോടി വട്ടിക്ക് കൊടുത്ത് ഹസനും കൂട്ടരുമെങ്കിലും രക്ഷപ്പെടട്ടെ.അല്ലാ പിന്നെ..!!
ഗ്യാസ് കൊല്ലത്തില്‍ ആറെണ്ണം മാത്രമേ തരൂ അത് കരുതി
ഇന്ഡക്ഷന്‍ കുക്കര്‍ ഉപയോഗിച്ചാല്‍ പോലീസ് പിടിക്കും.
അതാണ് കാലം.!!


അതൊക്കെ അവിടെ നില്‍ക്കട്ടെ ലീഗിനെ ആളുകള്‍ കൂട്ടം ചേര്‍ന്നാക്രമിക്കുന്നു എന്നാണ് മഞ്ചേരിയില്‍ തോറ്റ മജീദ്‌ സാഹിബു പറയുന്നത്.അതില്‍ ഇച്ചിരി കാര്യമില്ലേ..?
പച്ച ബ്ലൌസ് ഇട്ടു വരാന്‍ കല്‍പ്പിച്ചതും മന്ത്രി മന്ദിരത്തിടെ      പേര് ഗംഗ എന്നത് മാറ്റിയതും നിലവിളക്ക് കൊളുത്താന്‍ പറ്റില്ലാന്നു പറഞ്ഞതും ഒക്കെ കഴിഞ്ഞപ്പോള്‍ ആണ് മുപ്പത്തഞ്ചു സ്കൂള്‍ മലബാറില്‍ എയിടെഡ് ആക്കാന്‍ തീരുമാനിച്ചത്.

എന്ടെ നാട്ടിലെ ഒരു ലീഗുകാരന്‍ പറയുന്നത് കേട്ടു മലബാറിലെ സ്കൂള്‍ ഒന്ന് നന്നാക്കിയാല്‍ ആര്‍ക്കാണിത്ര ചൊറിച്ചില്‍ എന്ന്..ആശാന്‍ കരുതിയത്‌ എയിടെഡ് ആക്കാന്നു പറഞ്ഞാ ഏസി പിടിപ്പിക്കുന്ന പോലെ എന്തോ ആണ് എന്നാണ്. പാവത്തിന് ഇത് പ്രൈവറ്റ് ആക്കുകയാണ് എന്ന് മനസ്സിലായപ്പോളെക്കും സര്‍ക്കാര്‍ അതില്‍ നിന്നും പിന്മാറിയിരുന്നു.
പിന്നെയാണ് സര്‍വകലാ ശാല ഭൂമി കയ്യേറാന്‍ നോക്കിയത്.
അതിനിടക്ക് സമുദായ രക്ഷക്ക് അഞ്ചാം മന്ത്രി അവതരിച്ച കഥ നാട്ടില്‍ പാട്ടാണ്.അന്നാണ് പാണക്കാട്ടു നിന്നും പാലയിലേക്ക് ഇടക്കിടെ വണ്ടികള്‍ ഓടിയത്.പണ്ടൊക്കെ ഇങ്ങോട്ടായിരുന്നു ഇറക്കം.അതോടെ മാപ്പിള സമുദായത്തിണ്ടേ മൊത്തം പ്രശ്നങ്ങളും തീര്‍ന്നു...!!!!!
അതും തീര്‍ന്നപ്പോള്‍ അടുത്ത വെടി..സുല്ലമുസ്സലാം കോളേജില്‍ അദ്ധ്യാപികമാര്‍ പച്ചക്കോട്ടു ധരിക്കണം..!!ശരീരം മറക്കാന്‍ വെള്ളക്കോട്ടായാലും പോരെ എന്ന് ചോദിയ്ക്കാന്‍ പാടില്ലാ..കാസര്‍ക്കോട്ട് പട്ടാളക്കാരുടെ വേഷത്തില്‍ മാര്‍ച്ച് ചെയ്യുക.ഇടയ്ക്കിടെ ദേശീയ പതാക സ്ഥലം മാറി കെട്ടുക പോലുള്ള സ്ഥിരം കളികള്‍ അതിനിടയിലും നടക്കുന്നുണ്ടായിരുന്നു.പിന്നെ അരീക്കോട് ഒരു കുടുംബത്തിലെ രണ്ടു പേരെ വെട്ടി കൊന്ന കേസില്‍ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ ഇരുപതു ഞമ്മണ്ടേ ആള്‍ക്കാര്‍ ജയിലില്‍ ആണ്.സമാധാന പാര്‍ട്ടി ആകുപോള്‍ അങ്ങിനെയാണ് സമാധാനമായി കൊല്ലും സമാധാനമായി ജയിലില്‍ പോകും വിപ്ലവപാര്ട്ടിക്കാരെപ്പോലെ ഒച്ചപ്പാടും ബഹളവും ഒന്നും ഉണ്ടാക്കില്ലാ..!!
അവസാന നാടകം കള്ളിന്ടെ പേരില്‍ ആയിരുന്നു.കള്ള് നിരോധിക്കണം അത്രേ..!!ബിയറും വിദേശ മദ്യവും നിരോധിക്കണ്ടാ ചെത്ത് കള്ളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പോലും.കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ച് പോയി..!!


ആരെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ അപ്പൊ തൊടങ്ങും പടച്ചോന്ടെ ദീന് പൊളിക്കാന്‍ വരുന്നെന്നു പറഞ്ഞു കരയാന്‍.മുസ്ലിം ലീഗ് പലതും കയ്യേറുന്നു എന്ന് പരാതി പറഞ്ഞാല്‍ അപ്പൊ പറയും മുസ്ലിം സമുദായം ഒന്നും കയ്യെരിയിട്ടില്ലാ എന്ന്.ഈ അസുഖത്തിനു എന്താണൊരു മരുന്ന്.മുസ്ലിം ലീഗും മുസ്ലിമും തമ്മില്‍ നെയ്യപ്പവും നെയ്യും തമ്മിലുള്ള ബന്ധമേ ഉള്ളൂ...!!

എമെര്‍ജിംഗ് കേരള കൊണ്ട് വന്ന പാര്‍ട്ടിയാ എന്നിട്ടും ഇങ്ങനെ ക്രൂശിക്കണോ..?സ്വപനത്തില്‍ ഫോക്സ് വാഗണ് കമ്പനി നാട്ടില്‍ വരുന്നതാണ് ഇതിലെ ഹൈലൈറ്റ്.പിന്നെ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ കണ്ടത് നാലായിരം പേര്‍ പണിയെടുക്കുന്ന കിറ്റെക്സ് കമ്പനി പൂട്ടി ചൈനക്ക് പോകാനൊരുങ്ങുന്നതാണ്.!!
പടച്ചോന്ടെ കൃപ കൊണ്ട് ലീഗ് വിചാരിച്ചതെ നടക്കൂത്രേ..!!



ഒടുക്കം കട്ടക്ക് പണി കിട്ടി.

സാക്ഷാല്‍ പാണക്കാട്ടു തങ്ങള്‍ അടക്കം നേതാക്കള്‍ സര്‍വകലാ ശാല ഭൂമി കക്കാന്‍ നോക്കിയ കേസില്‍ പ്രതി ആയി..!!!
പാണക്കാട് കൊടപ്പനക്കല്‍ തറവാട് ഒരു മിനി കോടതി കൂടിയാണ്.

പാണക്കാട് കൊടപ്പനക്കല്‍ തറവാട്

അവിടെ പല കേസുകള്‍ക്കും തീര്‍പ്പുകല്‍പ്പിക്കും പരിഹാരം കാണലും ഒക്കെ പതിവാണ്.
സത്യം ചെയ്യിക്കല്‍  മദ്ധ്യം പറയല്‍ ഉരുക്കും ഏലസ്സും ഊതി കെട്ടല്‍ തുടങ്ങി അല്ലറ ചില്ലറ പണികള്‍ വേറെയും ഉണ്ടെന്നത് വേറെ,എന്നാലും ജാതി മത രാഷ്ട്രീയ ഭേതമന്യേ നാട്ടുകാര്‍ ആദരിക്കുന്ന ഒരു തറവാടാണ് കൊടപ്പനക്കല്‍ തറവാട്.അത് കൊണ്ട് തന്നെ അങ്ങിനെയുള്ള കൊടപ്പനക്കല്‍ തറവാട്ടിലേക്ക് ഭൂമി കയ്യേറിയ പ്രതിയെ തേടി പോലീസ് കയറുന്നത് ഞങ്ങള്‍ മലപ്പുറത്തെ സാധാരണക്കാര്‍ക്ക് ചിന്തിക്കാനെ പാടാണ്.
ലീഗ് അധ്യക്ഷന്‍, സര്‍വകലാശാലാ പ്രോ-ചാന്‍സലര്‍കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്, പഞ്ചായത്ത്-സാമൂഹ്യ ക്ഷേമമന്ത്രി എം കെ മുനീര്‍ എന്നിവര്‍ അധികാരസ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്ത് അനധികൃത ഇടപാടിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നാണ് പ്രധാന ആരോപണം. സര്‍വകലാശാലയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി ലീഗ് നിയന്ത്രണത്തിലുള്ള കടലാസ് സംഘങ്ങള്‍ക്ക് ദാനംചെയ്യാനാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്(നിലവില്‍ ഉണ്ടായിരുന്ന തിരഞ്ഞെടുത്ത സിന്‍ഡിക്കേറ്റ് പിരിച്ചു വിട്ടു ഞമ്മള്‍ തിരുകി കയറ്റിയ ഞമ്മന്ടെ കുണ്ടന്മാര്‍ ആണ് ഇപ്പോളത്തെ സിന്‍ഡിക്കേറ്റ്)  ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് മന്ത്രിമാരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകള്‍ നല്‍കിയ അപേക്ഷയില്‍ പരിശോധനപോലും നടത്താതെയായിരുന്നു സിന്‍ഡിക്കേറ്റിന്റെ അനുകൂല തീരുമാനം. ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന്‍, മന്ത്രി മുനീറിന്റെ സഹോദരീ ഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കലിക്കറ്റ് ഡിസ്ട്രിക്ട് ഒളിമ്പിക് അസോസിയേഷന്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റ് തുടങ്ങിയവയുടെ പേരിലാണ് ഭൂമി പതിച്ചുനല്‍കിയത്.
സി എച്ച് മുഹമ്മദ് കോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റി എന്ന സ്ഥാപനം തുടങ്ങാന്‍ അപേക്ഷ നല്‍കിയ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് രജിസ്ട്രേഷന്‍ പോലുമില്ല. അസോസിയേഷന്റെ അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ്. സി എച്ച് ചെയറിനായി ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് 20 ഏക്കര്‍, ഒളിമ്പിക് അസോസിയേഷന് 25 ഏക്കര്‍, ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്നേക്കര്‍ എന്നിങ്ങനെ ഭൂമി പതിച്ചു നല്‍കാനാണ് സിന്‍ഡിക്കറ്റ് തീരുമാനിച്ചത്. മാധ്യമങ്ങളില്‍  വാര്‍ത്തവന്നതോടെ സംഭവം വിവാദമായി. തുടര്‍ന്ന് ഭൂമിദാന നീക്കം വൈസ്ചാന്‍സലറുടെ തലയില്‍ കെട്ടിവച്ച് തടിയൂരാന്‍ ലീഗ് ശ്രമിച്ചു. വി സിക്ക് തെറ്റുപറ്റിയെന്ന ആക്ഷേപവുമായി ലീഗ് നേതാക്കള്‍ ഒന്നിച്ച് രംഗത്തെത്തുകയും വിവാദ തീരുമാനം മരവിപ്പിക്കുകയുംചെയ്തു.


കാലം തെറ്റി കെട്ടിയ കൊടികളില്‍ ഒന്ന്..!!

സംഗതി ഇതിലും വലിയ ഐസ്ക്രീം കേസ് ഒതുക്കിയ ആള്‍ക്കാര്‍ക്ക് ഇതൊരു പുതുമയെ ആകില്ലെന്നറിയാം.എന്നാല്‍, ലീഗിന്‍െറ പരമാധികാരിയും 400ലേറെ മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കേസിലുള്‍പ്പെട്ടത് ഞെട്ടല്‍ ഉളവാക്കുന്ന ഒന്ന് തന്നെയാണ്.കാരണം ലീഗുകാര്‍ക്ക് പ്രസിടണ്ട് എന്നതില്‍ ഉപരി ആത്മീയ നേതാവ് കൂടിയാണ് പലര്‍ക്കും അദ്ദേഹം.
മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് വിധി . ഭൂമിദാനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലാ മുന്‍ രജിസ്ട്രാര്‍ ടി കെ നാരായണന്‍, അഡ്വ. എം സി ആഷി മുഖേനയാണ് ഹര്‍ജി നല്‍കിയത്. ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ച സിന്‍ഡിക്കറ്റിലെ നോമിനേറ്റഡ് അംഗങ്ങള്‍, സി എച്ച് മുഹമ്മദ് കോയ ചെയറിലെ ഗവേണിങ് ബോഡി അംഗങ്ങള്‍, സി എച്ച് ചെയറിന് പണം നല്‍കിയ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറി, പ്രസിഡന്റ്, മേയര്‍, ചെയര്‍മാന്‍ എന്നിവര്‍ കേസില്‍ പ്രതികളാണ്.മലബാര്‍ ഇന്നും പിന്നോക്കമാണ് പലതിലും..!!അല്ലേല്‍ ലീഗിനെക്കൊണ്ട് മലബാറിന് കിട്ടിയ എന്തെങ്കിലും ഒരു ഗുണം പറയട്ടെ...ഗുണമൊന്നും ചെയ്തില്ലേലും വേണ്ടില്ലാ..ദയവു ചെയ്തു കൊള്ളക്കും കൊലക്കും ദീനുല്‍ ഇസ്ലാമിനെ മറയാക്കി നാറ്റിക്കരുത്.!! 

അടിവര * ദിവസത്തില്‍ ഒന്ന് വീതം മൂന്നു നേരം ടീപ്പീയെ വെട്ടിയവര്‍ക്ക് മറു പടി കൊടുക്കണം അവരെ തോല്‍പ്പിക്കണം എന്ന് വീട് കേറി പറഞ്ഞിട്ടും വടകരയില്‍ ജനം അരിവാള്‍ ചുറ്റികക്കെ വോട്ടു ചെയ്തുള്ളൂത്രേ..നെയ്യാറ്റിന്‍കരക്കാരോളം വടകരക്കാര്‍ക്ക് ടീപ്പീയെ അറിയില്ലാന്ന് തോന്നുന്നു..!!

7 comments:

  1. ലീഗിന്‍റെ പേരിലേ മുസ്ളിം ഉള്ളൂ. വോട്ടുകിട്ടാന്‍ മതംവേണം; കിട്ടിയാല്‍ പണം വേണം. ഇന്നുവരെ സാധാരണക്കാരായ മുസ്ളിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ഭൂമിക്കച്ചവടം, ഭൂമിദാനം എന്നിവയ്ക്കുപുറമെ ബിരിയാണിതീറ്റയാണ് പ്രധാന പരിപാടി. പണ്ടൊക്കെ പ്രമാണിമാര്‍ക്ക് തട്ടുകേടുണ്ടാകുമ്പോള്‍ വര്‍ഗീയതയുടെ ഉപ്പും മുളകും സമംചേര്‍ത്ത് പ്രയോഗിച്ചാണ് പാവങ്ങളെ കൂടെനിര്‍ത്തിയത്. ഇന്ന് അതുകൊണ്ടുമാത്രം നടപ്പില്ല. അതുകൊണ്ട് തീവ്രവാദത്തിന്റെ മസാലക്കൂട്ടുകൂടി ഉപയോഗിക്കുന്നു. അഞ്ചാം മന്ത്രിസ്ഥാനം കിട്ടാനും സമുദായത്തിന്റെ പേരാണ് പറഞ്ഞത്. അഞ്ചല്ല അമ്പതു മന്ത്രിയുണ്ടായാലും പാവപ്പെട്ട മുസ്ളിമിന് എന്തുകാര്യം?
    സമുദായത്തിന്റെ പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ സുലൈമാന്‍ സേട്ടിനെ ചവിട്ടിപ്പുറത്താക്കാന്‍ മടിക്കാത്ത ഇ അഹമ്മദിനെപ്പോലുള്ളവര്‍ക്ക് എന്ത് മതം? അവരുടെ മതം ആര്‍ത്തിയാണ്. ആയിരം ആര്‍ത്തിക്ക് ഒരു മൂര്‍ത്തി- അതാണ് ലീഗ്.

    ReplyDelete
  2. പണ്ട് ശരീ‌അത്ത് വിവാദം വന്നപ്പോള്‍ സഖാവ് ഇ-എം.എസ് പറഞ്ഞത് ശരീ‌അത്ത് പിരിച്ച് വിടണം എന്നാ. അതോട് കൂടി അഖിലേന്ത്യാ ലീഗ് പിരിച്ച് വിട്ടു എന്നല്ലാതെ വേറൊന്നും സംഭവിച്ചില്ല. അന്ന് രണ്ട് എം.പി മാര്‍ ഉണ്ടായിരുന്ന മുസ്ലിം ലീഗാണ് മലപ്പുറത്തെ അല്ല ഇന്ത്യയിലെ മൊത്തം മുസ്ലിംകള്‍ക്കും വേണ്ടി ശരിഅത്ത് നിയമം ഇവിടെ നിലനിര്‍ത്തിയത്. പൊന്നാനി എം.പി ആയിരുന്ന ബനാത്ത്‌വാല സ്വന്തമായി രണ്ട് സുപ്രീം കോടതി വക്കീലിനെ വെച്ച് ഈ നിയമം പഠിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യബില്ലാണ് രാജീവ് ഗാന്ധി മന്ത്രിസഭ അംഗീകരിച് നിയമമാക്കിയത്. അന്ന് കമ്മ്യൂണിസ്റ്റ്കാര്‍ ശരീഅത്ത് പിരിച്ച് വിടാന്‍ നേര്‍ച്ച നേര്‍ന്ന് നടക്കായിരുന്നു. അത് കൊണ്ട് തന്നെ മുസ്ലിം ലീഗില്‍ മുസ്ലിം എന്നുള്ളത് കൊണ്ട് നിങ്ങളാരും ബേജാറാവണ്ട. ഇത്രകാലം ഇല്ലാത്ത വര്‍ഗീയത അതിന്റെ പേരില്‍ ഇപ്പോഴുണ്ടാക്കണ്ട. മലപ്പുറത്ത് സി.പി.എം സംസ്ഥാന സമ്മേളനം നടത്തിയപ്പോള്‍ റോഡിന്റെ വശങ്ങളില്‍ കണ്ട ഫ്ലക്സ് ബോര്‍ഡുകള്‍ സഖാക്കള്‍ മറന്നാലും മലപ്പുറത്ത്കാര്‍ മറക്കില്ല. വെള്ളത്തുണിയും തലേകെട്ടും കെട്ടിയ ഉപ്പമാരുടെയും , കാചിത്തുണിയും പച്ചകുപ്പായവും മുഖമക്കനയും ധരിച്ച് കയ്യില്‍ ചെങ്കൊടി പിടിച്ച് നില്‍ക്കുന്ന ഉമ്മമാരുടെയും ചിത്രങ്ങള്‍ ഉള്ള ഫ്ലക്സുകള്‍ ഉയര്‍ത്തിയിരുന്നു.മമ്പുറം തങ്ങളുടെയും ആലിമുസ്ലിയാരുടെയും , വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും , യാസര്‍ അറഫാത്തിന്റ്റെയും പേരില്‍ കമാനങ്ങള്‍ ഉയര്‍ത്തി മുസ്ലിംസമുദായത്തെ കയ്യിലെടുക്കാന്‍ ശ്രമിച്ചു. ഇതിക്കെ വോട്ടിനു വേണ്ടിഅല്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഞങ്ങള്‍ വിഡ്ഡികളല്ല. അതിനു ശേഷം നടന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ ഈ മോഡല്‍ ഫ്ലക്സുകള്‍ ഒന്നും കണ്ടില്ല. മാത്രമല്ല കഴിഞ്ഞ സമ്മേളനത്തിന്റെ വേദി മനുഷ്യനെ ജീവനോടെ കൊല്ലുന്ന വിനോദം അരങ്ങേറീയ റോമിലെ കൊളോസിയത്തിന്റെ മോഡലില്‍ നിര്‍മിച്ചത്.ടി.പിയെ കൊന്നത് നോക്കുമ്പോള്‍ വളരെ ശരിയാണ്.
    അഞ്ചാം മന്ത്രിസ്ഥാനം കിട്ടാന്‍ മതം ഉപയോഗിച്ചത് ലീഗല്ല. മതസന്തുലിതാവസ്ഥ തക്ര്ന്നു എന്ന് പറഞ്ഞ് വര്‍ഗീയ ചേരിതിരിവുണ്ടാക്കിയതില്‍ സഖാക്കളുടെ പങ്ക് കാണണമെങ്കില്‍ ഫേസ്ബുക്കിലെ അക്കാലത്തെ പോസ്റ്റുകള്‍ നോക്കിയാല്‍ മതി.തങ്ങള്‍ കേസില്‍ പ്രതി ആയതിനു ആരു ബേജാറാവണ്ട. അത് കോടതിയും തങ്ങളും നോക്കിക്കൊള്ളും. അവര്‍ക്കില്ലാത്ത ഭയം നിങ്ങള്‍ക്കെന്തിനു.

    ReplyDelete
  3. വേര്‍ഡ് വെരിഫികേഷന്‍ ഒഴിവാകുക. പബ്ലിഷ് ചെയ്യാന്‍ സമയം എടുക്കുന്നു

    ReplyDelete
  4. @മലക്ക്, ഇത് വഴി വന്നതിനും
    അഭിപ്രായങ്ങള്‍ പങ്കുവച്ചതിനും നന്ദി.
    ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഇന്ത്യന്‍ യൂണിയന്‍ മുതലാളി ലീഗ് എന്ന് പേര് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ReplyDelete
  5. @ഫാരി , വായിച്ചതിനും ക്രിയാത്മകമായി അഭിപ്രായങ്ങള്‍ പങ്കുവച്ചതിനും ഹൃദയം നിറഞ്ഞ നന്ദി.

    ശരിഅത്ത് എന്നാല്‍ പിരിച്ചു വിടാന്‍ പറ്റുന്ന പള്ളിക്കമ്മിറ്റി പോലെ ഒരു സ്ഥാപനമാണോ...??
    അതൊരു നിയമ സംഹിതയല്ലേ...??
    പിന്നെ ശരിഅത്ത് പറഞ്ഞു നടക്കുന്ന നമുക്ക് വിവാഹ മോചിതയായ സ്ത്രീക്ക് ജീവനാംശം കൊടുക്കണമെന്ന് അമുസ്ലിമായ ജഡ്ജി ചന്ദ്രചൂഡന്‍ പറഞ്ഞു തരേണ്ടി വന്നത് മറന്നു പോയോ..?
    പിന്നെ ശരിഅത്ത് പ്രകാരം കൊടും കുറ്റമായ പലിശയില്‍ എന്താണ് നമ്മുടെ നിലപാട്..?
    ശരിഅത്ത് വാദികള്‍ ശരിഅത്ത് പ്രകാരം സക്കാത്ത് കൊടുത്താല്‍ മലപ്പുറത്ത് പാവങ്ങള്‍ ഉണ്ടാകുമോ..??
    അല്ല ഫാരി, എന്താണ് ക്രിമിനല്‍ നിയമത്തില്‍ ശരിഅത്ത് വേണ്ടാന്നും സിവില്‍ നിയമത്തില്‍ അതെ പറ്റൂന്നും പറയുന്നത്...???

    മഹാന്മാര്‍ ചര്‍ച്ച ചെയ്തു ഒഴിവാകിയ ശരിഅത്ത് സംവാദം നമുക്ക് തത്ക്കാലം നിര്‍ത്താം.

    ഇനി മലപ്പുറത്ത് പൊക്കിയ ഫ്ലക്സ്, സീപീഎം ഓരോ കാലഘട്ടത്തിലും സമ്മേളനം നടത്തുമ്പോള്‍ പ്രാദേശിക പുരോഗമന മഹാന്മാരെ ഉയ്ര്‍ത്തിക്കാട്ടാറുണ്ട് അത് അവരുടെ ജാതിയോ മതമോ നോക്കിയല്ലാ പുരോഗമന ആശയത്തിന് അവര്‍ നല്‍കിയ സംഭാവന നോക്കിയാണ്.അതാണ്‌ മഞ്ചേരിയില്‍ ആലി മുസ്ലിയാര്‍ക്ക് സ്മാരകം ഉയരാന്‍ സീപീഎം മഞ്ചേരിയില്‍ അധികാരത്തില്‍ വരും വരെ ഞങ്ങള്‍ നാട്ടുകാര്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.
    പിന്നെ വെള്ളകാച്ചിത്തുണിയും തലേ കെട്ടും കെട്ടിയ കുറെ ലീഗല്ലാത്തവര്‍ മലപ്പുറത്തുണ്ട് എന്ന് മറക്കരുത്.

    മറ്റൊന്ന് അഞ്ചാം മന്ത്രി വിവാദം കത്തിച്ചതാര് എന്നാണ് കേപീസീസീയും കൊണ്ഗ്രെസ്സ് നേതാക്കളും ആണ് ആദ്യം ഇതില്‍ സന്തുലന പ്രശ്നം കണ്ടത് എന്ന് ആര്‍ക്കാണ് അറിയാത്തത്.

    കോഴിക്കോട് കൊളോസിയം കെട്ടിയ കഥ "അക്ഞ്ഞന മെന്നത് ഞാനറിയും അത് മഞ്ഞളുപോലെ വെളുത്തിരിക്കും" എന്ന് പറഞ്ഞപോലെ ആയി.
    സത്യത്തില്‍ കൊളോസിയം എങ്ങിനെയെന്നതാണോ പാര്‍ട്ടി കൊണ്ഗ്രെസ്സിണ്ടേ വേദി എങ്ങിനെയായിരുന്നു എന്നതാണോ നിങ്ങള്‍ക്ക് അറിയാത്തത്...??
    കൂടുതല്‍ ഇവിടെ അറിയാം.


    തങ്ങള്‍ കോടതിയിലും പുറത്തും കേസ് നടത്തി അതിനെ പൊടിപോലുമില്ലാതെ മായ്ച്ചു കളയുമെന്നതില്‍ ആര്‍ക്കും സംശയമില്ലാ...!!
    നരകം ഹറാമാക്കിയവര്‍ എന്നും നബിയുടെ കുടുംബക്കാര്‍ എന്നും നിങ്ങള്‍ പറഞ്ഞു പരത്തിയ അമാനുഷിക ആത്മീയാചാര്യന്‍ ഭൂമി കക്കാന്‍ നോക്കിയ കേസില്‍ കോടതി കേറുമ്പോള്‍ അതില്‍ ഒരല്‍പം പുതുമയില്ലേ ..?

    കൈ മുത്താന്‍ തിരക്ക് കൂട്ടുന്നവര്‍ ആ കൈ ശുദ്ധമാണോ എന്ന് ഉറപ്പുവരുത്തേണ്ടതല്ലേ..???



    ReplyDelete
  6. ലീഗിന്‍റെ കൊള്ളരുതായ്മകള്‍ ആരെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ അപ്പൊ തൊടങ്ങും പടച്ചോന്ടെ ദീന് പൊളിക്കാന്‍ വരുന്നെന്നു പറഞ്ഞു കരയാന്‍.മുസ്ലിം ലീഗ് പലതും കയ്യേറുന്നു എന്ന് പരാതി പറഞ്ഞാല്‍ അപ്പൊ പറയും മുസ്ലിം സമുദായം ഒന്നും കയ്യെരിയിട്ടില്ലാ എന്ന്.ഈ അസുഖത്തിനു എന്താണൊരു മരുന്ന്.മുസ്ലിം ലീഗും മുസ്ലിമും തമ്മില്‍ നെയ്യപ്പവും നെയ്യും തമ്മിലുള്ള ബന്ധമേ ഉള്ളൂ...!!
    പരമമായ സത്യം....

    ReplyDelete
  7. @ജിന്‍സ്,
    ഇവിടെ വന്നതിനും അഭിപ്രായം കുറിച്ചതിനും ഒത്തിരി നന്ദി.

    ReplyDelete

വായിച്ചതിനു നന്ദി,അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ..?
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

ആദ്യത്തിലേക്ക്...